Sunday, February 18, 2018 Last Updated 15 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 08.41 PM

ഇവിടെ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്ന് തല്‍വാര്‍ ദമ്പതികള്‍

Thalwar couple

ന്യൂഡല്‍ഹി: സമുഹത്തില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്ന് ആരുഷി കൊലക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട തല്‍വാര്‍ ദമ്പതികള്‍. ലോകത്തെയും ആളുകളെയും അഭിമുഖീകരിക്കാന്‍ ഭയം തോന്നുന്നുവെന്നും അവര്‍ പറഞ്ഞു. ഹോട്ട് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് തല്‍വാര്‍ ദമ്പതികള്‍ ഇക്കാര്യം പറഞ്ഞത്. മകളുടെ കൊലക്കേസില്‍ കാരാഗൃഹവാസം അനുഭവിച്ചത് ജീവിതത്തിലെ കറുത്ത കാലഘട്ടമാണെന്ന് തല്‍വാര്‍ ദമ്പതികള്‍ പറഞ്ഞു.

ജയില്‍വാസം നേരിടാന്‍ പ്രയാസമുള്ള കാര്യമാമെന്ന് തല്‍വാര്‍ ദമ്പതികള്‍ പറയുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. അപകീര്‍ത്തിയെ നേരിടേണ്ടി വരിക. പെട്ടന്നൊരു ദിവസം അഴിക്കുള്ളില്‍ കിടക്കേണ്ടി വരിക. ഇതൊക്കെ നേരിടുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് രാജേഷ് തല്‍വാര്‍ പറഞ്ഞു. അതേസമയം കേസന്വേഷണത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തല്‍വാര്‍ ദമ്പതികള്‍ തയ്യാറായില്ല.

ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. അന്വേഷണം വഴിതിരിച്ച് വിട്ടോയെന്ന് ചിലര്‍ ചോദിക്കുന്നു. എല്ലാം രേഖകളായുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജേഷ് തല്‍വാര്‍ കൂട്ടിച്ചേര്‍ത്തു.

ആരുഷി കൊലക്കേസില്‍ ഒക്‌ടോബര്‍ 12നാണ് തല്‍വാര്‍ ദമ്പതികളെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇരുവരും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തല്‍വാര്‍ ദമ്പതികളുടെ മകള്‍ ആരുഷിയേയും വീട്ടുജോലിക്കാരന്‍ ഹേംരാജിനേയും ഇവരുടെ നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW