Wednesday, October 17, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 03 Nov 2017 03.11 PM

കുട്ടികളിലെ നാണം

uploads/news/2017/11/161863/Weeklykids031117a.jpg

കുട്ടികള്‍ എപ്പോഴും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. ചിലര്‍ മനസ്സില്‍ എല്ലാം പൂട്ടിവയ്ക്കും. ചിലര്‍ എളുപ്പം മറ്റുളളവരുമായി അടുക്കും. ചില കുട്ടികള്‍ നാണിച്ചുനില്‍ക്കും. വളരെ ശ്രദ്ധിച്ചേ സംസാരിക്കൂ.

നാണം കൂടുതലുളള കുട്ടിക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതാതെ, അതവന്റെ സ്വഭാവത്തിന്റെ പ്രത്യേകതയായി കണ്ട് ബുദ്ധിപൂര്‍വ്വം നാണം കുറച്ചെടുക്കാനാണ് ശ്രമിക്കേണ്ടത്.

മറ്റുളളവര്‍ തന്നെ എങ്ങനെ വിലയിരുത്തും എന്ന ഉത്കണ്ഠമൂലം മുന്നോട്ട് വരാനും മുഖത്ത് നോക്കാനും സംസാരിക്കാനും കഴിയാതെ പോകുന്ന അവസ്ഥയാണ് നാണം. ഇത് കുഞ്ഞുന്നാളിലേ ഉണ്ടാകാം.

നാണംകുണുങ്ങികള്‍ വളരെക്കുറച്ചും പതിഞ്ഞ സ്വരത്തിലും മാത്രമേ സംസാരിക്കൂ. വളര്‍ന്നുവരുന്ന ചുറ്റുപാടിനും ഇതിലൊരു പ്രധാന പങ്കുണ്ട്. അച്ഛനമ്മമാരുമായി സ്‌നേഹത്തോടെയും സ്വാതന്ത്രത്തോടെയും തുറന്നു സംസാരിക്കാത്ത കുട്ടികളില്‍ നാണം കൂടുതലാവും.

നാണം മാറ്റാന്‍ ചെയ്യേണ്ടത്:
1 . നാണമോ സഭാകമ്പമോ ഒട്ടുമില്ലാത്ത മിടുക്കരായ കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കുക.
2 . വിവിധ സാമൂഹ്യസാഹചര്യങ്ങളിലുളള ആളുകളുമായി ഇടപെടാനുളള അവസരം നല്‍കുക.

3 . കളിയാക്കലും കുറ്റപ്പെടുത്തലും നേരിടാനവസരം നല്‍കുക.
4 . അതിഥികള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവരോട് സംസാരിക്കാന്‍ പരിശീലനം നല്‍കുക.

5 . നാണിച്ചുനില്‍ക്കുന്നതിനെ ചൊല്ലി കളിയാക്കാതിരിക്കുക, ശിക്ഷിക്കാതിരിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW