Monday, October 30, 2017 Last Updated 15 Min 51 Sec ago English Edition
Todays E paper
Ads by Google
കെ. പി. സുകുമാരന്‍ റിട്ട. എസ്. ഐ. ക്രൈം ബ്രാഞ്ച്
കെ. പി. സുകുമാരന്‍ റിട്ട. എസ്. ഐ. ക്രൈം ബ്രാഞ്ച്
Monday 30 Oct 2017 01.57 PM

മകന്റെ കളിക്കൂട്ടുകാരനെ കൊലപ്പെടുത്താന്‍ സിന്ധുവിനെ പ്രേരിപ്പിച്ചതെന്ത്? കുറ്റം മകന്റെ തലയില്‍ വന്നിട്ടും അവര്‍ കുലുങ്ങിയില്ല

''അന്നേദിവസം അതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചു. അതിലൂടെ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു. അബിയുടെ അമ്മ സിന്ധുവാണ് ആ കൊലയാളി.''
uploads/news/2017/10/160525/Weeklycrime301017.jpg

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചുവിന്റെ മരണവിവരമറിഞ്ഞാണ് ഞങ്ങള്‍ ആശുപത്രിയിലെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിറകില്‍ ക്ഷതമേറ്റതാണ് മരണകാരണം.

പ്രാഥമിക അന്വേഷണത്തിലും അവിടെ കൂടിയവരുടെ മൊഴികളുടെ അടിസ്ഥാനത്തിലും കൊല ചെയ്തത് സച്ചുവിന്റെ സുഹൃത്താണെന്ന സൂചന ലഭിച്ചു. സച്ചുവിന്റെ പിതാവ് പറയുന്നതിങ്ങനെ:

''ഞങ്ങളുടെ മോനും അബിയും ജൂലിയറ്റും ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഒരു വില്ലയില്‍ തന്നെയായിരുന്നു താമസം.

മൂവരും ഒരു സ്‌കൂളില്‍ ഒരേ ക്ലാസില്‍ വാശിയോടെ പഠിച്ചു. ക്ലാസില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ അവര്‍ മാറിമാറി കരസ്ഥമാക്കി. ഒരു ദിവസം ഒരാള്‍ക്ക് ക്ലാസില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് രണ്ടുപേരും നോട്ടുകള്‍ എഴുതി കൊടുക്കും. അത്രയ്ക്ക് നല്ല സുഹൃത്തുക്കളായിരുന്നു.

സച്ചു മരിക്കുന്നതിന് തൊട്ട് മുന്‍പ് മൂവരും ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു. കളിക്കിടെ എന്തോ കാര്യം പറഞ്ഞ് അബിയും സച്ചുവും പിണങ്ങി. ആ പിണക്കം വഴക്കില്‍ കലാശിച്ചു. ദേഷ്യം വന്ന അബി സച്ചുവിനെ ആഞ്ഞുതളളി. സച്ചു നിലത്തുവീഴുകയും തല കല്ലിലിടിക്കുകയും ചെയ്തു.

അവന്‍ കൂട്ടുകാരോട് പിണങ്ങി കരഞ്ഞുകൊണ്ട് ഓടിപ്പോയി. കുറച്ച് സമയം കഴിഞ്ഞിട്ടും സച്ചു തിരികെ എത്താതെ വന്നപ്പോള്‍ അബിയും ജൂലിയറ്റും അന്വേഷിച്ചു ചെന്നു. വില്ലയുടെ പിറകില്‍ അനക്കമില്ലാതെ കിടക്കുന്ന സച്ചുവിനെയാണ് കണ്ടത്.

കുട്ടികളുടെ നിലവിളി ശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിച്ചെന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞങ്ങളുടെ പൊന്നുമോനെ രക്ഷിക്കാനായില്ല.'' എന്ന് പറഞ്ഞുകൊണ്ട് സച്ചുവിന്റെ അച്ഛന്‍ പൊട്ടിക്കരഞ്ഞു.

കൈയബദ്ധം പറ്റിയതാണെങ്കിലും സച്ചുവിന്റെ മരണത്തിന് പിന്നില്‍ അബിയാണെന്ന് എല്ലാവരും സ്ഥിരീകരിച്ചു. എങ്കിലും ദുരൂഹതകള്‍ ബാക്കിനിന്നു. തലയുടെ പിറകില്‍ അടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നത്. അതുകൊണ്ട് തന്നെ അബിയല്ല കൊലയാളിയെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

അബിയല്ലെങ്കില്‍, പിന്നെ ആര്?

അതായിരുന്നു ഞങ്ങളെ അലട്ടിയ ചോദ്യം. പിന്നീടുളള ഓരോ നിമിഷവും കൊലയാളിയിലേക്ക് എത്തിപ്പെടാനുളള ശ്രമത്തിലായിരുന്നു. ആ വില്ലയുടെ പല ഭാഗങ്ങളിലും ക്യാമറ വച്ചിട്ടുണ്ടായിരുന്നു. അന്നേദിവസം അതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഓരോന്നായി പരിശോധിച്ചു.

അതിലൂടെ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞു. അബിയുടെ അമ്മ സിന്ധുവാണ് ആ കൊലയാളി. ഉടന്‍ തന്നെ സിന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം വിസമ്മതിച്ചെങ്കിലും തെളിവുകള്‍ക്കു മുന്‍പില്‍ ആ സ്ത്രീയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. അവര്‍ നടന്ന സംഭവം പറഞ്ഞു തുടങ്ങി.

'ഏട്ടന്‍ രാവിലെ ജോലിയ്ക്കുപോയി. അബിമോന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും. ആ സമയത്താണ് അടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ജോബിവീട്ടില്‍ വന്നത്. കളിക്കിടെ കൂട്ടുകാരോട് പിണങ്ങിയ കാര്യം പറയാന്‍ സച്ചു വന്നതായിരിക്കാം. പക്ഷേ ഞങ്ങളെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് അവന്‍ കണ്ടത്.

അക്കാര്യം അവന്‍ അബിയോടും മറ്റുളളവരോടും പോയി പറയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു. ജോബി സച്ചുവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പുറകുവശത്തെ വാതിലിലൂടെ അവന്‍ ഓടി. ആ സമയം കൈയില്‍ കിട്ടിയ കമ്പി വടികൊണ്ട് ഞാന്‍ സച്ചുവിന്റെ തലയ്ക്കടിച്ചു.

മരിക്കാന്‍ വേണ്ടി ചെയ്തതല്ല. ഞങ്ങളെ രണ്ടുപേരെയും ഒന്നിച്ച് കണ്ടെന്ന് പുറം ലോകം അറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ഓര്‍ത്തിട്ട് ചെയ്ത് പോയതാണ്' എന്ന് പറഞ്ഞ് ആ സ്ത്രീ പൊട്ടിക്കരഞ്ഞു.

ചെയ്ത തെറ്റ് മറച്ച് വയ്ക്കാന്‍ വേണ്ടി മകന്റെ പ്രായത്തിലുളള കുട്ടിയെ നിഷ്‌കരുണം കൊലപ്പെടുത്തിയ സിന്ധുവിനും ജോബിയ്ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

അഞ്ജു രവി

Ads by Google
Advertisement
Advertisement
കെ. പി. സുകുമാരന്‍ റിട്ട. എസ്. ഐ. ക്രൈം ബ്രാഞ്ച്
കെ. പി. സുകുമാരന്‍ റിട്ട. എസ്. ഐ. ക്രൈം ബ്രാഞ്ച്
Monday 30 Oct 2017 01.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW