Monday, December 17, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 11.36 AM

ദുബായിലും ഒരു തനി മലയാളി ടച്ച് സ്ഫടികത്തിലെ ആടുതോമയെപ്പോലെ ; വിദേശിയുടെ ഷെഡ്ഡിലും നമ്മുടെ 'ടാറ്റാ ലോറി' തലയുയര്‍ത്തി തന്നെ

uploads/news/2017/10/160487/lorry.jpg

ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്നാണ് ചൊല്ല്. എത്ര പ്രവാസ ജീവിതം നയിച്ചാലും മലയാളി നാടുമായി ബന്ധപ്പെട്ട ഒരു ടച്ച് നില നിര്‍ത്തുമെന്നുമാണ് പറയാറ്. ഇതാ അത്തരം ഒരു അസാധാരണ മലയാളി ടച്ച്.

താരമായിരിക്കുന്നത് മലയാളിയുടെ സ്വന്തം ചട്ടമ്പി ആടുതോമയുടെ ചെകുത്താന്‍ ലോറിയെ അനുസ്മരിപ്പിക്കുന്ന നാട്ടുമ്പുറത്തെ ഒരു ലോറിയാണ്. കേരളത്തിലെ നിരത്തുകളില്‍ നിറഞ്ഞാടിയ ടാറ്റയുടെ 1613 ട്രക്ക് വിഭാഗത്തില്‍ വരുന്ന തനി മലയാളി ലോറി തലയെടുപ്പോടെ നില്‍ക്കുന്നത് യുഎഇ യിലെ ദുബായിലാണ്. ബിബിന്‍ എന്ന തനിമലയാളം പേരില്‍ ദുബായിലെ ഒരു ഷെഡ്ഡിന് മുന്നില്‍ അനേകം ആഡംബര വാഹനങ്ങള്‍ക്കിടയില്‍ കിടക്കുന്ന നാട്ടിലെ ലോറിയുടെ ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്.

ഒന്നാന്തരം മലയാളികളില്‍ ആരോ ദുബായിലേക്ക് കയറ്റി അയയ്ക്കപ്പെട്ട തനിമലയാളിയായ ഇതിഹാസം ടാറ്റാ 1613. എന്നാണ് കുറിപ്പ്. ഒപ്പം ഉള്ളിലെ ആടുതോമ ഇപ്പോഴും കരുത്തനായി നിലനില്‍ക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. സ്ഫടികം സിനിമയില്‍ മോഹന്‍ലാലിനൊപ്പം തന്നെ ശ്രദ്ധേയമായ ലോറിയെ ഓര്‍മ്മിപ്പിക്കുന്ന ലോറിയെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തം. കയറ്റിയിറക്ക് എളുപ്പം സാധ്യമാകുന്ന അനേകം ട്രക്കുകള്‍ വിപണി അടക്കി വാഴുന്നുണ്ടെങ്കിലും ഒരിക്കല്‍ ചരക്കുകള്‍ കയറ്റിയിറക്കാനും തടികൊണ്ടുപോകാനുമെല്ലാം ഉപയോഗിക്കപ്പെട്ട ടാറ്റയുടെ ഈ ട്രക്കിനോടുള്ള കമ്പം മലയാളിക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് ചിത്രം.

റെയ്ബാന്‍ ഗ്‌ളാസ്സും കടും നിറത്തിലുള്ള കുപ്പായവും മുണ്ടുപറിച്ചുള്ള സംഘട്ടന രംഗങ്ങളുമൊക്കെയായി റിലീസ് ചെയ്ത് 20 വര്‍ഷത്തിന് ശേഷവും സ്ഫടികത്തിലെ ആടുതോമ മലയാള സിനിമാ ചരിത്രത്തില്‍ തരംഗമാണ്. 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ തോമാച്ചന്‍ എന്ന കഥാപാത്രം ഉപയോഗിച്ചിരുന്നത് ചെകുത്താന്‍ എന്ന് പേരെഴുതിയ ടാറ്റയുടെ ഈ ലോറിയുടെ മോഡലായിരുന്നു.

Ads by Google
Monday 30 Oct 2017 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW