കായിക താരങ്ങള്‍ക്കു മാത്രമായി രുചിയൂറും പോഷക വിഭവങ്ങള്‍...
സാധാരണക്കാരെ അപേക്ഷിച്ച് കായികതാരങ്ങള്‍ക്ക് പോഷകാഹാരത്തിന്റെ ആവശ്യം കൂടുതലാണ്. ഊര്‍ജത്തിന്റെ ഉപയോഗം കൂടുന്നതിന് അനുസരിച്ച് ഭക്ഷണവും ക്രമീകരിക്കേണ്ടതുണ്ട്. കായിക താരങ്ങള്‍ക്കു മാത്രമായി രുചിയൂറും പോഷക വിഭവങ്ങള്‍...
1. നെല്ലിക്ക പാനീയം
1. ഉണക്ക നെല്ലിക്ക - 10 എണ്ണം
2. ചെറുനാരങ്ങ നീര് - 1 ടേബിള്‍ സ്പൂണ്‍
3. തേന്‍ - 2 ടേബിള്‍ സ്പൂണ്‍
4. പുതിനയില - 2 അല്ലി
തയാറാക്കുന്ന വിധം
* ഉണക്ക നെല്ലിക്ക 10 എണ്ണം കഴുകി തലേ ദിവസം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
* അടുത്ത ദിവസം വെള്ളത്തില്‍ കുതിര്‍ത്ത നെല്ലിക്കയും ചെറുനാരങ്ങ നീരും പുതിനയിലയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ച് അരിച്ചെടുക്കുക.
* അരിച്ചെടുത്ത നെല്ലിക്ക പാനീയത്തിലേക്ക് 2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം.
2. അവല് ഏത്തപ്പഴം മില്‍ക്ക് ഷേയ്ക്ക്
1. ഏത്തപ്പഴം - 2 എണ്ണം
2. അവല്ല് - അരക്കപ്പ്
3. കപ്പലണ്ടി, ബദാം,
കശുവണ്ടി - 3 ടേബിള്‍ സ്പൂണ്‍
4. പാല് (തണുത്ത് കട്ടിയായത്) - 1 കപ്പ്
5. ബ്രെഡ് - 2 എണ്ണം (ചെറിയ കഷണങ്ങളാക്കി മുറിച്ചത്)
6. നെയ്യ് - ആവശ്യത്തിന്
7. പഞ്ചാസാര - 3 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
* - ചൂടായ പാനിലേക്ക് ആവശ്യത്തിന് നെയ്യൊഴിച്ച് നട്സും ബ്രെഡും അവലും ഓരോന്നായി വറുത്ത് കോരി വയ്ക്കുക. (അവലും, ബ്രെഡും അധികം മൊരിയരുത്)
* - വറുത്ത് വച്ച അവലും ബ്രെഡും അല്പം പാലൊഴിച്ച് കുതിര്‍ക്കാന്‍ വയ്ക്കുക.
* - കട്ടിയായ പാല് പൊടിച്ച് മിക്സിയിലിട്ട് അതിലേക്ക് നട്സും ഏത്തപ്പഴം കഷ്ണങ്ങളാക്കിയതും പാലില്‍ കുതിര്‍ത്ത ബ്രെഡും, അവലും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
* - ഇതൊരു ഗ്ലാസിലേക്കൊഴിച്ച് മുകളില്‍ നെയ്യില്‍ വറുത്തെടുത്ത നട്സും അവലും കൊണ്ട് അലങ്കരിക്കുക.
3. ആല്‍മണ്ട് ചിക്കന്‍ എഗ്ഗ് സൂപ്പ്
1. ബദാം (അല്പം നെയ്യൊഴിച്ച് ചൂടാക്കിയെടുത്തത്)) - 1 കപ്പ്
2. പാല് - 1 കപ്പ്
3. കുങ്കുമപ്പൂവ് - 1 ടീസ്പൂണ്‍
4. ക്രീം - 1 ടേബിള്‍ സ്പൂണ്‍
5. ചിക്കന്‍ സ്റ്റോക്ക് - ഒന്നരക്കപ്പ്
6. മുട്ടയുടെ വെള്ളള്ള - 3 എണ്ണം
7. ഉപ്പ് - ആവശ്യത്തിന്
8. കുരുമുളക്് - ആവശ്യത്തിന്
9. ഗരം മസാല - കാല് ടീസ്പൂണ്‍
തയാറാക്കുന്ന വിധം
* - ബദാം അരച്ച് (മൂക്കാല്‍ കപ്പ്) വയ്ക്കുക. ഇതിലേക്ക് പാല് കുങ്കുമപ്പൂവ്, ഗരം മസാല, എന്നിവ ചേര്‍ത്ത് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്തിളക്കുക.
* - ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് 10 മിനിറ്റ് തിളപ്പിക്കുക. ചെറുതായി തിളയ്ക്കുമ്പോള്‍ അതിലേക്ക് ചെറിയ ദ്വാരങ്ങളുള്ള സ്പൂണിലൂടെ നന്നായി അടിച്ചെടുത്ത മുട്ടവെള്ള ഒഴിച്ചു കൊടുക്കുക.
* - ക്രീം, ബദാം അരിഞ്ഞതും (കാല് കപ്പ്) ചേര്‍ത്ത് അലങ്കരിച്ച് ചൂടോടുകൂടി വിളമ്പാം.
4. ചൗവ്വരി - കരിക്ക് പുഡിങ്
1. ചൗവ്വരി - 100 ഗ്രാം
2. പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
3. ഇളം കരിക്ക് - 1 കപ്പ്
4. പാല് - ഒന്നരക്കപ്പ്
തയാറാക്കുന്ന വിധം
* - ചൗവ്വരി പാലൊഴിച്ച് ചെറുതീയില്‍ നന്നായി വേവിക്കുക.
* - വെന്ത് തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക.
* - ഇതിലേക്ക് കരിക്ക് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
* - ഫ്രിഡ്ജില്‍ വച്ച് 15 മിനിറ്റ് തണുപ്പിച്ച് ഉപയോഗിക്കുക.