Friday, September 21, 2018 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 04.37 PM

റീചാര്‍ജ് തുക മടക്കി നല്‍കുന്ന ഓഫറുമായി ഏയര്‍ടെല്‍

airtel, cashback offer

റീചാര്‍ജ് തുക മടക്കി നല്‍കുന്ന ഓഫറുമായി ഏയര്‍ടെല്‍. ഏയര്‍ടെല്ലിന്റെ ജനപ്രിയ ഓഫറായ 349 റീചാര്‍ജ് ചെയ്യുമ്പോഴാണ് 100 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം. എന്നാല്‍ ഇതിന് അര്‍ഹമാകണമെങ്കില്‍ റീചാര്‍ജ് ഏയര്‍ടെല്‍ പേമെന്റ് ബാങ്കുവഴിയായിരിക്കണം.

റിലയന്‍സ് ജിയോ ജിയോ പേമെന്റ് ആപ്പ് വഴിയുള്ള റീചാര്‍ജിന് 100 ശതമാനം ക്യാഷ്ബാക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. 399 രൂപ റീചാര്‍ജിനായിരുന്നു ജിയോയുടെ ക്യാഷ്ബാക്ക് പ്രഖ്യാപനം. എന്നാല്‍ ഏയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫറിന്റെ അവസാന തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഏഴ് മാസത്തിനുള്ളിലാണ് ക്യാഷ് ബാക്ക് ഉപയോക്താവിന് ലഭിക്കുക. അടുത്ത റീചാര്‍ജിന് 50 ശതമാനം ഡിസ്‌കൗണ്ട് എന്ന നിലയിലായിരിക്കും ക്യാഷ്ബാക്ക്. അതായത് വീണ്ടും 7 റീചാര്‍ജുകള്‍ ചെയ്താല്‍ ആ റീചാര്‍ജുകള്‍ 50 രൂപ ഡിസ്‌കൗണ്ട് ഇനത്തില്‍ റീചാര്‍ജ് നടത്താം.

അങ്ങനെ 350 രൂപ തിരിച്ച് നിങ്ങള്‍ക്ക് തന്നെ ലഭിക്കും. അതേ സമയം 349 ഓഫറില്‍ 28 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. ഒരു ദിവസം 1 ജിബി എന്ന കണക്കിനാണ് ഇത്.

Ads by Google
Ads by Google
Loading...
TRENDING NOW