Monday, October 30, 2017 Last Updated 49 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 11.53 AM

ലോക മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന സംസം കിണർ നവീകരണ പ്രവർത്തനത്തിന് തുടക്കമായി

uploads/news/2017/10/160495/gulf301017h.jpg

ജിദ്ദ: ലോക മുസ്‌ലിംകൾ പരിപാവനമായി കരുതുന്ന സംസം കിണറിന്റെ നവീകരണ പ്രവർത്തന പദ്ധതിക്ക് തുടക്കമായി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനം ആരംഭിച്ചതെന്ന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് അറിയിച്ചു.

ആധുനിക സൗദി അറേബ്യയുടെ സംസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടം മുതൽ സൗദ് ഭരണകൂടം ഇരുഹറമുകൾക്കും പുണ്യസ്ഥലങ്ങൾക്കും സംസം കിണറിനും നൽകുന്ന ഉന്നതമായ പരിഗണനയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അൽഇഖ്ബാരിയ്യ ചാനലിനോട് പറഞ്ഞു. കിംഗ് അബ്ദുല്ല പ്രോജക്റ്റ് ഫോർ സംസം വാട്ടർ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ മികച്ച പദ്ധതിയാണെന്ന് ശൈഖ് സുദൈസ് പറഞ്ഞു.

രണ്ട് ഘട്ടമായാണ് സംസം കിണർ നവീകരണ പദ്ധതി ആരംഭിക്കാനിരിക്കുന്നത്. മതാഫിന്റെ കിഴക്ക് വശത്ത് സവിശേഷ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്ന എട്ട് മീറ്റർ വീതിയും 120 മീറ്റർ നീളവുമുള്ള അഞ്ച് പാലങ്ങൾ സ്ഥാപിക്കുകയാണ് ഇതിൽ ആദ്യത്തേത്.

മസ്ജിദുൽ ഹറാമിന്റെ താഴെ നിലയിൽ സംസം കിണറിനോട് ചേർന്ന ഭാഗത്ത് കോൺക്രീറ്റിന്റെയും മറ്റും അവശിഷ്ടങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കി അണുപ്രാണിനാശനം വരുത്തുന്നതാണ് രണ്ടാം ഘട്ടം. റമദാന് മുമ്പ് ഏഴ് മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാകും.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Advertisement
Advertisement
Monday 30 Oct 2017 11.53 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW