Monday, October 30, 2017 Last Updated 23 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.35 PM

‘തന്റെ തലമുടി കണ്ട് ആണാണെന്ന് വിചാരിക്കരുത്’; മുഖ്യമന്ത്രിയുടെ പോലും അഭിനന്ദനം ഈ അദ്ധ്യാപിക ഏറ്റുവാങ്ങിയത് ഇക്കാര്യത്തിന്

uploads/news/2017/10/160520/anadajyothi.jpg

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം ഏറ്റ് വാങ്ങിയിരിക്കുകയാണ് ചാല അമൃത വിദ്യാലയത്തിലെ യുവ അദ്ധ്യാപികയായ ആനന്ദ ജ്യോതിയെന്ന അദ്ധ്യാപിക. കണ്ണൂരില്‍ നിന്നാണ് ഈ സന്തോഷകരമായ വാര്‍ത്ത പുറത്ത് വരുന്നത്. സമൂഹത്തിന് നന്മപകരുന്ന ഒരു സന്ദേശം പങ്ക് വെച്ചതിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആനന്ദ ജ്യോതിയെ അഭിനന്ദിച്ചത്. പിണറായിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ചിറക്കുനിയില്‍ നടന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു നടന്ന് കൊണ്ടിരുന്നത്. ചടങ്ങില്‍ അവതാരികയായി എത്തിയതായിരുന്നു ആനന്ദ ജ്യോതി.

ചടങ്ങ് തുടങ്ങിയപ്പോള്‍ സദസിനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തന്റെ തലമുടി കണ്ട് ആണാണെന്ന് വിചാരിക്കരുതെന്നും ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ച് നല്‍കുന്നൊരു സംഘടനയ്ക്കായി തലമുടി സംഭാവന നല്‍കിയതാണെന്നും'' ആനന്ദജ്യോതി പറഞ്ഞു. തുടര്‍ന്ന് നടത്തിയ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രി ആനന്ദജ്യോതിയെ പ്രശംസിച്ചത്. ഇവര്‍ ആണുങ്ങളെ പോലെയാകാനാണ് മുടി മുറിച്ചതെന്ന് വിചാരിക്കരുത്. നല്ലൊരു കാര്യത്തിന് വേണ്ടിയാണ് ചെയ്തത്. നിങ്ങള്‍ക്കും ഇങ്ങനെ ചെയ്യാവുന്നതാണെ''ന്നും മുഖ്യമന്ത്രി സദസിലുണ്ടായിരുന്ന സ്ത്രീകളോട് പറഞ്ഞു. ചക്കരക്കല്‍ സ്വദേശിനിയായ ആനന്ദജ്യോതി തമിഴ്നാട്ടിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ച് നല്‍കുന്ന സന്നദ്ധ സംഘടനയ്ക്ക് മുടി മുറിച്ചുനല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദന പ്രവാഹമാണ് അദ്ധ്യാപികക്ക് ലഭിക്കുന്നത്.

Ads by Google
Advertisement
Advertisement
Ads by Google
LATEST NEWS
TRENDING NOW