Monday, December 17, 2018 Last Updated 59 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 06.46 PM

ചവറയില്‍ ഇരുമ്പുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി

 Chavara accident

കൊല്ലം: ചവറയില്‍ പഴയ ഇരുമ്പുപാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം മൂന്നായി. തകര്‍ന്നു വീണ പാലം വൈകിട്ട് ഉയര്‍ത്തിയപ്പോഴാണ് രണ്ട് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, ആഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ചവറ സ്വദേശി ശ്യാമളാ ദേവിയുടെ മൃതദേഹം രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചവറ കെ.എം.എം.എല്ലിന് സമീപം കായലിന് കുറുകെ ഉണ്ടായിരുന്ന ഇരുമ്പുപാലം രാവിലെ 11.30 തോടെയാണ് തകര്‍ന്നു വീണത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Ads by Google
Monday 30 Oct 2017 06.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW