Sunday, June 16, 2019 Last Updated 26 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 02 Nov 2017 03.10 PM

വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നതാണ് സുഖം - ശ്രദ്ധാ കപൂര്‍

uploads/news/2017/11/161552/CiniINWSredhaKapoor.jpg

ഹിന്ദി സിനിമാലോകത്തുള്ള നടിമാരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സുന്ദരിയാണ് ശ്രദ്ധാകപൂര്‍. ഇപ്പോള്‍ ഇവര്‍ തിരക്കുള്ള നടിയാണ്. അവരുടെ ഈ വിജയത്തിനു കാരണം എന്തെന്ന് ചോദിച്ചാല്‍ തോല്‍വിയിലൂടെ ലഭിച്ച അനുഭവങ്ങളാണെന്ന് പറയും.

ഇവര്‍ അഭിനയിച്ച ഏതാനും പടങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയുണ്ടായി. അതിനിന്നും ലഭിച്ച അനുഭവങ്ങളെ മൂലധനമാക്കിക്കൊണ്ട്, പരാജയത്തില്‍നിന്നും വീണ്ടെടുത്ത് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഒരു ഗായിക എന്ന നിലയ്ക്കും ശ്രദ്ധ പ്രശസ്തി നേടിക്കഴിഞ്ഞു.

? ഇപ്പോള്‍ നിങ്ങള്‍ അഭിനയിച്ച സിനിമകള്‍ വിജയം വരിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം പറയാമോ.


ഠ ഇതുവരെ ആര്‍ക്കും ആ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത മഹത്തായ ചില വിഷയങ്ങള്‍ പോലും പ്രേക്ഷകര്‍ സ്വീകരിക്കാതെ പോകുന്നു. അതുകൊണ്ട് ആരെയും കുറ്റപ്പെടുത്താനാവില്ല. നമ്മള്‍ അനുഭവങ്ങളെ പ്രയോജനപ്പെടുത്തി വിജയത്തിലേക്കുള്ള പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കണം.

? സിനിമയുടെ പരാജയങ്ങള്‍ നിങ്ങളെ എത്രകണ്ടു ബാധിക്കും.


ഠ പൊതുവില്‍ പരാജയം എന്നത് സഹജമാണെന്നിരിക്കെ, എനിക്കത് സ്വാഭാവികമായി കരുതാനാവില്ല. ആദ്യകാലങ്ങളില്‍ എനിക്കു സംഭവിച്ച പരാജയങ്ങള്‍ എന്നെ ഒരുപാട് വേദനിപ്പിക്കുകയുണ്ടായി. ഭാവിയെക്കുറിച്ചുള്ള ആശങ്കയും എന്നെ പിന്തുടരുകയുണ്ടായി. അതിനു ശേഷം തുടര്‍ച്ചയായുള്ള വിജയങ്ങളാണ് എന്നെ സമാധാനത്തിന്റെ പാതയിലേക്ക് നയിച്ചുതുടങ്ങിയത്.

? ഒരു നടിയായതില്‍ നിങ്ങള്‍ക്കു നഷ്ടമായത് എന്തൊക്കെയാണ്.


ഠ ഒന്നല്ല, പലതും എനിക്ക് നഷ്ടപ്പെടുകയുണ്ടായി. സാധാരണയായി പുറത്തുപോയി വരാന്‍ കഴിഞ്ഞിരുന്നില്ല. കൂട്ടുകാരികളുമായി കറങ്ങിനടക്കാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് തെരുവിലെ പാനി പൂരി ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോള്‍ അതെനിക്ക് ഭക്ഷിക്കാന്‍ കഴിയുന്നില്ല. കാറില്‍ സഞ്ചരിക്കുമ്പോള്‍ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നോക്കി വെള്ളമിറക്കാനേ കഴിയുന്നുള്ളു.

എന്റെ പ്രിയപ്പെട്ട ഡോഗ് ഷൈലിയോടൊപ്പം സന്തോഷത്തോടെ വാക്കിംഗിന് പോകാന്‍പോലും കഴിയുന്നില്ല. ചില സമയങ്ങളില്‍ എനിക്ക് ഇരട്ടമുഖങ്ങള്‍ ഉണ്ടായിരുന്നാല്‍ മതിയായിരുന്നു എന്ന് ആശിച്ചു പോകാറുണ്ട്. ഒരു നടിയായിരുന്നില്ല എങ്കില്‍ ഈ സൗകര്യമൊക്കെ എനിക്ക് അനുഭവിക്കാമായിരുന്നു.

uploads/news/2017/11/161552/CiniINWSredhaKapoor2.jpg

? പ്രശസ്ത നടി- സാധാരണ പെണ്ണ്, ഇവ രണ്ടില്‍ നിങ്ങള്‍ക്ക് ഏതാണ് ഇഷ്ടം.


ഠ സാധാരണ പെണ്ണായിരിക്കാന്‍ കഠിനമായ അദ്ധ്വാനവും ശ്രമങ്ങളൊന്നും ആവശ്യമായി വരുന്നില്ല. അവള്‍ക്കു സന്തോഷകരമായ പലതും അനുഭവിക്കാന്‍ കഴിയും. പക്ഷേ ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ വളരെയേറെ ത്യാഗങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്.

പ്രശസ്ത നടിയാകണമെങ്കില്‍ നമ്മള്‍ ഒരുപാട് കടമ്പകള്‍ കടന്നുചെല്ലണം. നിര്‍ണായകമായ ചല സന്ദര്‍ഭങ്ങളില്‍ 'നോ' പറഞ്ഞുകഴിഞ്ഞാല്‍ ചില ഗോള്‍ഡന്‍ ചാന്‍സ് വരെ നഷ്ടപ്പെട്ടെന്നിരിക്കും.

? ഗോസിപ്പുകളെക്കുറിച്ചുള്ള അഭിപ്രായം.


ഠ ഗോസിപ്പുകളൊക്കെ നിരര്‍ത്ഥകമല്ലേ? ഈ അബദ്ധങ്ങള്‍ എഴുതി വിടുന്നതു മൂലം ആരൊക്കെയാണ് മനഃക്ലേശം അനുഭവിക്കുക? എന്നെക്കുറിച്ച് എഴുതുമ്പോഴെല്ലാം എന്റെ കുടുംബത്തെക്കുറിച്ചും എഴുതിവിടുന്നു. അതാണെനിക്ക് സങ്കടം.

എന്നെയും ഫര്‍ഹാന്‍ അക്തറിനെയും കൂട്ടിയിണക്കി എന്തെല്ലാം ഗോസിപ്പുകളാണ് എഴുതിവിട്ടത്. ഞങ്ങള്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് ഈ മാനഹാനി സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഒടുവില്‍ ഞാന്‍ അക്തറിനോട് മാപ്പു ചോദിച്ചു. അദ്ദേഹം എന്നോടും.

? വിവാഹിതരാകാതെ ഒരുമിച്ചു കഴിയുന്ന ജോഡികളെക്കുറച്ചുള്ള നിങ്ങളുടെ അഭിപ്രായം.


ഠ കാലം മാറുകയല്ലേ. അതിനോടൊപ്പം സമൂഹത്തിലും പല മാറ്റങ്ങളും സംഭവിക്കാം. ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായം അറിയേണ്ട ആവശ്യമില്ല.

ഇതേക്കുറിച്ച് ഒരു പൊതുപരിപാടിയില്‍ ഞാന്‍ സംസാരിക്കുകയുണ്ടായി. ആദ്യകാലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വിവാഹം. ശേഷം ജോലി കിട്ടിയിട്ട് വിവാഹമാകാം എന്ന ചിന്താഗതി ഉടലെടുത്തു.

ഇങ്ങനെ സാമൂഹ്യ നിലപാടുകള്‍ മാറിക്കൊണ്ടേയിരിക്കുന്നു. പലരും വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹിതരാകാതെ ജീവിക്കുന്നു. വിവാഹം കഴിക്കാതെ അതിന് മറ്റൊരു പ്രതിവിധിയുമായി ജീവിക്കുന്നുമുണ്ട്. തുടക്കത്തില്‍ ഇതൊരു സാംസ്‌കാരിക ശൂന്യമായി കരുതിയിരുന്നവര്‍ പോലും ഇന്ന് ഈയൊരു ഏര്‍പ്പാടില്‍ കഴിയുന്നുണ്ട്.

uploads/news/2017/11/161552/CiniINWSredhaKapoor1.jpg

? നിങ്ങളും ഇങ്ങനെയുള്ള ഒരു ജീവിതത്തെക്കുറിച്ച് പരാമിര്‍ശിച്ചതായി കേട്ടല്ലോ.


ഠ അതെ. ഞാനും അതേക്കുറിച്ച് ചിന്തിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന സാഹചര്യത്തില്‍ വിവാഹം കഴിക്കാനുള്ള ചാന്‍സില്ല. മറ്റൊരു വ്യക്തിയെ വിശ്വസിച്ച് എനിക്കെന്റെ കുടുംബം വിട്ടുപോകാന്‍ താല്പര്യമില്ല. ഒരു പുരുഷനെ പൂര്‍ണമായും സ്വീകരിച്ചുകൊണ്ട്, അയാളെ അനുസരിച്ച് ജീവിക്കേണ്ടുന്ന സഹനശക്തിയും ഇല്ല.

അങ്ങനെ ഒരു അവകാശം സ്ഥാപിച്ചെടുക്കാനും ഒരുക്കമല്ല. അശ്രാന്ത പരിശ്രമം മൂലം ഞാനിപ്പോഴാണ് സമ്പാദിച്ചു തുടങ്ങിയത്. ഇങ്ങനെ ഞാന്‍ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ എനിക്ക് വിവാഹമെന്ന ഒരു 'സ്പീഡ് ബ്രേക്കറി'ന്റെ ആവശ്യമില്ല എന്നാണ് തോന്നുന്നത്. അതുകൊണ്ട് 'ലിവ് ഇന്‍ റിലേഷ'നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

? എങ്ങനെയാണ് നിങ്ങള്‍ സമയം കഴിക്കുന്നത്.


ഠ വീട്ടുകാരോടൊപ്പം സമയം കഴിക്കും. ദീര്‍ഘദൂരം കാറോടിച്ചു പോകാന്‍ ഇഷ്ടമാണ്. കുടുംബത്തോടൊപ്പം ദൂരെയുള്ള സ്ഥലങ്ങള്‍ കണ്ടു മടങ്ങുന്നതും ഇഷ്ടമാണ്.

തീം പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നതും എന്റെ ഇഷ്ടവിനോദങ്ങളാണ്. പക്ഷേ അവിടെ ജനക്കൂട്ടമുള്ളതുകൊണ്ട് പോകാന്‍ കഴിയുന്നില്ല. വീട്ടില്‍ കഴിയുമ്പോള്‍ സെല്‍ഫോണ്‍ ഓഫ് ചെയ്ത് ഭക്ഷണം കഴിച്ച് ഉറങ്ങും.

-സുധീന ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW