Thursday, January 11, 2018 Last Updated 14 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.57 PM

വേര്‍പിരിക്കാന്‍ കഴിയാത്ത അസാധാരണ അമ്മയും മകനും ; 80 കാരനായ മകന്റെ കാര്യങ്ങള്‍ നോക്കുന്നത് 98 കാരിയായ മാതാവ്

uploads/news/2017/10/160526/old.jpg

സ്‌നേഹത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് മക്കളെല്ലാവരും തുല്യരാണെങ്കിലും അമ്മയും മകനും, അപ്പനും മകളും എന്നാണല്ലോ പൊതുവേയുള്ള വെയ്പ്പ്. അങ്ങിനെയാണെങ്കില്‍ ലിവര്‍പൂളിലെ അട കീറ്റിംഗും ടോം കീറ്റിംഗും തമ്മിലുള്ള ശക്തമായ സ്‌നേഹം തീര്‍ച്ചയായും ഹൃദയത്തില്‍ തൊടുന്ന അനുഭവമാകും. അസാധാരണ മാതാവും പുത്രനുമാണ് 98 കാരിയായ അടയും 80 വയസ്സുള്ള മകന്‍ ടോമും. വൃദ്ധസദനത്തില്‍ ജീവിത സായന്തനം ചെലവഴിക്കുന്ന ഇരുവരും ഒരേ വൃദ്ധസദനത്തിലെ അന്തേവാസികളാണ്.

ലിവര്‍പൂളിലെ ഹുയ്‌ട്ടോണ്‍ മോസ് വ്യൂ കെയര്‍ ഹോമാണ് ഇവരുടെ സ്‌നേഹം പതഞ്ഞൊഴുകുന്ന ഇടം. മകന്റെ കാര്യം നോക്കുന്നതിന് മാത്രം ഈ വൃദ്ധ സദനത്തില്‍ കഴിഞ്ഞവര്‍ഷം എത്തിയയാളാണ് അമ്മ അട. 80 വയസ്സുള്ള മകന്‍ ടോം കീറ്റിംഗ് 2016 ലാണ് ഈ വൃദ്ധ സദനത്തില്‍ എത്തിയത്. തൊട്ടു പിന്നാലെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മകന് കുടുതല്‍ കരുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് അമ്മ അട കീറ്റിംഗും എത്തി. വേര്‍പിരിക്കാനാകാത്ത വിധം ഒന്നുചേര്‍ന്ന വേവര്‍ട്രീയിലെ ഈ അമ്മയും മകനും ഗെയിം കളിച്ചും സിനിമ കണ്ടുമാണ് സമയം തള്ളുന്നത്.

അമ്മയെ നോക്കാന്‍ വിവാഹം പോലും വേണ്ടെന്ന് വെച്ച ഇളയമകന്‍ ടോമിനോട് മാതാവിന് അഭേദ്യമായ സ്‌നേഹമാണ്. എല്ലാ ദിവസവും രാത്രി മകന് ശുഭരാത്രി നേരുന്ന മാതാവ് പുലര്‍ച്ചെ സുപ്രഭാതവും മുടക്കാറില്ല. അടയ്ക്കും മരിച്ചുപോയ ഭര്‍ത്താവ് ഹാരിക്കും ടോം, ബാര്‍ബറ, മാര്‍ഗി, 13 ാം വയസ്സില്‍ മരിച്ചുപോയ ജാനറ്റ് എന്നിങ്ങനെയായിരുന്നു മക്കള്‍.

പെയ്ന്ററും അലങ്കാരപ്പണിക്കാരനുമായി ജോലി ചെയ്തിരുന്ന ടോം വിരമിച്ച ശേഷം പ്രസ്‌കോട്ട് റോഡില്‍ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊച്ചുമകള്‍ ഡെബി ഹിഗാം വൃദ്ധസദനത്തില്‍ മുത്തശ്ശിയുടേയും അമ്മാവന്റെയും പതിവ് സന്ദര്‍ശകയാണ്. മുത്തശ്ശിയും അമ്മാവനും ഒരുമിച്ചായതില്‍ ഏറെ സന്തോഷമെന്നാണ് ഇവര്‍ പറയുന്നത്. ഇരുവരേയും പരിക്കാനാകില്ലെന്നും രണ്ടുപേരും സന്തോഷമായി ഇരിക്കുന്നു എന്ന് ഉറപ്പാക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും പറയുന്നു.

ഇരുവര്‍ക്കും വേണ്ടത് എന്താണെന്ന് കൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലി. ഇരുവരും ഒരുമിച്ച് കഴിയുന്നത് വളരെ ഹൃദയസ്പര്‍ശിയായ അനുഭവമാണെന്നും പറയുന്നു. ഒരേ കെയര്‍ഹോമില്‍ തന്നെ അമ്മയേയും മകനെയും കാണുന്നത് അസാധാരണമാണ്. കഴിയുന്നത്ര സമയം ഇരുവരും ഒരുമിച്ചിരിക്കുന്നത് കാണാനാണ് തങ്ങളും ആഗ്രഹിക്കുന്നതെന്ന് കെയര്‍ഹോം മാനേജര്‍ ഫിലിപ്പ് ദാനിയല്‍സ് പറയുന്നു.

Ads by Google
Monday 30 Oct 2017 01.57 PM
YOU MAY BE INTERESTED
TRENDING NOW