Monday, December 10, 2018 Last Updated 41 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 07.39 AM

കഥ പറയാമോ? എങ്കിലിതാ നിങ്ങളെ തേടി അവര്‍ എത്തുന്നു

Tourism Department, Story tellers

കോട്ടയം: കഥ പറയനുള്ള കഴിവ് നിങ്ങളില്‍ ഉറങ്ങിക്കിടപ്പുണ്ടോ? എങ്കില്‍ തട്ടിയുണര്‍ത്തിക്കോളൂ. നിങ്ങള്‍ക്ക് പിന്നാലെ ടൂറിസ്റ്റുകള്‍ എത്തും. സംശയിക്കണ്ടാ ഇനി കാര്യം പറയാം.

ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതി ആണ് നന്നായി കഥ പറയാന്‍ കഴിവുള്ളവരെ തേടുന്നത്. വൈക്കത്തിന്റെ ചരിത്രവും, വൈക്കവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും നുറുങ്ങു കഥകളും വിനോദ സഞ്ചാരികളോട് പറയാന്‍ കഴിവുള്ളവരെയാണ് ടൂറിസം പദ്ധതി തേടുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നീ ഭാഷകള്‍ അറിയാവുന്നവര്‍ക്കാണ് മുന്‍ഗണന. ആര്‍ക്കും കഥ പറയാനായി അപേക്ഷിക്കാം. പാക്കേജുകളുടെ വരുമാനത്തിന്റെ ഒരു പങ്ക് കഥ പറയുന്നവരെയും തേടിയെത്തും. ഫോണ്‍: 8111805554

Ads by Google
Monday 30 Oct 2017 07.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW