Monday, October 30, 2017 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 02.44 PM

ഗ്രഹങ്ങളുടെ ശത്രു മിത്രത്വം

'' ശുക്രനും ഇജ്ഞ (ബുധന്‍) നും ശനിയുടെ സുഹൃത്തുക്കളും സുരഗുരു (വ്യാഴം) സമനും ആദിത്യന്‍, കുജന്‍, ചന്ദ്രന്‍ എന്നിവര്‍ ശത്രുക്കളുമാകുന്നു. രാഹുകേതുക്കള്‍ക്ക് ബുധനും ശുക്രനും ശനിയും ബന്ധുക്കള്‍ ആകുന്നു. സൂര്യനും ചന്ദ്രനും വ്യാഴവും ശത്രുക്കളും കുജന്‍ സമനും ആകുന്നു.''
uploads/news/2017/10/160533/joythi301017.jpg

വിവാഹത്തിന് പൊരുത്തം നോക്കുമ്പോള്‍ ഗ്രഹങ്ങളുടെ ശത്രുമിത്രത്വം പ്രധാനമായും നോക്കുന്നു. രാശ്യാധിപപ്പൊരുത്തം ഈ ശത്രുമിത്രത്വം അനുസരിച്ചാണ് കണക്കാക്കുന്നത്. സ്ത്രീയുടേയും പുരുഷന്റേയും രാശ്യാധിപന്മാര്‍ മിത്രങ്ങളായാല്‍ അത്യുത്തമം.

അവര്‍ സമന്മാരായാല്‍ ഉത്തമവും ശത്രുക്കള്‍ ആയാല്‍ അധമവുമാകുന്നു. ഗ്രഹങ്ങളുടെ ശത്രുമിത്രത്വം അറിയാന്‍ താഴെപ്പറയുന്ന മാര്‍ഗ്ഗം പ്രയോജനപ്പെടും. പന്ത്രണ്ടു രാശികള്‍ക്കുമുള്ള അധിപന്മാരെ ആദ്യം പരിചയപ്പെടാം.

ചിങ്ങത്തിന്റെ അധിപന്‍ സൂര്യന്‍, കന്നിയുടേയും മിഥുനത്തിന്റെയും അധിപന്‍ ബുധന്‍, തുലാത്തിന്റെയും ഇടവത്തിന്റെയും അധിപന്‍ ശുക്രന്‍, വൃശ്ചികത്തിന്റെയും മേടത്തിന്റെയും അധിപന്‍ ചൊവ്വ, ധനുവിന്റെയും മീനത്തിന്റെയും അധിപന്‍ വ്യാഴം, മകരത്തിന്റെയും മീനത്തിന്റെയും അധിപന്‍ ശനി ഇങ്ങനെയാണ് രാശ്യാധിപത്വം.

''ശത്രൂമന്ദസിതൗ, സമശശിസുതോ
മിത്രാണി ശേഷാരവേ
തീഷ്ണാംശു ഹിമരശ്മി ജശ്പസുഹൃദൗ
ശേഷാസമ ശീഗൌ.''

ആദ്യമായി ആദിത്യന്റെ ശത്രുമിത്രങ്ങളെ പറയാം. മന്ദനും (ശനി) ശുക്രനും ആദിത്യന് ശത്രുക്കളാണ്. ശശിസുതന്‍ (ബുധന്‍) ആദിത്യന് സമനാകുന്നു.
മറ്റുള്ളവര്‍ അതായത് കുജനും വ്യാഴവും ആദിത്യന് മിത്രങ്ങള്‍ ആകുന്നു. അടുത്തതായി ചന്ദ്രന്റെ മിത്രങ്ങളെപ്പറയുന്നു.
തീഷ്ണാംശു (സൂര്യന്‍), ഹിമരശ്മിജന്‍ (ബുധന്‍) ഇവര്‍ മിത്രങ്ങളാകുന്നു. ശേഷമുള്ളവര്‍ അതായത് കുജന്‍, വ്യാഴം, ശുക്രന്‍, ശനി ഇവര്‍ സമന്മാര്‍ ആകുന്നു. ചന്ദ്രന് ശത്രുക്കള്‍ ഇല്ല.

''ജീവേന്ദുഷ്ണകരഃ കുജസ്യഃ സുഹൃദോ
ജേതാരീ സ്തിതര്‍ക്കി സമൗ
മിത്രേ സൂര്യ സിതൗ ബുധസ്യഹിമഗു
ശത്രൂ സമശ്ചാ പരേല്‍''

ചൊവ്വയുടെ ശത്രു മിത്രങ്ങളെ ഇനി കുറിക്കുന്നു.
ജീവനും (വ്യാഴം) ഇന്ദുവും (ചന്ദ്രന്‍) ഉഷ്ണകരന്‍ (സൂര്യന്‍) ഇവര്‍ ചൊവ്വയുടെ സുഹൃത്തുക്കള്‍ ആകുന്നു. ഇജ്ഞന്‍ (ബുധന്‍) ചൊവ്വായുടെ ശത്രുവും സിതന്‍ (ശുക്രന്‍) അര്‍ക്കി (ശനി) ഇവര്‍ സമന്മാരും ആകുന്നു.

അടുത്തതായി ബുധന്റെ ശത്രുമിത്രങ്ങള്‍ ആരെന്നു നോക്കാം. സൂര്യനും സിതനും (ശുക്രന്‍) ബുധന്റെ മിത്രങ്ങള്‍ ആകുന്നു. ഹിമഗു (ചന്ദ്രന്‍) ശത്രുവും മറ്റുള്ളവര്‍ അതായത് വ്യാഴം, ചൊവ്വ ഇവര്‍ ബുധന് സമന്മാരും ആകുന്നു.

''സൂര്യേ സൗമ്യ സിതാവരി രവിസുതോ
മദ്ധ്യാഃ പതേത്വന്ന്യഥ
സൗമാര്‍ക്കി സുഹൃദൗ സമ കുജഗുരു
ശുക്രസ്യ ശേഷാവരി''

ഇനി വ്യാഴത്തിന്റെ ശത്രുമിത്രത്വം പറയാം.
സൂര്യനും സൗമ്യനും (ബുധന്‍) സിതനും (ശുക്രന്‍) ശത്രുക്കളാകുന്നു. രവിസുതന്‍ (ശനി) സമനാകുന്നു. എന്നാല്‍ മറ്റുള്ളവര്‍ (ചൊവ്വ, ചന്ദ്രന്‍) മിത്രങ്ങളും ആകുന്നു.അടുത്തതായി ശുക്രന്റെ ശത്രുമിത്ര സമന്മാര്‍ ആരൊക്കെയെന്ന് ചിന്തിക്കാം

സൗമ്യനും ബുധന്‍ അര്‍ക്കി (ശനി)യും സുഹൃത്തുക്കളും കുജനും വ്യാഴവും സമന്മാരുമാകുന്നു. ശേഷിക്കുന്നവര്‍ അതായത് ആദിത്യനും ചന്ദ്രനും ശത്രുക്കളുമാകുന്നു.

''ശുക്രജ്ഞൗ സുഹൃദൗ സമ സുരഗുരു
സൗരസ്യ ചാ ന്യേരയോ
ഏപ്രോക്താ സുഹൃദ തൃകൊണ ഭവന
ത്തേമി മയാ കീര്‍ത്തിതാ''

ഇനി പറയുന്നത് ശനിയുടെ ശത്രുമിത്രങ്ങളെ ആകുന്നു.
ശുക്രനും ഇജ്ഞ (ബുധന്‍) നും ശനിയുടെ സുഹൃത്തുക്കളും സുരഗുരു (വ്യാഴം) സമനും ആദിത്യന്‍, കുജന്‍, ചന്ദ്രന്‍ എന്നിവര്‍ ശത്രുക്കളുമാകുന്നു.

രാഹുകേതുക്കള്‍ക്ക് ബുധനും ശുക്രനും ശനിയും ബന്ധുക്കള്‍ ആകുന്നു. സൂര്യനും ചന്ദ്രനും വ്യാഴവും ശത്രുക്കളും കുജന്‍ സമനും ആകുന്നു.

ഇതു കൂടാതെ തല്‍ക്കാല ബന്ധുക്കളും തല്‍ക്കാല ശത്രുക്കളുമുണ്ട്. ഏതു ഗ്രഹത്തിനും ചാരവശാല്‍ അതു നില്‍ക്കുന്ന രാശിയുടെ തൊട്ടു മുന്നിലുള്ള മൂന്നു രാശികളിലും തൊട്ടു പിന്നിലുള്ള മൂന്നു രാശികളിലും നില്‍ക്കുന്നവര്‍ അവര്‍ അവിടെ തുടരുന്നിടത്തോളം കാലം തല്‍ക്കാല ബന്ധുക്കളാകുന്നു. അപ്പോള്‍ മറ്റു രാശികളില്‍ നില്‍ക്കുന്നവര്‍ തല്‍ക്കാല ശത്രുക്കളുമാകുന്നു.

മിത്രങ്ങള്‍ തമ്മില്‍ ചേര്‍ന്നുനിന്നാല്‍ അതിബലവും സമന്മാര്‍ ചേര്‍ന്നുനിന്നാല്‍ അല്പ ബലവും; ശത്രുക്കള്‍ തമ്മില്‍ ചേര്‍ന്നുനിന്നാല്‍ ബലമില്ലാത്തതുമായ അവസ്ഥ സംഭവിക്കുന്നു.

പ്രഭകുമാര്‍
മൊ: 8589920649

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW