Sunday, June 03, 2018 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 04.20 PM

കമലഹാസന്‍ രാഷ്ട്രീയത്തില്‍ സിനിമാരംഗം വിടുമോ?

uploads/news/2017/10/160555/CiniINWKamalhassan.jpg

''രജനീകാന്തുമായി ഒരിക്കലും മത്സരിച്ചുകൊണ്ടു ഞാന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശമില്ല. പുതിയ പാര്‍ട്ടിയുടെ പേര്, കൊടി, ചിഹ്്‌നം എന്നിവ രൂപപ്പെടുത്താന്‍ തുടങ്ങിക്കഴിഞ്ഞു.'' കമല്‍ഹാന്‍ പറയുന്നു.

? ഒരു നടനായി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനായും ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കുമെന്ന് ഉറപ്പുണ്ടോ.


ഠ ഇടം പിടിക്കാനാവും എന്ന് ജനങ്ങള്‍ വിചാരിക്കുന്നതായി എനിക്ക് സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലും ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കും.

? രാഷ്ട്രീയത്തില്‍ എന്തൊക്കെ വാഗ്ദാനങ്ങളാണ് നല്‍കിയത്.


ഠ വാഗ്ദാനങ്ങളുടെയും മറ്റും കുറിപ്പുകള്‍ രൂപകല്പന ചെയ്തു വരുന്നതേയുള്ളൂ. പൂര്‍ണമായും ഒരു ചിത്രം കാണണമെങ്കില്‍ കുറച്ചുനാള്‍ കാത്തിരിക്കേണ്ടി വരും. ധൃതിപിടിച്ച് ഇപ്പോഴൊന്നും പറയാനാവില്ല. വ്യക്തമായി ഒരു കാര്യം ഞാനിപ്പോള്‍ പറയാം. അഴിമതി നിര്‍മ്മാര്‍ജനം എന്റെയൊരു ലക്ഷ്യമാണ്. ഇത് നാടാകെയുള്ള സംസാര വിഷയമാണ്.

തമിഴ്‌നാട്ടിലാണ് ഇത് ഏറെയും നടക്കുന്നത്. ഇവിടെ രാഷ്ട്രീയക്കാര്‍ക്ക് ഭയങ്കരമായ തലക്കനമാണ്. അവര്‍ക്ക് ആരെയും പേടിയില്ല. അതേസമയം ഇക്കൂട്ടരോട് ജനത്തിന് എന്തെന്നില്ലാത്ത വെറുപ്പുമാണ്. ഇതാണ് സത്യം.

? ഒരു രാഷ്ട്രീയ ഗുരുവായി ആരെയാണ് സ്വീകരിച്ചിരിക്കുന്നത്.


ഠ ഒരു വ്യക്തിയുടെ മാത്രം പേരുപറഞ്ഞാല്‍ പാര്‍ട്ടി എന്നെ തേജോവധം ചെയ്യും. യഥാര്‍ത്ഥത്തില്‍ പലരും എനിക്ക് ഗുരുനാഥന്മാരാണ്. സിനിമയില്‍ എന്റെ ഗുരു ശിവാരി ഗണേശന്‍ മാത്രമാണെന്നു പറയുന്നത് ഔചിത്യമല്ല.

ബാലയ്യ ചേട്ടനും എന്റെ ഗുരുവാണ്. ഹാസ്യനടന്‍ നാഗേശും എന്റെ ഗുരുവാണ്. ടി.കെ. ഷണ്‍മുഖം അണ്ണാച്ചിയെക്കുറിച്ച് പറയാന്‍ ഞാന്‍ മറന്നുവെങ്കില്‍ ക്ഷമിക്കുക.

ബാലചന്ദറിന്റെ അഭിനയം എന്റെ അഭിനയവുമായി സാദൃശ്യമുണ്ടെങ്കില്‍ അത് സത്യമാണ്. അതുപോലെ പലരും. ഒരു പുതിയ രാഷ്ട്രീയക്കാരന് ബഹുമുഖപ്രതിഭ വേണമെന്നാണ് എന്റെ അഭിപ്രായം.

? തമിഴ്‌നാട്ടില്‍ 50 വര്‍ഷങ്ങളായി ഭരണം കൈയാളുന്ന ദ്രാവിഡ പാര്‍ട്ടി മൂലം യാതൊരുവിധ പുരോഗമനവും നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുണ്ട്. നിങ്ങള്‍ ദ്രാവിഡ പാര്‍ട്ടികളെ മാത്രം മുന്‍നിര്‍ത്തി രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ.


ഠ വിശ്വസിക്കുന്നില്ല.

? രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന നിലയ്ക്ക് ഒറ്റ പാര്‍ട്ടിയായി തുടരാനാണോ നിങ്ങളുടെ ഉദ്ദേശം.


ഠ അതെ. സ്വന്തമായി ഒരു പാര്‍ട്ടിതന്നെ.
uploads/news/2017/10/160555/CiniINWKamalhassan3.jpg

? പിണറായി വിജയന്‍, കേജരിവാള്‍ എന്നീ രാഷ്ട്രീയ നേതാക്കളുമായി നിങ്ങളുടെ കൂടിക്കാഴ്ചയുടെ ലക്ഷ്യം.


ഠ അതൊരു രാഷ്ട്രീയ പാഠം ഉള്‍ക്കൊള്ളാനുള്ള താല്പര്യമാണെന്ന് പറഞ്ഞാല്‍ മാത്രം മതിയാകും.

? നിങ്ങള്‍ മുഖ്യമന്ത്രിയായാല്‍ അടുത്ത പടി നിറവേറ്റേണ്ടതായ പദ്ധതികളെന്ന നിലയ്ക്ക് ഏതിനാണ് പ്രാതിനിധ്യം നല്‍കുക.


ഠ മുഖ്യമന്ത്രിയായാല്‍ എന്ന് നിങ്ങള്‍ പറയുന്നതില്‍ കവിഞ്ഞ് ഞാന്‍ പറയാന്‍ പാടില്ല. എന്തെന്നാല്‍ അതല്ല എന്റെ ലക്ഷ്യം. ജനങ്ങള്‍ക്കായി നല്ല നല്ല കാര്യങ്ങള്‍ നടപ്പിലാക്കുക. അതിന്കാരണം ഞാനായിരിക്കണം. അങ്ങനെ വരണമെന്നു പറഞ്ഞാല്‍ ഞാന്‍ ഓക്കെ.

? സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നതില്‍ ഒരുപാട് എതിര്‍പ്പുകള്‍ ഉയരുന്നല്ലോ.


ഠ അത് സ്വാഭാവികമാണ്.

? നിങ്ങളുടെ പാര്‍ട്ടിയുടെ പേര്, കൊടി, ചിഹ്്‌നം ഇതൊക്കെ തീരുമാനിച്ചുകഴിഞ്ഞോ.


ഠ ഏതാണ്ട് തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. അടുത്തുതന്നെ പ്രഖ്യാപിക്കും.
Monday 30 Oct 2017 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW