Saturday, January 20, 2018 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 08.23 AM

നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികത്തിന് ഇനി ഒരാഴ്ച ; ഇതുവരെ എണ്ണിയത് 1,134 കോടി 500 രൂപയും 524.90 കോടി 1000 രൂപാ നോട്ടുകളും

uploads/news/2017/10/160445/corrency.jpg

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ വാര്‍ഷികം അടുത്തിട്ടും മടങ്ങിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലാണു റിസര്‍വ് ബാങ്ക്(ആര്‍.ബി.ഐ.) ഇതു വ്യക്തമാക്കിയത്.

റദ്ദാക്കിയ 1,134 കോടി 500 രൂപാ നോട്ടുകളും 524.90 കോടി 1000 രൂപാ നോട്ടുകളും സെപ്റ്റംബര്‍ 30 വരെ എണ്ണിത്തിട്ടപ്പെടുത്തി. യാഥാക്രമം 5.67 ലക്ഷം കോടി രൂപയും 5.24 ലക്ഷം കോടി രൂപയുമാണ് ഇതിന്റെ മൂല്യം.

അത്യാധുനിക നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നടപടി പുരോഗമിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി ജീവനക്കാര്‍ ഇതിനായി ജോലിചെയ്യുന്നെന്നും ആര്‍.ബി.ഐ. അറിയിച്ചു.റദ്ദാക്കിയ നോട്ടുകള്‍ പൂര്‍ണമായി എന്ന് എണ്ണിത്തീരുമെന്ന ചോദ്യത്തിനു ''നടപടി പുരോഗമിക്കുകയാണെ''ന്നായിരുന്നു മറുപടി.

നോട്ട് റദ്ദാക്കലിന് ശേഷം വിവിധ ബാങ്കുകള്‍ വഴി സമാഹരിച്ച പഴയ നോട്ടുകള്‍ എണ്ണുന്നതിനും പരിശോധിക്കുന്നതിനും അത്യന്താധുനികമായ 66 കറന്‍സി വേരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് (സി.വി.പി.എസ്.) മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും മറുപടിയിലുണ്ട്.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരേയുള്ള യുദ്ധപ്രഖ്യാപനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തെ എതിര്‍ത്ത് പ്രതിപക്ഷം അതിശക്തമായി രംഗത്തുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW