Sunday, June 23, 2019 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 31 Oct 2017 02.04 PM

കാത്തിരുന്നവര്‍ക്കു 'നരകം' സമ്മാനിച്ച് വനിതാ എം.എല്‍.എമാരുടെ ഉല്ലാസയാത്ര; ഐഷാ പോറ്റി, പ്രതിഭാ ഹരി, സി.കെ. ആശ എന്നിവരെ കാത്തിരുന്നത് നാലുമണിക്കൂര്‍

സ്വീകരിക്കാനായി മൂന്നു മുതല്‍ ജനപ്രതിനിധികളും മഹിളാമന്ദിരത്തിലെ സൂപ്രണ്ടും ഉദ്യോഗസ്ഥരും കാത്തുനിന്നു. എന്നാല്‍ കുമരകത്ത് ബോട്ടിങ്ങിനു പോയ എം.എല്‍.എമാര്‍ സ്ഥലത്തത്തിയത് ഏഴിനു ശേഷമാണ്
uploads/news/2017/10/160872/isha-potti.jpg
കല്ലറ മഹിളാ മന്ദിരത്തിലെത്തിയ എം.എല്‍.എമാരായ ഐഷാ പോറ്റി, സി.കെ. ആശ, പ്രതിഭ ഹരി എന്നിവര്‍.

കല്ലറ: ബോട്ടിങ്ങിനു പോയി നാലുമണിക്കൂര്‍ വൈകിയെത്തിയ വനിതാ എം.എല്‍.എമാക്കു മുന്നില്‍ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച് എം.എല്‍.എമാര്‍ പരിപാടി പൂര്‍ത്തിയാക്കാതെ തിരികെപ്പോയി.

വനിതകളുടെയും ശിശുക്കളുടെയും വികലാഗരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നിയമസഭാ സമിതി ചെയര്‍പഴ്‌സന്‍ ഐഷാ പോറ്റി, അംഗങ്ങളായ പ്രതിഭാ ഹരി, സി.കെ. ആശ എന്നിവരാണ് കല്ലറ മഹിളാമന്ദിരത്തിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ തിരികെപ്പോയത്. ഇന്നലെ വൈകിട്ട് 7.10-നായിരുന്നു സംഭവം. കലക്ടറേറ്റിലെ പരിപാടികള്‍ക്കുശേഷം എം.എല്‍.എമാര്‍ കുമരകം സന്ദര്‍ശിക്കാന്‍ പോയതാണ് വൈകാന്‍ കാരണമെന്ന് പറയുന്നു.

ഇതേക്കുറിച്ച് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു പറയുന്നത് ഇങ്ങനെ - തിങ്കളാഴ്ച രാവിലെ കോട്ടയം കലക്ടറേറ്റിലെ സിറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങള്‍ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലറ മഹിളാ മന്ദിരത്തില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇവിടുത്തെ അന്തേവാസിയായ പെണ്‍കുട്ടിയുടെ വിവാഹം ആചാരപ്രകാരം പള്ളിയില്‍വച്ചു നടക്കുന്നതിനാല്‍ സന്ദര്‍ശനം ഉച്ചകഴിഞ്ഞ് മൂന്നിനായിരിക്കും നല്ലതെന്ന് മഹിളാമന്ദിരത്തിലെ സൂപ്രണ്ട് അറിയിച്ചു. അതിന് എം.എല്‍.എമാര്‍ അനുവാദവും നല്‍കി. അവരെ സ്വീകരിക്കാനായി മൂന്നു മുതല്‍ ജനപ്രതിനിധികളും മഹിളാമന്ദിരത്തിലെ സൂപ്രണ്ടും ഉദ്യോഗസ്ഥരും കാത്തുനിന്നു. എന്നാല്‍ കുമരകത്ത് ബോട്ടിങ്ങിനു പോയ എം.എല്‍.എമാര്‍ സ്ഥലത്തത്തിയത് ഏഴിനു ശേഷമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാതി പറഞ്ഞപ്പോള്‍ എം.എല്‍.എമാര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW