Tuesday, October 31, 2017 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 07.08 PM

എന്റെ വീട്ടിലെ കട്ടിലും എ സിയുമൊക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ്: ധര്‍മ്മജന്‍ പറയുന്നു

uploads/news/2017/10/160577/darmajann.gif

ദീലീപ് ജയില്‍ മോചിതനായപ്പോള്‍ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞത് ഏറെ മാധ്യമ ശ്രദ്ധ നേടിരുന്നു. ഇതു ട്രോളര്‍മ്മാര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ദിലീപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു ധര്‍മ്മജന്‍ പറഞ്ഞത് ഇങ്ങനെ. കന്യകയ്ക്കു നല്‍കിയ അഭിമുഖത്തിലാണു ധര്‍മ്മജന്‍ ദിലീപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു മനസ് തുറന്നത്. അന്ന് ദിലീപേട്ടനെ കണ്ട ദിവസം ഞാന്‍ കരഞ്ഞുപോയി എന്നൊക്കെ പറഞ്ഞ് വാര്‍ത്തകളും ട്രോളുകളും വന്നിരുന്നല്ലോ. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ സന്തോഷം തോന്നി അതുകൊണ്ടു കരഞ്ഞു പോയതാണ് എന്നു ധര്‍മ്മജന്‍ പറയുന്നു.

ദിലീപേട്ടനുമായി വെറും സൗഹൃദം മാത്രമല്ല എന്റെ ചേട്ടനെ പോലെയാണ്. സിനിമയില്‍ കൊണ്ടു വന്നയാളെന്ന രീതിയില്‍ ഉള്ള സ്‌നേഹമാണ്. എന്റെ വീട്ടിലെ കാര്യമന്വേഷിക്കും. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എനിക്കു ദിലീപേട്ടനോടുള്ളത് അത്ര വലിയ അടുപ്പമാണ്. ഞാന്‍ വീടു വച്ചപ്പോള്‍ എനിക്കു സമ്മാനങ്ങള്‍ വാങ്ങി നല്‍കി. എന്റെ വീട്ടിലെ കട്ടിലും എ സിയുമൊക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ് എന്നും ധര്‍മ്മജന്‍ പറയുന്നു.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 07.08 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW