Tuesday, October 16, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.58 AM

മൂക്കറ്റം മുങ്ങിയിട്ടും പിരിക്കാതെ സര്‍ക്കാര്‍ : കിട്ടാനുള്ള നികുതി 7582 കോടി

uploads/news/2017/10/160430/k1.jpg

പത്തനംതിട്ട: പൊതുകടം ഒന്നര ലക്ഷം കോടി കടന്നു ജീവനക്കാരുടെ ശമ്പളത്തിനു പോലും പണമില്ലാതായ സംസ്‌ഥാന സര്‍ക്കാര്‍ വില്‍പ്പന, സേവന നികുതിയിനങ്ങളില്‍ പിരിച്ചെടുക്കാനുള്ള കുടിശിക 7582.83 കോടി രൂപ. കഴിഞ്ഞ ഏപ്രില്‍ ഒന്നു വരെയുള്ള കണക്കാണിത്‌. ഈ തുക ഈടാക്കാന്‍ ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) നിയമത്തില്‍ വകുപ്പുണ്ടെങ്കിലും അതുപയോഗിക്കാന്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ല. ഫലപ്രാപ്‌തിയിലെത്താത്ത റവന്യു റിക്കവറിയുടെ വഴിയിലാണ്‌ ധനമന്ത്രിയുടെ നില്‍പ്പ്‌.
കുടിശിക വരുത്തിയവരില്‍ ജുവലറികളും വസ്‌ത്രവ്യാപാര ശാലകളും മുതല്‍ ചെറുകിട സ്‌ഥാപനങ്ങള്‍ വരെയുണ്ട്‌. 40 വര്‍ഷം മുമ്പുള്ള കുടിശിക വരെ കിട്ടാനികുതിയായി കാണിക്കുന്ന കണക്കാണ്‌ മംഗളത്തിനു ലഭിച്ചത്‌. ഒരു കോടിയില്‍ താഴെ കുടിശികയുള്ള 434 വ്യാപാരസ്‌ഥാപനങ്ങളുണ്ട്‌. ഇവരില്‍നിന്നു കിട്ടാനുള്ള മൊത്തം തുക 23,20,35,045 രൂപയാണ്‌.
നികുതി കുടിശികയുടെ താലൂക്ക്‌ തിരിച്ചുള്ള വിവരം ആവശ്യപ്പെട്ട്‌ നൂറനാട്‌ പടനിലം നടുവിലേമുറിയില്‍ ഷാജിഭവനം വി. ഷാജി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്‌ക്കുള്ള മറുപടിയില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ്‌ ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നു മാത്രമേ വിശദമായ കണക്ക്‌ ലഭിച്ചിട്ടുള്ളൂ. പേരുവിവരങ്ങളും വിശദാംശങ്ങളും ലഭ്യമാക്കിയത്‌ ഒരു കോടിയില്‍ താഴെ കുടിശികയുള്ള സ്‌ഥാപനങ്ങളുടേതുമാത്രം.ധനമന്ത്രിയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ മാവേലിക്കര താലൂക്കില്‍നിന്ന്‌ 5,69,48,292 രൂപയും ആലപ്പുഴ കാര്‍ഷികാദായ നികുതി ഓഫീസില്‍നിന്ന്‌ 3,04,70,069 രൂപയും ചെങ്ങന്നൂര്‍ താലൂക്കില്‍ 5.08 കോടിയും ചേര്‍ത്തലയില്‍ 3,39,52,628 രൂപയും പിരിച്ചെടുക്കാനുണ്ട്‌. കോട്ടയം ഓഫീസിന്റെ പരിധിയില്‍ 5,46,64,951 രൂപ നികുതി കുടിശികയുണ്ട്‌.
ഉദ്യോഗസ്‌ഥരും വ്യാപാരികളും തമ്മിലുള്ള അവിശുദ്ധബന്ധമാണ്‌ നികുതിപിരിവിനു തടസമാകുന്നത്‌. ദശലക്ഷങ്ങളും കോടികളും കുടിശികയുള്ളവര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ലക്ഷങ്ങള്‍ പടി നല്‍കി നടപടി വൈകിപ്പിക്കും. നികുതി അടയ്‌ക്കാത്തവരുടെ പേര്‌ റവന്യൂ റിക്കവറിക്കായി കലക്‌ടര്‍മാര്‍ക്കു ശിപാര്‍ശ ചെയ്യുകയാണു പതിവ്‌. കുടിശികക്കാരന്റെ സ്വത്തുവിവരം അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കലക്‌ടര്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കും. താലൂക്കില്‍ നിന്ന്‌ അന്വേഷണം വില്ലേജിലേക്കു കൈമാറും. അപ്പോഴേക്കും കുടിശികക്കാരന്റെ വസ്‌തുവകകള്‍ ബന്ധുക്കളുടെയോ ബിനാമികളുടെയോ പേരിലേക്കു മാറ്റിയിരിക്കും. അതോടെ കുടിശിക ഈടാക്കുന്നതിനുള്ള നടപടി നിലയ്‌ക്കും.
കുടിശിക പിരിച്ചെടുക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു വരികയാണെന്നാണ്‌ സംസ്‌ഥാന ചരക്ക്‌ സേവന നികുതി കമ്മിഷണറുടെ ഓഫീസ്‌ അറിയിച്ചത്‌. വാറ്റ്‌ നികുതി സംബന്ധിച്ച അസസ്‌മെന്റുകളും റീ അസസ്‌മെന്റുകളും പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. ന്നട്ടസ്സ, ര്‍ക്കസ്സ, ക്കണ്ടസ്സ ആഡംബര നികുതി കുടിശികകള്‍ പരമാവധി പിരിച്ചെടുക്കാനായി പലിശയിലും പിഴപ്പലിശയിലും ഇളവ്‌ നല്‍കിക്കൊണ്ടുള്ള ആംനെസ്‌റ്റി പദ്ധതിയും പ്രഖ്യാപിച്ചു. ഇതനുസരിച്ച്‌ 2005-06 സാമ്പത്തിക വര്‍ഷം മുതല്‍ 2010-11 വരെയുള്ള നികുതി കുടിശിക പൂര്‍ണമായും അടച്ചാല്‍ പലിശയും പിഴയുടെ 70 ശതമാനവും പിഴയുടെ പലിശയും ഇളവ്‌ ചെയ്‌ത് നല്‍കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 31 വരെ പൂര്‍ത്തിയാക്കിയ കെ.ജി.എസ്‌.ടി. അസസ്‌മെന്റ്‌ പ്രകാരമുള്ള കുടിശിക തീര്‍ക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിനല്‍കി.
ആംനെസ്‌റ്റി പദ്ധതി കൂടാതെ മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ നല്‍കിയിരുന്ന സ്‌റ്റേകള്‍ റദ്ദാക്കുകയും ജി.എസ്‌.ടി. അപ്പലേറ്റ്‌ അധികാരികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്‌തു. കുടിശിക പിരിക്കുന്നതിന്‌ ധനമന്ത്രി എല്ലാ ജില്ലകളിലും ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. റവന്യൂ റിക്കവറി നടപടി ത്വരിതപ്പെടുത്താനുള്ള നിര്‍ദേശം മാത്രമാണ്‌ അതിലുണ്ടായത്‌. വന്‍കിടക്കാരെ തൊട്ടുനോവിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. പ്രമുഖ ജുവലറികളില്‍ മിക്കവയും നികുതി കുടിശികയുള്ളവരാണ്‌. ഈ വിവരം അറിഞ്ഞ ആലപ്പുഴ ജില്ലയിലെ ഇടതുപക്ഷ യുവനേതാവ്‌ പ്രമുഖ ജുവലറിയില്‍നിന്ന്‌ കോഴയിനത്തില്‍ വന്‍ തുക വാങ്ങിയെന്ന്‌ ആക്ഷേപമുണ്ട്‌.

വഴിയുണ്ട്‌; പക്ഷേ, സര്‍ക്കാരിനു വേണ്ട

പത്തനംതിട്ട: ജി.എസ്‌.ടി. വരുന്നതിനു മുമ്പുള്ള വില്‍പ്പന, സേവന നികുതി കുടിശിക പിരിച്ചെടുക്കാന്‍ ജി.എസ്‌.ടി. നിയമത്തില്‍ വകുപ്പുണ്ടെങ്കിലും അതു കാര്യക്ഷമമായി ഉപയോഗിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണു പരാതി.
നികുതി കുടിശിക സംബന്ധിച്ച കേസില്‍ തോറ്റിട്ടും പണമടയ്‌ക്കാത്തവരില്‍നിന്നു തുക ഈടാക്കാന്‍ ജി.എസ്‌.ടി. നിയമത്തില്‍ വകുപ്പുണ്ട്‌. ഇതിലെ സെക്‌ഷന്‍ 87 പ്രകാരം ബാങ്കുകള്‍ക്ക്‌ കത്തുനല്‍കാന്‍ ചരക്ക്‌ സേവന നികുതി വകുപ്പിനു കഴിയും. നികുതി അടയ്‌ക്കുന്നതില്‍ വീഴ്‌ച വരുത്തിയ ആളുടെ ബാങ്ക്‌ അക്കൗണ്ടിലേക്കു വരുന്ന ഓരോ രൂപയും അതോടെ ചരക്ക്‌ സേവന നികുതി വകുപ്പിലേക്കു മാറ്റപ്പെടും. കുടിശിക പിരിക്കാന്‍ ഫലപ്രദമായ ഈ മാര്‍ഗം ഉപയോഗിക്കാനാണ്‌ കേന്ദ്രത്തിനു താല്‍പ്പര്യം. പൂട്ടിപ്പോയ കമ്പനികളുടെ കാര്യത്തില്‍ മാത്രമാണ്‌ റവന്യൂ റിക്കവറി നടപടി. അതേസമയം, റവന്യൂ റിക്കവറി നടപടികള്‍ വേഗത്തിലാക്കാനാണ്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. കുടിശിക പിരിഞ്ഞുകിട്ടുന്നതിനുള്ള തടസവും ഇതുതന്നെ. സെക്‌ഷന്‍ 87 പ്രയോഗിച്ചാല്‍ വലിയൊരു ശതമാനം കുടിശിക വസൂലാക്കാം.

ജി. വിശാഖന്‍

Ads by Google
Monday 30 Oct 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW