Sunday, June 16, 2019 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 03 Nov 2017 03.01 PM

''ഗോസിപ്പുകള്‍ കേള്‍ക്കാന്‍ സുഖം'' തപ്‌സി

''കഥാപാത്രങ്ങള്‍ ചെയ്യുന്നതനുസരിച്ച് പ്രതിഫലം കൂട്ടാനും താരം മടിക്കാറില്ല.''
uploads/news/2017/11/161860/Weeklythapasipenuu1.jpg

സോഫ്റ്റ്‌വെയര്‍ മേഖലയില്‍നിന്ന് മോഡലിംഗിലേക്ക് വരികയും താമസിയാതെ സിനിമയിലേക്ക് എത്തിപ്പെടുകയും ചെയ്ത സുന്ദരിയാണ് തപ്‌സി. കഥാപാത്രങ്ങള്‍ക്കുവേണ്ടി എത്രത്തോളം കഷ്ടപ്പെടാനും താരം ഒരുക്കമാണ്.

തമിഴ് ഇഷ്ടമാണ്, പക്ഷേ


സിനിമയില്‍ വന്ന സമയത്ത് കിട്ടിയ വേഷങ്ങള്‍ തമിഴില്‍ നിന്നായിരുന്നു. എന്നുകരുതി താരം അവിടെ നിലയുറപ്പിച്ചില്ല, ഹിന്ദിയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നപ്പോള്‍ ആ ചിത്രങ്ങളും ഏറ്റെടുത്തു.

സിനിമകള്‍ തെരെഞ്ഞെടുക്കുമ്പോള്‍ ഭാഷ നോക്കാതെയാണ് തപ്‌സി അഭിനയിക്കുന്നത്. നല്ല ഓഫറുകളുമായി ആരു ക്ഷണിച്ചാലും താരം ഓകെയാണ്.

സിംപിളാണ് എന്നാല്‍ പവര്‍ഫുളുമാണ്


ആരാധകര്‍ തപ്‌സിയെ കാണുന്നത് ബോള്‍ഡ് ലേഡിയായിട്ടാണ്. എന്നാല്‍ അവരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള സഹതാരങ്ങള്‍ക്ക് മാത്രമേ ഇവര്‍ പാവമാണെന്നും സിംപിളാണെന്നും അറിയുകയുള്ളൂ.

കാഴ്ചയില്‍ തന്‍േറടം തോന്നുമെങ്കിലും ഒരു കൊച്ചുപെണ്‍കുട്ടിയുടെ മനസ്സാണ് തപ്‌സിക്ക്. സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ട പല സന്ദര്‍ഭങ്ങളിലും ഈ താരം അത്ര കണ്ട് ബോള്‍ഡല്ല എന്നാണ് അവര്‍ തന്നെ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ പക്വമായി കാണാനുള്ള കഴിവ് തപ്‌സിയുടെ നല്ലൊരു ഗുണമാണെന്നാണ് പൊതുവെയുള്ള സംസാരം.

പ്രണയം വെളിപ്പെടുത്താറായിട്ടില്ല


തപ്‌സി ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കാരണം അവരുടെ ജീവിതത്തിലും ഒരു കാമുകനെ കിട്ടിയതാണ്. എന്നാല്‍ അയാളുടെ വിവരങ്ങളൊന്നും വെളിപ്പെടുത്താറായിട്ടില്ല.

കാരണം അങ്ങനെ പറഞ്ഞാല്‍ പിന്നെ അതിനെച്ചൊല്ലി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുമെന്നതിനാല്‍ മാധ്യമങ്ങളില്‍ നിന്ന ് അകലം പാലിച്ചാണ് താരത്തിന്റെ നില്‍പ്പ്.

തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമറിയാവുന്ന ഇക്കാര്യം സമയമാകുമ്പോള്‍ താരം തന്നെ വെളിപ്പെടുത്താനിരിക്കുകയാണ്.

uploads/news/2017/11/161860/Weeklythapasipenuu.jpg

കുടംബമാണ് എല്ലാം


തപ്‌സി സിനിമയില്‍ വരുന്നതിനോട് അവരുടെ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മകളുടെ പഠനം, ഭാവിജീവിതം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ താരത്തിന്റെ അച്ഛനമ്മമാര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ തപ്‌സിയുടെ ആത്മവിശ്വാസം അവരെയും ഊര്‍ജ്ജിതരാക്കി. ഇപ്പോള്‍ തപ്‌സിക്കൊപ്പം ലൊക്കേഷനുകളില്‍ വരുന്നതും അവരെ സപ്പോര്‍ട്ട് ചെയ്യുന്നതുമെല്ലാം മാതാപിതാക്കളാണ്.

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യും


കിട്ടുന്ന കഥാപാത്രങ്ങളെന്തായാലും അത് പൂര്‍ണ്ണമനസ്സോടെ ചെയ്യണമെന്നത് തപ്‌സിക്ക് നിര്‍ബന്ധമാണ്. ഇടക്കാലത്ത് സിനിമകള്‍ കിട്ടാതെ വന്നപ്പോള്‍ ഒരുപരീക്ഷണം എന്ന നിലയില്‍ ഗ്ലാമറസ് റോളുകള്‍ പരീക്ഷിച്ചു.

ആരാധകര്‍ക്കും തന്റെ ഐഡിയ ഇഷ്ടപ്പെട്ടപ്പോള്‍ തപ്‌സിയും സന്തോഷിച്ചു. കഥാപാത്രങ്ങള്‍ ചെയ്യുന്നതനുസരിച്ച് പ്രതിഫലം കൂട്ടുവാനും താരം മടിക്കാറില്ല എന്നതും സത്യമാണ്.

ഗോസിപ്പുകള്‍ കേള്‍ക്കാന്‍ സുഖം


സിനിമാതാരങ്ങളെക്കുറിച്ച് കഥകള്‍ ചമയ്ക്കുന്നത് സ്വാഭാവികം. അതിനെ എതിര്‍ത്തിട്ട് യാതൊരുകാര്യവുമില്ല. അതുകൊണ്ട് തന്നെ താരം എന്ത് ഗോസിപ്പുകള്‍ കേട്ടാലും ചിരിക്കുക മാത്രമേ ചെയ്യൂ.

കഥകള്‍ ഉണ്ടാക്കിപ്പറയുന്നത് ഒരു കലയാണെന്നും അത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു കഴിവല്ലെന്നുമാണ് തപ്‌സിയുടെ കണ്ടെത്തല്‍.

എന്നിരുന്നാലും ഗോസിപ്പുകളും വിവാദങ്ങളും കേള്‍ക്കാന്‍ സുഖമുള്ള ഒന്നാണെന്നും ഇങ്ങനെ പറയുന്നവര്‍ ഒരിക്കലും ഈ ജോലി നിര്‍ത്തരുതെന്നുമാണ് താരം കിംവദന്തികളോട് പറയുന്നത്.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW