Thursday, July 05, 2018 Last Updated 41 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 08.07 AM

അത് സംഭവിക്കാന്‍ പാടില്ലാത്തത്..,പക്ഷെ സംഭവിച്ചു: വാ പൊത്തി മെസ്സി

Lionel Messi

ബില്‍ബാവോ: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷം ബാഴ്‌സ യുടെ ആദ്യ മത്സരം അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരെയായിരുന്നു. കളിയുടെ ആവേശത്തിനപ്പുറം രാഷ്ട്രീയമായി പ്രാധാന്യമര്‍ഹിക്കുന്ന മത്സരമായിരുന്നു.

ബാഴ്‌സലോണ ലാ ലിഗയില്‍ തുടരുമോ എന്ന ആശങ്കയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സ കളിച്ചു ജയിച്ചു. പക്ഷെ ബാഴ്‌സയുടെ താരം ലയണല്‍ മെസ്സിക്ക് സംഭവിച്ച പിഴവാണ് ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചത്. കളിയുടെ 21-ാം മിനിറ്റിലായിരുന്നു സംഭവം. ബോക്‌സിനുള്ളില്‍ നിന്ന് സുവാരസ് നല്‍കിയ പാസില്‍ ഗോള്‍കീപ്പറെ വരെ മറികടന്നു മെസ്സി പോസ്റ്റിനു തൊട്ടു താഴെയെത്തി. ഗോള്‍ ആണെന്ന് ഉറപ്പിച്ച നിമിഷം.

പക്ഷെ മറ്റൊന്നായിരുന്നു അവിടെ സംഭവിച്ചത്. ഗോള്‍ എന്ന് ഉറപ്പിച്ച് മെസ്സി തൂത്തുവിട്ട പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക്. ആരാധകര്‍ക്കല്ല മെസ്സിക്കു പോലും ആ നിമിഷം വിശ്വസിക്കാനായില്ല. മെസ്സി പകച്ചുപോയി വാ പൊത്തി അടച്ചു. എന്നാല്‍ ആ പിഴവ് മറികടന്ന് 36-ാം മിനിറ്റില്‍ തന്നെ തകര്‍പ്പന്‍ ഗോളിലൂടെ മെസ്സി തന്നെ ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ പൗളിഞ്ഞോയും ഗോള്‍ നേടിയതോടെ ബാഴ്‌സലോണ 2-0 ന് ആ ആവേശം ആളിക്കത്തിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW