Tuesday, June 05, 2018 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.12 PM

14കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ലണ്ടനില്‍ നിന്ന് എത്തിയ മലയാളി ബാങ്ക് മാനേജര്‍ കെണിയില്‍ വീണത് ഇങ്ങനെ; പിടിയിലായപ്പോള്‍ കരച്ചിലോട് കരച്ചില്‍, വൈറല്‍ ആയ വീഡിയോ

Bank manger

ലണ്ടന്‍ : 14കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ലണ്ടനില്‍ നിന്ന് എത്തിയ മലയാളി കെണിയില്‍ വീണു. ബാലപീഡകരെ കണ്ടെത്താന്‍ ഇന്റര്‍നെറ്റിലൂടെ ചാറ്റിനെത്തുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ട്രാപ്പില്‍ ആണ് ലണ്ടനിലെ ബാങ്ക് മാനേജരും വിവാഹിതനുമായ 38കാരന്‍ വീണത്. ഓണ്‍ലൈന്‍ ചാറ്റിലൂടെ ബന്ധം ഉറപ്പിച്ച ശേഷം മലയാളിയായ ബാലചന്ദ്രന്‍ പെണ്‍കുട്ടിക്ക് വേണ്ടി മുറിയെടുത്തു കാത്തിരിക്കുമ്പോഴാണ് കെണിയില്‍ വീണത്. താന്‍ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഒപ്പം ഇരുന്ന് ഒരു ലഞ്ച് കഴിക്കാനെ ആഗ്രഹിച്ചിരുന്നുള്ളുവെന്നും പറഞ്ഞ് രക്ഷപ്പെടാന്‍ ബാലചന്ദ്രന്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം അയച്ച ലൈംഗികത നിറഞ്ഞ മെസേജുകള്‍ ഗ്രൂപ്പ് എടുത്ത് കാണിച്ചതിനെ തുടര്‍ന്ന് ബാലചന്ദ്രന് കുറ്റം സമ്മതിക്കാതെ രക്ഷയില്ലാതായി.

പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാം എന്ന് കരുതി ലണ്ടനില്‍ നിന്നും ബെര്‍മിങ്ഹാമില്‍ എത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞ ബാലചന്ദ്രന്‍ എന്ന മലയാളിയുടെ മുന്‍പിലേക്ക് വാതില്‍ തുറന്നു എത്തിയത് വിജിലന്റ് ഗ്രൂപ്പ് ആയിരുന്നു. അവരുടെ ചോദ്യം ചെയ്യലും റെക്കോര്‍ഡിംഗും കഴിഞ്ഞപ്പോഴേക്കും പൊലീസും എത്തി. ബാലപീഡകരെ കുടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിജിലന്റ് ഗ്രൂപ്പ് പെണ്‍കുട്ടിയായി ചമഞ്ഞു ബാലചന്ദ്രനെ ചാറ്റു ചെയ്ത് കുടുക്കുകയായിരുന്നു. അവള്‍ക്ക് 18 വയസായെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് താന്‍ അവളെ കാണാനായി ബെര്‍മിങ്ഹാമിലേക്ക് വന്നതെന്ന് തുടക്കത്തില്‍ ബാലചന്ദ്രന്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതും ഈ ഗ്രൂപ്പ് പൊളിച്ചു. എന്നാല്‍ ആ കള്ളവും ഇന്റര്‍നെറ്റ് ഇന്റര്‍സെപ്‌റ്റേര്‍സ് അംഗം പൊളിച്ച് കൈയ്യില്‍ കൊടുക്കുകയായിരുന്നു. അവസാനം പെണ്‍കുട്ടിയുമായി സെക്‌സിലേര്‍പ്പെടുക തന്റെ ലക്ഷ്യമായിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുകയും ചെയ്തു.

ഹോട്ടലില്‍ മുറിയെടുത്ത ബാലചന്ദ്രന്‍ മേശപ്പുറത്ത് കോണ്ടങ്ങളും പെര്‍ഫ്യൂമും വച്ച് പെണ്‍കുട്ടിയെ കാത്തിരിക്കുമ്പോഴാണ് പിടിയിലായിരുന്നത്. താന്‍ കുടുങ്ങിയെന്ന് ഉറപ്പായതോടെ ബാലചന്ദ്രന്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരയുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്യുകയായിരുന്നു. ബാലചന്ദ്രനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് പെഡോഫയല്‍ ഹണ്ടര്‍മാര്‍ അയാളെ വളഞ്ഞ് നില്‍ക്കുന്നത് കാണാം. തുടര്‍ന്ന് അവര്‍ അയാളെ ബെര്‍മിങ്ഹാമിലെ ഹോട്ടല്‍ മുറിയിലേക്ക് നയിക്കുന്നുണ്ട്. അവിടെ തന്റെ കൈകളില്‍ തലതാങ്ങി ദുഃഖത്തോടെ ഇരിക്കുന്നത് കാണാം. ആ പെണ്‍കുട്ടി യഥാര്‍ത്ഥത്തില്‍ ഇല്ലെന്നും ബാലചന്ദ്രന്‍ തങ്ങളോടാണ് ചാറ്റിയിരുന്നതെന്നും ക്യാപ്റ്റര്‍മാര്‍ വിശദീകരിക്കുന്നത് ഇവിടെ വച്ചാണ്. താന്‍ വിജിലന്റ് ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്ന് ബാലചന്ദ്രന്‍ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് അവസാനം തന്റെ കുറ്റം ഇയാള്‍ സമ്മതിക്കുന്നുണ്ട്. തനിക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും ബാലചന്ദ്രന്‍ പ്രകടിപ്പിക്കുന്നു. താന്‍ ഇന്ത്യയിലേക്ക് തിരിച്ച് പൊയ്‌ക്കൊള്ളാമെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് ബാലചന്ദ്രനെ ഓഫീസര്‍മാര്‍ ഒരു പൊലീസ് കാറിലേക്ക് നയിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ബെര്‍മിങ്ഹാം ക്രൗണ്‍ കോടതി ബാലചന്ദ്രനെ 15 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇതിന് പുറമെ 10 വര്‍ഷത്തെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും നല്‍കിയിട്ടുണ്ട്.

Ads by Google
Monday 30 Oct 2017 01.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW