Monday, October 30, 2017 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 08.11 PM

സുസൂക്കിയുടെ പുതിയ ബജറ്റ് ക്രൂയിസര്‍; ഇന്‍ട്രൂഡര്‍ 150 വരുന്നു

suzuki, suzuki intruder 150, online, images

അവഞ്ചറിനോട് മത്സരിക്കാന്‍ ബജറ്റ് ക്രൂയിസറുമായി സുസൂക്കി വരികയാണ്. ഏറെ പ്രതീക്ഷയോടെ സുസൂക്കി അണിനിരത്താനിരിക്കുന്ന പുതിയ ഇന്‍ട്രൂഡര്‍ 150 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മാസം നവംബര്‍ 7 ന് മുമ്ബ് ഇന്‍ട്രൂഡര്‍ 150 യെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കും. ഇന്‍ട്രൂഡര്‍ ശ്രേണിയിലെ വമ്ബന്മാരില്‍ നിന്നും കടമെടുത്ത ഡിസൈന്‍ തത്വമാണ് ഇന്‍ട്രൂഡര്‍ 150 യ്ക്ക് ലഭിച്ചിട്ടുള്ളതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

suzuki, suzuki intruder 150, online, images

ഫ്‌ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഡിസൈനാണ് ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈന്‍ വിശേഷങ്ങളില്‍ പ്രധാനം. സുസൂക്കിയുടെ സിഗ്‌നേച്ചര്‍ ഹെഡ്‌ലാമ്ബും പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്. സ്‌പോര്‍ടി മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്ബ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയ്ക്ക് ഒപ്പം ഡ്യൂവല്‍ പോര്‍ട്ട് എക്‌സ്‌ഹോസ്റ്റും ഇന്‍ട്രൂഡര്‍ 150 യുടെ ഡിസൈനിനെ എടുത്തു കാണിക്കുന്നു.

ഇന്‍ട്രൂഡര്‍ 150 യിലെ ഡ്യൂവല്‍ പോര്‍ട്ട് എക്‌സ്‌ഹോസ്റ്റ് ജിക്‌സര്‍ നിരയെ അനുസ്മരിപ്പിക്കുന്നതാണ്. ജിക്‌സര്‍ നിരയില്‍ നിലവിലുള്ള 155 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ തന്നെയാകും ഇന്‍ട്രൂഡര്‍ 150 യെയും സുസൂക്കി അണിനിരത്തുക. 14.5 bhp കരുത്തും 14 Nm ടോര്‍ക്കും ഏകുന്നതാകും എഞ്ചിന്‍. ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ ഡിസ്‌ക് ബ്രേക്കുകളെ സുസൂക്കി നല്‍കിയിട്ടുണ്ട്.ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പുമാണ് ഇടംപിടിക്കുന്നത്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW