Monday, October 30, 2017 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 08.17 AM

1.75 ലക്ഷം രൂപയുമായി വന്‍ചീട്ടുകളി സംഘം വലയില്‍; 23 പേരും 11 വാഹനങ്ങളും പിടിയിലായി, കളി നടത്തുന്നത് മദ്യവും ആഹാരവും കൊടുത്ത്

uploads/news/2017/10/160444/cards-playing.jpg

ചങ്ങനാശേരി: ഒന്നേമുക്കാല്‍ ലക്ഷം രൂപയുമായി വന്‍ചീട്ടുകളി സംഘം ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയില്‍. വാകത്താനത്തു വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പണം വെച്ചു ചീട്ടുകളിച്ച 23 പേരാണു പിടിയിലായത്. ഇവരില്‍ നിന്നും 11 വാഹനങ്ങളും പിടിച്ചെടുത്തു.

വാകത്താനം സി.എസ്.ഐ പള്ളിക്കു സമീപം വലിയ വീട്ടില്‍ കുര്യന്‍ പുന്നൂസ് (ബാബു)വാണ് ചീട്ടുമേശ വാങ്ങി മാസങ്ങളായി ചീട്ടുകളി നടത്തി വന്നിരുന്നത്. ദിവസേന ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ചീട്ടുകളിക്കാനായി സംഘങ്ങള്‍ എത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയാണ് ഇവരെ കുടുക്കിയത്. കുര്യന്‍ പുന്നൂസിന്റെ വീട്ടില്‍ മദ്യവും ആഹാരവും കൊടുത്തു നാലുമാസത്തോളമായി ചീട്ടുകളി നടത്തിവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരം ആന്റി ഗുണ്ടാ സ്‌ക്വാഡിനു െകെമാറി. ഒരാഴ്ചയായി ആന്റി ഗുണ്ടാ സ്‌ക്വാഡ് ഈ വീടും സ്ഥലവും നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച രാത്രിയില്‍ പോലീസ് വീട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. ചങ്ങനാശേരി ഡിെവെ.എസ്.പി ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വാകത്താനം ഇന്‍സ്‌പെക്ടര്‍ പി.വി മനോജ്കുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ കെ.കെ റെഡി, അന്‍സാരി, അജിത്, ബിനോയ്, ജോര്‍ജ്കുട്ടി, ബിജുമോന്‍ നായര്‍, അഭിലാഷ്, മണികണ്ഠന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

വാകത്താനം കീച്ചേരില്‍ ഷാജി കുര്യാക്കോസ്, കാടമുറി വലിയ വീട്ടില്‍ സനല്‍ വി.ജേക്കബ്, പരിയാരം പേരുകുന്നേല്‍ വീട്ടില്‍ പത്മകുമാര്‍, വാകത്താനം ചിറമാട്ടയില്‍ രാജു ജോസഫ്, തൃക്കോതമംഗലം കുന്നത്ത് വീട്ടില്‍ റെജി പുന്നൂസ്, പൊങ്ങന്താനം കുന്നേല്‍ വീട്ടില്‍ ഷാജി, കാടമുറി കറുകന്‍പള്ളിയില്‍ സുഭാഷ് പി.ശശി, വാകത്താനം പുല്ലുക്കാട്ട് വീട്ടില്‍ ജിജി പി.ആന്‍ഡ്രൂസ്, വാകത്താനം കീച്ചേരില്‍ വീട്ടില്‍ ജോയി കുര്യാക്കോസ്, പരിയാരം എള്ളുപ്പറമ്പില്‍ കൊച്ചുമോന്‍ തോമസ,് തോട്ടയ്ക്കാട് കൂവക്കട വീട്ടില്‍ അനീഷ് കെ.ചെറിയാന്‍, വാകത്താനം പരവന്‍ പറമ്പില്‍ വീട്ടില്‍ അനില്‍കുമാര്‍, തോട്ടയ്ക്കാട് പോട്ടച്ചിറ വീട്ടില്‍ ബാബു പൊങ്ങന്താനം, കാട്ടാംപാക്കല്‍ വീട്ടില്‍ ഷാജി എബ്രഹാം, വാകത്താനം കാക്കാംപറമ്പില്‍ മജു പുതുപ്പള്ളി, കൊച്ചാലുംമൂട് കുളങ്ങര വീട്ടില്‍ യോഹന്നാന്‍, ചങ്ങനാശേരി ഫാത്തിമാപുരം കളപ്പുരയ്ക്കല്‍ വീട്ടില്‍ സിറാജ്, വാകത്താനം ഇടത്തുംകടവില്‍ വീട്ടില്‍ കൊച്ചുമോന്‍, വാകത്താനം കാഞ്ഞിരത്തുംമൂട്ടില്‍ പ്രകാശ്, വാകത്താനം വലിയവീട്ടില്‍ ഷാജി പുന്നൂസ്, വാഴപ്പള്ളി അള്ളാപ്പാറ പുതുപ്പറമ്പില്‍ വീട്ടില്‍ അനീഷ് എന്നിവരെയാണ് പിടികൂടിയത്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW