Monday, January 15, 2018 Last Updated 40 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 05.28 PM

ഇന്ത്യയില്‍ ഏഴ് ലക്ഷം ഹോണ്ട സിറ്റികള്‍

honda city, milestone

ഇന്ത്യയില്‍ വില്‍പ്പന നടന്ന ഹോണ്ട സിറ്റിയുടെ എണ്ണം ഏഴ് ലക്ഷം തികഞ്ഞു. 1998 ജനുവരിയിലാണ് ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യമോഡലായി സിറ്റി എത്തിയത്. ആദ്യ മൂന്ന് തലമുറകള്‍ക്ക് പെട്രോള്‍ എന്‍ജിന്‍ വകഭേദം മാത്രമാണുണ്ടായിരുന്നത്. ഡീസല്‍ എന്‍ജിനും ലഭ്യമാക്കി 2014 ജനുവരിയില്‍ പുറത്തിറങ്ങിയ നാലാം തലമുറ സിറ്റിയാണ് ഇപ്പോള്‍ വിപണിയിലുള്ളത്. സിറ്റിയുടെ ആഗോളവില്‍പ്പനയുടെ 25 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്.

വിപണിയിലെത്തിയതുമുതലുള്ള കണക്കനുസരിച്ച് 36 ലക്ഷം സിറ്റികള്‍ വില്‍പ്പന നടന്നിട്ടുണ്ട്. ഇതില്‍ 10 ലക്ഷം എണ്ണം നാലാം തലമുറ സിറ്റിയാണ്. നിലവില്‍ അറുപത് രാജ്യങ്ങളില്‍ ഹോണ്ട സിറ്റി വില്‍പ്പനയ്ക്കുണ്ട്.

നാലാം തലമുറ സിറ്റിയുടെ നവീകരിച്ച പതിപ്പ് 2017 ഫെബ്രുവരിയില്‍ ഹോണ്ട പുറത്തിറക്കി. മാരുതി സിയാസ് , ഫോക്‌സ്‌വാഗന്‍ വെന്റോ , നിസാന്‍ സണ്ണി , സ്‌കോഡ റാപ്പിഡ് എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ സിറ്റിയുടെ എതിരാളികള്‍. 1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ , 1.5 ലീറ്റര്‍ ഐ ഡി ടെക് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ സിറ്റിയ്ക്കുണ്ട്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ , 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വകഭേദങ്ങളുണ്ട്. മൈലേജ് : ഓട്ടോമാറ്റിക് 18 കിമീ/ ലീറ്റര്‍ , മാന്വല്‍ 17.40 കിമീ / ലീറ്റര്‍ . ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സുള്ള ഡീസല്‍ സിറ്റിയ്ക്ക് 25.60 കിമീ/ ലീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. കൊച്ചി എക്‌സ്‌ഷോറൂം വില 8.77 ലക്ഷം രൂപ -13.90 ലക്ഷം രൂപ വരെ.

Ads by Google
TRENDING NOW