Wednesday, January 10, 2018 Last Updated 18 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 02 Nov 2017 03.01 PM

ഈ പാപങ്ങള്‍ ചെയ്തിട്ടുള്ളവര്‍ സേതുസമുദ്രത്തില്‍ സ്‌നാനം കഴിഞ്ഞ് ശ്രീപരമേശ്വര ദര്‍ശനം നടത്തിയാല്‍...

uploads/news/2017/11/161550/joythi021117b.jpg

രാമരാവണയുദ്ധം കഴിഞ്ഞ് സീതാസമേതം പരിവാരങ്ങളുമൊത്ത് ശ്രീരാമചന്ദ്രന്‍ അയോദ്ധ്യാപുരിയിലേക്കുള്ള യാത്രാമധ്യേ രാമേശ്വരത്തെത്തി. അവിടെ സേതു സമുദ്രത്തിന്റെ കരയില്‍ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശ്രീപരമശിവന്റെ ക്ഷേത്രം സീതാദേവിക്ക് കാണിച്ചുകൊടുത്തു.

സേതുസമുദ്രത്തില്‍ സ്‌നാനം കഴിഞ്ഞ് ശ്രീപരമേശ്വരനെ തൊഴുതു വണങ്ങിയാല്‍ ഉണ്ടാകുന്ന പുണ്യത്തെപ്പറ്റി ശ്രീരാമന്‍ സീതാദേവിയോട് പറയുന്നത് ഇപ്രകാരമാണ്:

''മാതൃഹത്യ, പിതൃഹത്യ, ഗുരുഹത്യ, ശിശുഹത്യ, ഈശ്വരനിന്ദ, ആശ്രിതരേയും അഗതികളേയും ഉപദ്രവിക്കുക, ചൂതുകളിച്ച് അന്യരെ തോല്‍പ്പിക്കുക, വഴിയോരത്ത് നിഴല്‍പരത്തി നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിക്കുക, വ്രതവിഘ്‌നം വരുത്തുക, ഗര്‍ഭമലസിപ്പിക്കുക, വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കാതിരിക്കുക, ദുഷ്ടരെ സ്‌നേഹിക്കുക,

അന്യരെ ദുഃഖിപ്പിക്കുന്ന പരദൂഷണങ്ങള്‍ പറയുക, വീടിന് തീവയ്ക്കുക, കെണിവച്ച് പക്ഷികളെപ്പിടിക്കുക, സ്ത്രീപുരുഷക്രീഡയെ തടസ്സപ്പെടുത്തുക, ഒളിച്ചിരുന്ന് അന്യന്റെ മുതലുകള്‍ തട്ടിപ്പറിക്കുക, കുട്ടികളുടെ കഴുത്തറത്ത് ആഭരണങ്ങള്‍ അപഹരിക്കുക,

ക്ഷേത്രത്തില്‍ ചെയ്യാമെന്നേറ്റ വഴിപാടുകള്‍ നടത്താതിരിക്കുക, ഭര്‍ത്താവിനെ ഉപേക്ഷിക്കുക, അന്യരിലുണ്ടായ ഗര്‍ഭത്തെ കളയുക, സ്‌നേഹിച്ചിരിക്കുന്നവരെ അകറ്റുവാന്‍ ശ്രമിക്കുക, രജസ്വലയായ സ്ത്രീകളുമായി രമിക്കുക, ജപതപങ്ങള്‍ മുടക്കുക, വിദ്വാന്മാരെ പരിഹസിക്കുക,

ക്ഷേത്രത്തില്‍വച്ച് സ്ത്രീകളുമായി രമിക്കുകയോ, ക്ഷേത്രം നശിപ്പിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുക, നവഗ്രഹങ്ങളെക്കുറിച്ചറിയാതെ ജാതകഫലം പറയുക, നെല്ലില്‍ പതിരുചേര്‍ക്കുക, തന്നില്‍ താണ സ്ത്രീകള്‍ക്ക് സന്തതികളെ ജനിപ്പിക്കുക,

മൃഗങ്ങളെ പിടിച്ച് കൂട്ടിലിടുക, കള്ളസാക്ഷി പറയുക, ജ്യേഷ്ഠപത്‌നിയുമായി അനുജന്‍ അവിഹിതബന്ധം പുലര്‍ത്തുക, കപടസന്യാസം നയിക്കുക എന്നിങ്ങനെയുള്ള ദോഷങ്ങള്‍ ചെയ്യുന്നവര്‍ കൊടും പാപികളാണ്.

ഇത്തരം പാപികള്‍ വന്ന് സേതു സ്‌നാനം ചെയ്ത് രാമേശ്വരനെ ഭയഭക്തി ബഹുമാനത്തോടെ ദര്‍ശനം നടത്തി പൂജകള്‍ ചെയ്താല്‍ മേലുദ്ധരിച്ച എല്ലാ പാപങ്ങളും തീര്‍ന്ന് ധനധാന്യ പുത്രമിത്രാദികള്‍ വര്‍ദ്ധിച്ച് സുഖമായി വസിക്കുകയും, മരണാനന്തരം വൈകുണ്ഠത്തില്‍ ചെന്ന് വിഷ്ണുചിഹ്നങ്ങള്‍ ലഭിച്ച് നിത്യസ്മരികളായിത്തീരുകയും ചെയ്യും.''

തരവത്ത് ശങ്കരനുണ്ണി,
നാസിക്ക്. മൊ: 07391833565

Ads by Google
Thursday 02 Nov 2017 03.01 PM
YOU MAY BE INTERESTED
TRENDING NOW