Saturday, December 08, 2018 Last Updated 7 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 05.01 PM

വിശ്വാസം; അതാണ് എല്ലാം... മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ വെള്ളാപ്പള്ളി @ 50

എസ്.എന്‍.ഡി.പി.യുടെ അമരക്കാരനായ വെള്ളാപ്പള്ളി നടേശന്റെ കുടുംബ ജീവിതത്തിന് അര നൂറ്റാണ്ട്. അദ്ദേഹവും സഹധര്‍മ്മിണി പ്രീതി നടേശനും 50 വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.....
uploads/news/2017/10/160563/vellapalliINW.jpg

ഇഴപിരിച്ചെടുത്ത കയറുപോലെ ദൃഢബന്ധമാണ് വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും തമ്മില്‍. കര്‍ക്കശ്യത്തിന്റെ കരുത്തില്‍ വെള്ളാപ്പള്ളിയും സംഘടനയും വളര്‍ന്നപ്പോഴും ആ സ്‌നേഹ ബന്ധത്തിന്റെ രസക്കൂട്ടില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ 50 വര്‍ഷത്തെ ദാമ്പത്യം ദൈവത്തിന്റെ വരദാനമാണെന്നു വിശ്വസിക്കാനാണ് രണ്ടുപേര്‍ക്കുമിഷ്ടം.

നടേശന്റെ ഭാര്യയായി വീട്ടിലേക്കു വന്നു കയറുമ്പോള്‍ പ്രീതിയുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. സ്ത്രീധനമായി ഒരു രൂപ പോലും വാങ്ങാതെ കൈപിടിച്ചു കൊണ്ടുവന്ന നടേശേട്ടനെ എങ്ങനെ സ്‌നേഹിക്കും, എന്താണവിടുത്തെ ഇഷ്ടാനിഷ്ടങ്ങള്‍....

അങ്ങനെ ചോദ്യങ്ങള്‍ നിറഞ്ഞ പ്രീതിയുടെ ജീവിതത്തില്‍ ഉത്തരങ്ങളായി നടേശന്‍ നല്‍കിയത് മനസ്സു നിറഞ്ഞ സ്‌നേഹവും പരിഗണയും മാത്രമായിരുന്നു.

ഇപ്പോഴും സ്‌നേഹിച്ചു കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനും പ്രീതിയും പഴയ ഓര്‍മ്മകള്‍ക്കൊപ്പം ഇന്നത്തെ ദാ
മ്പത്യവും താരതമ്യം ചെയ്യുന്നു....

വിശ്വാസം അതാണ് എല്ലാം...


വെള്ളാപ്പള്ളി: - 50 വര്‍ഷവും ആഘോഷമാക്കിയാണ് ഞങ്ങള്‍ ജീവിച്ചത്. സാധാരണ കുടുംബങ്ങളെ അപേക്ഷിച്ച് കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ടായില്ല. പരസ്പരം പൂര്‍ണമായി മനസ്സിലാക്കിയതുകൊണ്ടാണത്.

ഏതൊരു കുടുംബത്തിലും സന്തോഷവും സമാധാനവുമായ ഒരു അന്തരീക്ഷം വേണമെങ്കില്‍ അവിടെ ആദ്യമുണ്ടാകേണ്ടത് പരസ്പര വിശ്വാസമാണ്. ആ വിശ്വാസത്തില്‍ നിന്നേ നല്ലൊരു ബന്ധം കെട്ടിപ്പെടുക്കാന്‍ സാധിക്കൂ. വിശ്വാസമുണ്ടായിരുന്നാലും അത് മനസ്സില്‍ മാത്രം പോര. പങ്കാളിയ്ക്ക് മനസ്സിലാക്കി കൊടുക്കുകയും വേണം.

പ്രീതി: - വിശ്വാസമുണ്ടാക്കിയെടുക്കണം എന്നു പറയാനെളുപ്പമാണെങ്കിലും അത് നടപ്പാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. ഒരു കുടുംബിനി ആകാനുള്ള പ്രായവും പക്വതയുമില്ലാതിരുന്ന സമയത്താണ് ഞാനീ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറിയത്.

അന്ന് എന്റെ വലതു കൈയ്യില്‍ നടേശേട്ടന്‍ മുറുകെ പിടിച്ചപ്പോള്‍ മുതലാണ് ഒരു വിശ്വാസത്തിന്റെ തുടക്കമെന്തെന്ന് എനിക്ക് മനസ്സിലായത്. എന്ത് വന്നാലും നിന്നെ ഞാന്‍ നോക്കിക്കൊള്ളമെന്നുള്ള ഒരു പ്രതിജ്ഞയായിരുന്നു ആ കൈകുമ്പിളില്‍. ഒരു ഭാര്യയെ സംബന്ധിച്ച് ഭര്‍ത്താവില്‍ നിന്നുള്ള കരുതലും സ്‌നേഹവുമാണ് ഭാര്യ പ്രതീക്ഷിക്കുന്നത്.

എന്നിഷ്ടം... നിന്നിഷ്ടം


വെള്ളാപ്പള്ളി: - കുടുംബ ജീവിതം ആസ്വദിക്കാതെ എത്ര വിശ്വാസമുണ്ടായിട്ടും കാര്യമില്ല. സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ വേണ്ടിയാകരുത് വിവാഹം. ഭാര്യയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നവനല്ല ഭര്‍ത്താവ്.

വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കുന്ന ഒരു കുമ്പിള്‍ കഞ്ഞി അവള്‍ക്കു കൊടുത്താല്‍ മതി, അവന്‍ നല്ലൊരു ഭര്‍ത്താവാണെന്നു പറയാന്‍. അല്ലാതെ, കെട്ടുന്ന പെണ്ണിന്റെ സ്ത്രീധനത്തൂക്കം നോക്കി ജീവിക്കുന്നത് ഭര്‍ത്താവുദ്യോഗം മാത്രമാണ്.

പ്രീതിയെ വിവാഹം കഴിക്കുന്ന സമയത്തും ഞാനൊരു ആദര്‍ശധീരനായിരുന്നു. ഒരു തരി പൊന്നോ ഒരു രൂപയോ പ്രീതിയ്ക്കു കൂട്ടായി ഈ വീട്ടിലേക്കു വേണ്ട, അവര്‍ക്ക് കൂട്ടായും തണലായും ഞാനുണ്ടാകും. എനിക്കതിനുള്ള കരുത്ത് പ്രീതി നല്‍കും.. ഇത്ര മാത്രമാണ് അന്ന് ഞാന്‍ പറഞ്ഞത്. ഇന്നും ആ വാക്കു പാലിക്കുന്നു.

പ്രീതിയുടെ അച്ഛനു പാട്ടും ഡാന്‍സുമെല്ലാം ഇഷ്ടമായിരുന്നതു കൊണ്ട് മക്കളെയും അതൊക്കെ പഠിപ്പിച്ചിരുന്നു. ഇതൊക്കെ കണ്ടും ആസ്വദിച്ചുമാണ് പ്രീതി വളര്‍ന്നത്. എന്നാല്‍ ഞാന്‍ അങ്ങനെയുള്ള മേഖലയിലേക്കു നോക്കിയിട്ടില്ല. അന്നൊക്കെ സിനിമയ്ക്കു പോകാന്‍ പോലും താല്‍പര്യമില്ലായിരുന്നു.

ഇന്നും വലിയ വ്യത്യാസമില്ലെങ്കിലും എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി അവരോടൊപ്പം പോകാറുണ്ട്. കുറച്ച് പുരാണവും ഇതിഹാസവുമൊക്കെയുള്ള സിനിമകളാണ് എനിക്കിഷ്ടം. അതാണെങ്കില്‍ മാത്രമേ കാണൂ. എന്റെ രീതികളുമായി പ്രീതി വേഗം പൊരുത്തപ്പെട്ടു.

അന്ന് റയില്‍വേ കോണ്‍ട്രാക്ടറായിരുന്നു ഞാന്‍. ആ ജോലിയുടെ സ്വഭാവവും തിരക്കുമെല്ലാം മനസ്സിലാക്കാന്‍ പ്രീതിയ്ക്കു കഴിഞ്ഞു.

പ്രീതി: - നടേശേട്ടന്റെ ചില നിലപാടുകള്‍ എനിക്ക് സന്തോഷമാണ് നല്‍കുന്നത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും ആസ്വദിക്കാനും അവസരം എനിക്ക് നല്‍കിയിട്ടുണ്ട്.

എല്ലാവര്‍ഷവും കുറച്ചു ദിവസം ക്ഷേത്രദര്‍ശനത്തിനായി മാറ്റിവയ്ക്കാറുണ്ട്. അത് എന്റെ താല്‍പര്യത്തിനു വേണ്ടിയാണെന്നു മാത്രം. എനിക്ക് ആത്മീയ കാര്യങ്ങളില്‍ കുറച്ച് താല്‍പര്യം കൂടുതലാണ്. ചേട്ടനു മറിച്ചും. ഭക്തിയില്ലെന്നല്ല. മനസ്സിലാണ് അദ്ദേഹത്തിന്റെ ഭക്തി.

കണിച്ചുകുളങ്ങര ഭഗവതിയാണ് എപ്പോഴും നടേശന്‍ എന്ന വ്യക്തിയെ സംരക്ഷിക്കുന്നത്. ശാരീരികബുദ്ധിമുട്ടുകളാല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നപ്പോഴും ഭഗവതിയുടെ ഒരു ഫോട്ടോ മാത്രമാണ് അദ്ദേഹം കൂടെക്കൂട്ടിയത്്.

എനിക്കും ആവശ്യത്തിലധികം പിടിവാശിയും മുന്‍കോപവുമൊക്കെയുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചത് കുറച്ച് സ്‌നേഹവും ചെറിയ കരുതലും മാത്രമായിരുന്നെങ്കില്‍, ആയിരമിരട്ടിയായാണ് എനിക്ക് ലഭിച്ചത്. ആ സ്‌നേഹമാണ് എന്റെ വാശികളെ മാറ്റിയതും അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെല്ലാം എന്റെയും ഇഷ്ടങ്ങളാക്കി മാറ്റിയതും.

അതുപോലെ നടേശേട്ടന്റെ അമ്മയും, എനിക്കും അമ്മ തന്നെയായി. അമ്മായിയമ്മയാണെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ഇവിടെയുള്ള ഓരോരുത്തരുടെയും ഇഷ്ടങ്ങളും രീതികളുമെല്ലാം അമ്മയാണ് എന്നെ മനസ്സിലാക്കിത്തന്നത്.

Ads by Google
Loading...
TRENDING NOW