Thursday, July 19, 2018 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Oct 2017 03.08 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/10/160882/Weeklyjokes311017a.jpg

ഒരുവന്‍ നേതാവിനോട്:
നിങ്ങളുടെ ഈ നോക്കുകൂലി പരിപാടി സത്യത്തില്‍ പിടിച്ചുപറിക്ക് തുല്യമാണ്.
ഇതുകേട്ട ഒരു വഴിപോക്കന്‍:
ആ ഉപമ ഒട്ടും ശരിയല്ല. പിടിച്ചുപറിക്കുന്നവന്‍ ആ ജോലിയെങ്കിലും ചെയ്യുന്നുണ്ടല്ലോ?
- ജോണ്‍ജേക്കബ്, കോട്ടയം

****

വീട്ടുടമസ്ഥ വേലക്കാരിയോട്:
മുകളിലുള്ള അടച്ചിട്ട മുറികളും കൂടി തുടച്ച് വൃത്തിയാക്കണം.
വേലക്കാരി: അതിന് വേറെ പൈസ തരണം.
വീട്ടുടമസ്ഥ: എന്തിന്?
വേലക്കാരി: ആ മുറികളിലൊക്കെയാ മുതലാളി ഒളിച്ചിരിക്കുന്നത്.
- വേണു, കോതമംഗലം

****

അച്ഛന്‍ മകനോട്:
പാഠഭാഗങ്ങളൊക്കെ ശരിക്കു പഠിച്ചോണം. ഇല്ലെങ്കില്‍ നടുറോഡില്‍ നില്‍ക്കേണ്ട ഗതികേട് നിനക്കു വരും.
മകന്‍: അപ്പോള്‍ ഈ ട്രാഫിക് പോലീസുകാരെല്ലാം ശരിക്കും പഠിക്കാത്തവരാണോ അച്ഛാ?
- റഫീക്ക്, ബേപ്പൂര്‍

***

uploads/news/2017/10/160882/Weeklyjokes311017b..jpg

ശശി സുഗുണനോട്:
ഈ മൊബൈല്‍ ഫോണ്‍ യുവജനങ്ങളെ വഴിതെറ്റിക്കും എന്നു പറയുന്നത് ശരിയാണോ?
സുഗുണന്‍: സംശയമുണ്ടോ... കുനിഞ്ഞുനോക്കിയല്ലേ ഇവരുടെ നടത്തം. അപ്പം തമ്മനത്തു പോകേണ്ടവന്‍ വഴിതെറ്റി പാലാരിവട്ടത്തു ചെന്ന് നില്‍ക്കും.
- വിനോദ്, എഴുപുന്ന

***

താമസിച്ച് ഓഫീസിലെത്തിയ ക്ലാര്‍ക്കിനോട് ഓഫീസര്‍:
താനെന്താ താമസിച്ചത്?
ക്ലാര്‍ക്ക്: എന്നെ ബൈക്കിടിച്ചു.
ഓഫീസര്‍: എന്നിട്ട് ആ ബൈക്കുകാരനെ വെറുതെ വിട്ടോ?
ക്ലര്‍ക്ക്: മരിച്ചുപോയാപ്പിന്നെ നമ്മള് പിടിച്ചാ നിക്കുമോ?
- ജിനു തോമസ്, കോട്ടയം

****

രവി ജയനോട്:
എടാ... നിന്റെ നായ രാത്രിയില്‍ ആരെങ്കിലും വന്നാല്‍ കുരയ്ക്കുമോ?
ജയന്‍: കൊള്ളാം... നല്ല ചോദ്യം. അവനെയൊന്ന് ഉണര്‍ത്തിയാല്‍ മതി നിര്‍ത്താതെ കുരച്ചോളും.
- സജീവ്, കണ്ണൂര്‍

******

uploads/news/2017/10/160882/Weeklyjokes311017.jpg

രോഗി ഡോക്ടറോട്:
ഡോക്ടറേ... അസുഖമേ വരാതിരിക്കാന്‍ എന്തുചെയ്യണം?
ഡോക്ടര്‍: ചെറിയൊരു ഓപ്പറേഷന്‍ ചെയ്താ മതി.
രോഗി: സത്യമാണോ?
ഡോക്ടര്‍: പിന്നേ... ജീവനോടെ ഇരുന്നാലല്ലേ അസുഖം പിടിപെടൂ...
-രതീഷ്, കൊട്ടാരക്കര

****

സ്റ്റുഡിയോയില്‍ ചെന്നു ഫോട്ടോ എടുത്ത യുവതി ഫോട്ടോഗ്രാഫറോട്
ഈ ഫോട്ടോ ഒട്ടും നന്നായിട്ടില്ല. ഇതിനുമുമ്പ് നിങ്ങളെടുത്ത എന്റെ ഫോട്ടോ വളരെ നന്നായിരുന്നു.
ഫോട്ടോഗ്രാഫര്‍: അതൊക്കെ ശരിതന്നെ. പക്ഷേ അന്നെനിക്ക് ഇന്നത്തേതിനേക്കാള്‍ പത്തുവയസ് കുറവായിരുന്നു.
- അജയ്, മാനന്തവാടി

Ads by Google
Ads by Google
Loading...
TRENDING NOW