Wednesday, July 18, 2018 Last Updated 54 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 09.56 AM

ഫ്‌ളൈറ്റ് ടിക്കറ്റ് തട്ടിപ്പ് മലയാളികൾ പരാതിയുമായി പെർത്ത് ഇന്ത്യൻ എംബസ്സിയിൽ

uploads/news/2017/10/160454/paqravsi301017a.jpg

പെർത്ത് : നൂറുകണക്കിനാളുകളുടെ കയ്യിൽ നിന്നും ഫ്‌ളൈറ്റ് ടിക്കറ്റ് വ്യാജൻ കൊടുത്ത് പണം കൈക്കലാക്കിയ മെൽബണിലെ മലയാളിയുടെ പേരിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചതിയിൽ പെട്ട പെർത്തിലെ മലയാളികൾ പരാതിയുമായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചു.മെൽബൺ, ഷെപ്പാർട്ടൺ ബല്ലാറാട്ട് , സിഡ്നി, പെർത്ത്, ന്യൂ കാസിൽ, ബ്രിസ്ബയിൻ, അഡ്ലെയ്ഡ് ,തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ കേരള ന്യൂസ് ഹെൽപ് ലൈനുമായി ബന്ധപ്പെടുകയും അതിനായി പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

പെർത്തിൽ കേരള ന്യൂസ് സി. ഈ. ഒ -ബിനേയി പോളിന്റെ നേതൃത്വത്തിൽ പണം നഷ്ട്ടപ്പെട്ടവരുടെ പ്രതിനിധികൾ ഇന്ത്യൻ എംബസ്സി കമ്യൂണിറ്റി പരാതി വിഭാഗം മേധാവി ദേവേന്ദ്ര കുമാറിന് നിവേദനം നൽകി.പെർത്ത് ഇന്ത്യൻ കൾചറൽ കമ്യൂണിറ്റി പ്രസിഡന്റ് ജോയി കോയിക്കര ,ബേബി,സലിം, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇതു പോലെ മറ്റ് സ്ഥലങ്ങളിലും എംബസ്സികളിൽ പരാതി നൽകും.

പ്രതിയുടെ പാപ്പർ ഹർജിക്ക് ബദലായി കോടതിയെ സമീപിക്കുവാനും നാട്ടിൽ ഇന്ത്യൻ ഗവൺമെന്റിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

മലയാളികളിൽനിന്നും ടിക്കറ്റിനായും വായ്പയായും നാലുലക്ഷത്തിൽപരം ഡോളറാണ് പലർക്കായി നഷ്ട്ടപ്പെട്ടിരിക്കുന്നത്.ഇതിനിടെ ലിക്വഡേഷനിൽ പകുതി പേരുടെ പേരു പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നും ധാരാളം പേർ പരാതി കൊടുക്കാൻ മടിക്കുന്നതായും പരാതിക്കാർ പറയുന്നു.ഇതുമായി ബന്ധപ്പെട്ട പരാതികൾക്കും കേസ് ആവശ്യങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക _‭0411 527 988

Ads by Google
Monday 30 Oct 2017 09.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW