Friday, February 23, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 11.09 AM

ഒടുവില്‍ അനുമതിയായി; സൗദിയിലെ വനിതകള്‍ കായിക രംഗത്തേയ്ക്ക്

uploads/news/2017/10/160486/saudi.gif

റിയാദ് : സൗദിയിലെ വനിതകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്. 2018 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം തുടക്കത്തില്‍ റിമ ബിന്‍ ബന്ദര്‍ രാജകുമാരി സൗദി ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് കമ്മറ്റിയുടെ തലപ്പത്ത് എത്തിയിരുന്നു. ഇതാണ് കായിക രംഗത്തേയ്ക്കുള്ള വനിതകളുടെ വരവിന് സൂചന നല്‍കിയത്.

സൗദിയിലെ എല്ലാ മേഖലകളിലും പൊതുവെ വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമര്‍ശനം നേരത്തെ ശക്തമായിരുന്നു. ഇതിനിടെ, വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാന്‍ സൗദി ഭരണകൂടം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW