Monday, October 30, 2017 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 09.25 AM

റയലിനെ ജിറോണ്‍ നാണം കെടുത്തി ; എതിര്‍താരത്തിന്റെ മുഖത്തിടിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ

uploads/news/2017/10/160449/cristiano.jpg

ജിറോണ: സ്പാനിഷ് ലാലിഗയിലെ രണ്ടാമത്തെ തോല്‍വിയില്‍ റയലിനെ ഞെട്ടിച്ച് പുതുമുഖങ്ങളായ ജിറോണിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ക്രിസ്ത്യാനോയുടെ സംഘത്തെ ജിറോണ്‍ വീഴ്ത്തിയത്.

മത്സരത്തില്‍ എതിര്‍ കളിക്കാരന്റെ മുഖത്തടിച്ച് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ വില്ലനായി മാറുകയും ചെയ്തു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജിറോണ്‍ രണ്ടു ഗോളടിച്ച് ധീരമായി തിരിച്ചു വന്നത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി റയല്‍ മുന്നിലെത്തിയതാണ്. ക്രിസ്ത്യാനോയുടെ ഷോട്ടില്‍ വന്ന ഒരു റീബൗണ്ട് വലയില്‍ എത്തിച്ചു ഇസ്‌ക്കോ ടീമിന്റെ രക്ഷകനായി. ഒരു ഗോളിന് പിന്നിലായെങ്കിലും റയലിനെ പിന്നീട് ഗോളടിക്കാന്‍ വിടാതെ തടഞ്ഞ ജിറോണ്‍ രണ്ടാം പകുതിയില്‍ നാലു മിനിറ്റിനിടെ രണ്ടു തവണമാണ് സൂപ്പര്‍താരനിരയെ ഞെട്ടിച്ചത്.

ജിറോണിന്റെ ആദ്യഗോള്‍ സ്റ്റുവാനിയിലൂടെയാണ് വന്നത്. മുന്നേറ്റത്തിനിടെ പോണ്‍സ് വിദഗ്ദ്ധമായി നല്‍കിയ പന്ത് സ്റ്റുവാനി ലക്ഷ്യം കണ്ടു. എതിരാളികള്‍ ഒപ്പമെത്തിയെന്ന തിരിച്ചറിവിലേക്ക് റയല്‍ എത്തുന്ന സമയംകൊണ്ടു തന്നെ അടുത്ത പ്രഹരവും ജിറോണ്‍ ഏല്‍പ്പിച്ചു. മാന്‍സനേറയുടേതായിരുന്നു ഗോള്‍. മഫിയോയുട നല്‍കിയ പാസ് ബാക്ക് ഹീലിലൂടെ നെറ്റില്‍ എത്തിച്ചായിരുന്നു വിജയഗോള്‍.

കളിക്കിടയില്‍ ജിറോണതാരം പെരേ പോണ്‍സിനെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കൈകൊണ്ട് പിടിച്ചുനിര്‍ത്തുകയും മുഖത്ത് കൈകൊണ്ടടിക്കുന്നതിനും കാണികള്‍ സാക്ഷിയായി. ഈ സീസണില്‍ ഗോള്‍ കണ്ടെത്താനാകാതെ വിഷമിക്കുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം ഇതുവരെ നേടിയത് ഒരു ഗോളാണ്. പരാജയത്തോടെ ഈ സീസണില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സിലോണയുമായി റയലിന്റെ അകലം എട്ടു പോയിന്റായി. 28 പോയിന്റുമായി ഒന്നാമതുള്ള ബാഴ്‌സയ്ക്ക് തൊട്ടു പിന്നില്‍ വലന്‍സിയയാണ്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW