Monday, October 30, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
എ.എസ്‌. അജയ്‌ദേവ്‌
Monday 30 Oct 2017 01.58 AM

ഭൂകമ്പത്തെ ഒരാഴ്ചയ്ക്ക് മുമ്പ്‌ കണ്ടെത്താനാകും ; ഭൂമിക്കടിയിലുണ്ടാകുന്ന ശബ്‌ദതരംഗങ്ങളുടെ വ്യതിയാനം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ വരുന്നു

uploads/news/2017/10/160434/k5.jpg

തിരുവനന്തപുരം: ഭൂകമ്പ സാധ്യത ഏഴു ദിവസം മുമ്പ്‌ കണ്ടെത്താന്‍ ഉതകുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭൂമിക്കടിയിലുണ്ടാകുന്ന ശബ്‌ദതരംഗങ്ങളുടെ വ്യതിയാനം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണു വികസിപ്പിക്കുന്നത്‌. ഇതിന്‌ ഭൗമശാസ്‌ത്രജ്‌ഞരുടെ സേവനവും പ്രയോജനപ്പെടുത്തും.

ഭൂകമ്പസാധ്യതാ പ്രദേശങ്ങളിലെ പാറക്കെട്ടുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ശബ്‌ദതരംഗങ്ങളുടെ വേഗം കണ്ടെത്താനുള്ള സാങ്കേതികവിദ്യ കേംബ്രിജ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഭൂകമ്പസാധ്യത 164 മണിക്കൂര്‍ മുമ്പ്‌ തിരിച്ചറിയാനുള്ള സംവിധാനത്തിനു ശ്രമിക്കുന്നത്‌.റിക്‌ടര്‍ സ്‌കെയിലില്‍ ആറിനു മുകളില്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ക്കു സാധ്യതയുള്ള സീസ്‌മിക്‌ സോണ്‍ മൂന്നില്‍പ്പെടുന്ന പ്രദേശമാണു കേരളം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കയുടെ അടിസ്‌ഥാനവും ഭൂകമ്പസാധ്യതയാണ്‌.ഐ.എസ്‌.ആര്‍.ഒ, സെസ്‌, കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം, സി.ഡബ്ല്യു.ആര്‍.ഡി.എം, ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ്‌ ഭൂകമ്പസാധ്യത കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള നീക്കം നടത്തുന്നത്‌.

ഇതിനായി ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വിദേശ ശാസ്‌ത്രജ്‌ഞരുമായി ആശയവിനിമയം നടത്തും. ഇന്ത്യയിലെ ഭൂകമ്പസാധ്യതാ മേഖലകളില്‍ നിന്നുള്ള പഠനവിവരങ്ങളും ഉപയോഗിക്കും . വിദേശ രാജ്യങ്ങളില്‍ 20 സെക്കന്‍ഡിനു മുമ്പ്‌ ഭൂകമ്പസാധ്യത അറിയാനുള്ള സംവിധാനങ്ങളുണ്ട്‌. ഇത്‌ സുരക്ഷാ തയാറെടുപ്പുകള്‍ക്കു പ്രയോജനപ്പെടില്ല. ഭൂകമ്പസാധ്യത മുന്‍കൂട്ടിയറിയാന്‍ കഴിയാതെ പോകുന്നത്‌ അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നു.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW