Monday, October 30, 2017 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 10.12 AM

ആനകള്‍ക്കായി ലോകത്തിലെ ആദ്യ തേയിലത്തോട്ടം ഒരുക്കി അസമിലെ ഈ മനുഷ്യന്‍: തേടിയെത്തിയത് അന്തര്‍ദേശീയ അംഗീകാരം

 Assamese Man, Tea Estates,  Elephant-Friendly

ലോകത്തിലെ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതില്‍ ഏറ്റവും കൂടുതല്‍ തേയിലത്തോട്ടങ്ങള്‍ പരന്നു കിടക്കുന്നത് അസമില്‍ ആണ്. തേയിലത്തോട്ടങ്ങള്‍ ഒരു കാലത്ത് വ്യാപിച്ചപ്പോള്‍, തേയിലയ്ക്ക് ആവശ്യം കൂടിക്കൂടി വന്നപ്പോള്‍ വനങ്ങള്‍ വെട്ടിത്തെളിച്ച് അവിടെ തേയില തോട്ടങ്ങളായി പതിയെ വളര്‍ന്നു തുടങ്ങുകയായിരുന്നു.

ഹെക്ടര്‍ കണക്കിന് വനമാണ് പലയിടങ്ങളിലായി തേയിലയ്ക്കു വേണ്ടി കൈയേറിയത്. ഈ കൈയേറ്റം ആനകള്‍ ഉള്‍പ്പെടെയുള്ള ജീവി വര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനെയാണ് ബാധിച്ചു തുടങ്ങിയത്. അവയുടെ സൈ്വരവിഹാരത്തിനുള്ള' ഇടങ്ങള്‍' മനഷ്യന്‍ കൈയേറിയപ്പോള്‍. ആ ഇടങ്ങളെ അവയ്ക്കായി കൂടി വിട്ടു നലകി്യ ഒരു മനുഷ്യന്‍ ഉണ്ട് അസമില്‍. ആനയും- മനുഷ്യനും തമ്മില്‍ സംഘര്‍ഷം പതിവാകുമ്പോള്‍ ഈ അസം മനുഷ്യന്റെ വിട്ടു നല്‍കല്‍ ഒരു വലിയ നീക്കമാണ്. ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ല എന്ന തിരിച്ചറിവാണ് ലോകത്തിനു നല്‍കുന്നത്. അതകൊണ്ടാണ് അസമിലെ രണ്ടു ചെറിയ തേയിലത്തോട്ടങ്ങളെ തേടി ലോകത്തിലെ ആദ്യ ആന സൗഹാര്‍ദ്ദമെന്ന സര്‍ട്ടിഫിക്കറ്റ് തേടിയെത്തിയത്.

അസ്സമിലെ ഉദല്‍ഗിരി ജില്ലയിലുള്ള രണ്ടു ചെറിയ തേയിലത്തോട്ടങ്ങളാണ് ആന സൗഹാര്‍ദ്ദപരമായത്. ഈ പ്രദേശം ആനകള്‍ക്കു കൂടി സൗഹാര്‍ദ്ദപരമാക്കി എടുത്തതിനു പിന്നില്‍ വലിയ അധ്വാനം ഉണ്ടായിട്ടുണ്ട്. വൈല്‍ഡ് ലൈഫ് ഫ്രണ്ട്‌ലി എന്റെര്‍പ്രൈസസ് നെറ്റ്‌വര്‍ക്കിന്റെയും, യുഎസിലെ മൊണ്ടാന സര്‍വകലാശാലയുടെയും പങ്കാളിത്തത്തോടു കൂടിയാണ് ഈ വലിയ ചുവടുകളിലേയ്ക്ക് എത്തിച്ചത്. ലോകത്തിലെ തന്നെ ആദ്യത്തെ ഫാം ആണ് ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നത്.

ആനകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനൊപ്പം ഏറ്റവും മികച്ച തേയില അവിടെ നിന്നും ലഭ്യമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ടെന്‍സിങ് ബോഡോസ എന്ന ഈ തേയിലത്തോട്ടത്തിന്റെ ഉടമയാണ് തന്റെ സ്വകാര്യ ഇടം കാട്ടാനകള്‍ക്കായി തുറന്നു കൊടുത്തത്.

 Assamese Man, Tea Estates,  Elephant-Friendly

20 ഏക്കറുകളിലായാണ് ഇവ പടര്‍ന്നു കിടക്കുന്നത്. ജൈവ രീതിയില്‍ മാത്രമാണ് ഇവിടെ കൃഷി നടത്തുന്നത്.ഇതിനിടയിലായി മരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പേര മരം, പ്ലാവ് ഉള്‍പ്പെടെ ഇവിടെ ഉണ്ട്. ആനകള്‍ക്കായി പ്രത്യേകം ഒരുക്കിയതാണ് പ്ലാവ് ഉള്‍പ്പെടെ ഉള്ളവ. ഈ തോട്ടത്തിന് വേലികളുടെ മതില്‍ക്കെട്ടുകള്‍ ഒന്നമില്ല. ആനകള്‍ക്ക് നീങ്ങാന്‍ ഒരു തടസ്സം പോലും ഉണ്ടാകരുതെന്ന് ഈ മനുഷ്യന്‍ ഒരുക്കിയെടുത്തു നിന്ന് നാം ചിന്തിക്കാന്‍ തുടങ്ങേണ്ടിയിരിക്കുന്നു.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW