Wednesday, January 17, 2018 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 06.04 PM

എട്ടു പോയന്റുകള്‍ക്ക് പിറകിലാണെങ്കിലും ബാഴ്സയെ പരാജയപ്പെടുത്തുമെന്ന് സിദാന്‍

zidane, real madrid, barcelona

എട്ട് പോയന്റ് പിറകിലാണെങ്കിലും റയലിന് ലാലീഗയില്‍ ബാഴ്സലോണയെ മറികടക്കാന്‍ സാധിക്കുമെന്ന് പരിശീലകനായ സിനദിന്‍ സിദാന്‍. സ്പാനിഷ് ലീഗിലെ പുതുനിരക്കാരായ ജിറോണയില്‍ നിന്നും തോല്‍വിയേറ്റതിന് പിന്നാലെയാണ് സിദാന്റെ പ്രതികരണം.

തിരിച്ചുവരാന്‍ സാധിക്കുമെന്നും വരും ദിവസങ്ങളില്‍ നന്നായി കളിക്കുമെന്നും സിദാന്‍ പറഞ്ഞു. റയലിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ജിറോണ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു ജിറോണിന്റെ തിരിച്ചുവരവ്. 27 വര്‍ഷത്തിനിടെ സ്പാനിഷ് ലീഗില്‍ റയലിനെ തോല്‍പ്പിക്കുന്ന ആദ്യ പ്രമോട്ടഡ് ക്ലബ്ബാണ് ജിറോണ്‍.

അതേസമയം, 8 പോയന്റ് പിറകിലായ അവസരങ്ങളിലൊന്നും റയലിന് കിരീടം നേടാനായിട്ടില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സീസണില്‍ പത്ത് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും മറ്റു ടീമുകളുടെ പരാജയം കൂടി ആശ്രയിച്ച് മാത്രമേ പോയന്റ് പട്ടികയില്‍ റയലിന് മുകളിലെത്താന്‍ സാധിക്കൂ.

28 പോയന്റുമായി ബാഴ്സലോണയാണ് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയക്ക് 24 പോയന്റാണുള്ളത്. മൂന്ന് നാല് സ്ഥാനങ്ങളിലുള്ള റയലിനും അത്ലറ്റികോ മാഡ്രിഡിനും 20 പോയന്റാണുള്ളത്.

Ads by Google
Monday 30 Oct 2017 06.04 PM
YOU MAY BE INTERESTED
TRENDING NOW