Monday, July 22, 2019 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Oct 2017 04.03 PM

കുട്ടിയാണ്, ശിക്ഷിക്കല്ലേ..

കുട്ടികളെ അമിതമായി ശിക്ഷിക്കുന്നത് ശരിയാ ണോ? ശിക്ഷയാകാം, പക്ഷേ അതിരുകടന്ന ശിക്ഷ കുട്ടികളെ സ്വഭാവവൈകല്യത്തിലേക്ക് പോലും നയിച്ചേക്കാം...
uploads/news/2017/10/160897/parenting311017.jpg

മകളുടെ അര്‍ധവാര്‍ഷികപ്പരീക്ഷാഫലം പ്രതീക്ഷിച്ചത്ര നന്നാവാത്തതില്‍ നിരാശയായി അവളെയും കൂട്ടി കൗണ്‍സലറെ കാണാന്‍ എത്തിയതാണ് സന്ധ്യ. അവര്‍ക്കു കൗണ്‍സലറോടു പറയാന്‍ ഇത്രയേ ഉണ്ടായിരുന്നുള്ളൂ:

മിന്നു ഇത്രയും നാള്‍ നന്നായി പഠിച്ചിരുന്ന കുട്ടിയാണ്. പഠനത്തില്‍ മിടുക്കിയായതുകൊണ്ട് അവളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നില്ല. പക്ഷേ അടുത്തിടെ അവളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഞാന്‍ പ്രതീക്ഷിച്ചതുപോലെ നല്ല മാര്‍ക്ക് കണ്ടില്ല. അവളോട് എത്ര പറഞ്ഞിട്ടും പഠിക്കുന്നില്ല. അവളെ തല്ലി ഞാന്‍ വശം കെട്ടു. ഇനി എന്ത് ചെയ്യും.

മാതാപിതാക്കളില്‍ പലരുടേയും ധാരണ അമിതമായ ശിക്ഷണത്തിലൂടെ കുട്ടി കളെ നേര്‍വഴിക്ക് കൊണ്ടുവരാമെന്നാണ്. എന്നാല്‍ അമിത ശിക്ഷ അവരില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ചില കുട്ടികളില്‍ സ്വഭാവവൈകല്യത്തിലേക്ക് പോ ലും ഇത് നയിക്കാം.

മാതാപിതാക്കള്‍ അറിയാന്‍


കുട്ടികളുടെ തെറ്റായ ചിന്തകളും പ്രവര്‍ത്തികളും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാ ണ്. പക്ഷേ, സ്‌നേഹത്തോടെയും കരുതലോടെയും കൂടിയാവണമത്. ശിക്ഷിക്കുന്നതിന്റെ കാരണമെന്താണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം.

പല അച്ഛനമ്മമാരും തങ്ങളുടെ മനസ്സിലെ ടെന്‍ഷനും ദേഷ്യവും കുട്ടികളില്‍ തീര്‍ക്കാറുണ്ട്. തന്നെ തല്ലിയത് എന്തിനാണെന്ന് പോലും ചിലപ്പോള്‍ കുട്ടികള്‍ക്ക് തിരിച്ചറിയാനായെന്ന് വരില്ല. ചില സ്വഭാവദൂഷ്യങ്ങള്‍ മാറ്റാന്‍ കുട്ടികളും ആഗ്രഹിക്കുന്നുണ്ടാവും.

എന്നാല്‍ അത് തിരിച്ചറിയാതെ കുട്ടികളെ നിസ്സാരകാര്യങ്ങള്‍ക്ക് പോലും ശിക്ഷിക്കുന്നത് തെറ്റാണ്. തിരിച്ചറിയാനായില്ലെങ്കില്‍ അച്ഛനമ്മമാരില്‍ നിന്നു ലഭിക്കാത്ത സ്‌നേഹവും പ്രതീക്ഷയും തേടി അവര്‍ പ്രായത്തിനും കുടുംബത്തിനും ചേരാത്ത കൂട്ടുകാരെ കണ്ടെത്തും.

ശിക്ഷ അമിതമാകുമ്പോള്‍


അമിതദേഷ്യം, അലസപ്രകൃതം, പഠനത്തിലെ അശ്രദ്ധ, സൗഹൃദങ്ങളോട് അക ല്‍ച്ച, മറ്റു കുട്ടികളെ അംഗീകരിക്കുന്നതിനുള്ള വിമുഖത എന്നിവ ചില കുട്ടികളില്‍ പ്രകടമാകാറുണ്ട്.

മാതാപിതാക്കളുടെ അമിതമായ ശകാരവും ശിക്ഷയും അനുഭവിക്കുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമാസക്തരാകാനുള്ള സാധ്യതയുണ്ട്. കുട്ടികളെ പരിധിയില്‍ കവിഞ്ഞ് ശിക്ഷിക്കുമ്പോള്‍ അവര്‍ മാതാപിതാക്കളുമായി വൈകാരികമായി അകലുകയും ചീത്തകൂട്ടുകെട്ടിലേക്ക് എത്തിപ്പെടുകയും ചെയ്യും.

uploads/news/2017/10/160897/parenting311017a.jpg

മാതൃകയാവേണ്ട രക്ഷിതാക്കള്‍


ചെറിയ കുട്ടിയാണ്, അവനൊന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല എന്ന ചിന്തയൊന്നും വേണ്ട. കുട്ടിയോട് പ്രകടിപ്പിക്കുന്ന ദേഷ്യവും വാശിയുമെല്ലാം അവരുടെ മനസ്സില്‍ മായാതെ നില്ക്കും. കുട്ടിക്ക് നല്‍കേണ്ട ബഹുമാനം നല്‍കുകയും അവരുടെ വികാരങ്ങളെ മാനിക്കുകയും വേണം.

ഇക്കാര്യത്തില്‍ മാതാപിതാക്കളാണ് മക്കള്‍ക്ക് മാതൃകയാവേണ്ടത്. നിസ്സാരകാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുന്ന അച്ഛനമ്മമാര്‍ അവര്‍ക്ക് നല്ല സന്ദേശമല്ല നല്‍കുന്നത്.

കുട്ടികളെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് വിമര്‍ശിക്കുകയോ വഴക്കുപറയുകയോ, മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. അവര്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ കണ്ട് അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് മാതൃകയാകാനും സാധിച്ചാല്‍ ശിക്ഷ കൂടാതെ തന്നെ കുട്ടികളെ നേര്‍വഴിക്ക് നടത്താനാകും.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

1. മക്കള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തി അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കില്‍ മടി കാണിക്കാതെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

2. കുട്ടികളുടെ പാഠ്യേതര കഴിവുകളായ സംഗീതം, നൃത്തം, ചിത്രംവരയ്ക്കല്‍ എന്നിവയ്ക്ക് മാതാപിതാക്കള്‍ പിന്തുണ നല്‍കണം.

3. ഒറ്റക്കുട്ടിയാണെങ്കില്‍ അച്ഛനമ്മമാര്‍ അവരെ അമിതമായി സ്‌നേഹിക്കുകയും സ്വയം ചെയ്യേണ്ട ജോലി പോലും ചെയ്തു കൊടുക്കുകയും ചെയ്യും. ഇത് അമിതമാകരുത്. ഈ പ്രവര്‍ത്തി അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും.

4. കൗമാരപ്രായം വരെ ഭൂരിഭാഗം കുട്ടികളുടേയും ഹീറോകള്‍ അച്ഛനും അമ്മയുമാണ്. എങ്ങനെ ചിന്തിക്കാം, പെരുമാറാം, സംസാരിക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം മാതാപിതാക്കള്‍ മാതൃകയാവണം.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 31 Oct 2017 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW