Monday, December 10, 2018 Last Updated 20 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 05.07 PM

ഖുശ്ബു പറയുന്നു, ഞാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ പോകുന്നു, കാര്യങ്ങള്‍ക്ക് സ്ഥിരീകരണമായി

uploads/news/2017/10/160568/kusubuuu.gif

നടി ഖുശ്ബുവിന് തെന്നിന്ത്യയില്‍ ചില്ലറ ആരാധകര്‍ അല്ല ഉള്ളത്. താരത്തിന്റെ പേരില്‍ അമ്പലം വരെയും പണികഴിപ്പിച്ചിട്ടുണ്ട്. ഖുശ്ബു ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ പോകുകയാണ് എന്ന വാര്‍ത്ത ഈയിടെ ആരാധകര്‍ക്കിടയില്‍ പരന്നിരുന്നു. ഊഹപോഹങ്ങള്‍ക്ക് വിരാമാമിട്ടു കൊണ്ടു ഖുശ്ബു തന്നെ ഇതിന് ഒരു സ്ഥീരികരണം നല്‍കിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണു താരം ഇതിന്റെ സത്യവസ്ഥ പുറത്തു വിട്ടിരിക്കുന്നത്.

സുഹൃത്തുക്കളെ ഞാന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ ധാരാളമായി കേള്‍ക്കുന്നു. എനിക്കൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടതുണ്ട്. അടുത്ത മാസം നാലാം തിയതിയിലേക്കാണ് അത് നിര്‍ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ചയോളം വിശ്രമിക്കേണ്ടതായുണ്ട്. എല്ലാവരുടെയും കരുതലിന് നന്ദി- ഖുശ്ബു കുറിച്ചു. നിരവധി പേരാണ് പൂര്‍വാധികം ആരോഗ്യത്തോടെ തിരിച്ച് വരാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സംവിധായകനും നടനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്.

Ads by Google
Monday 30 Oct 2017 05.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW