Tuesday, October 31, 2017 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.52 AM

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ മോഡി, 'രാജ്യത്തിന്റെ സ്വത്തില്‍ ചിലര്‍ 'കൈ' ഇട്ടു വാരി'

uploads/news/2017/10/160398/d3.jpg

ബംഗളുരു: രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ചെലവഴിക്കേണ്ട തുകയില്‍ "കൈ" ഇട്ടു വാരിക്കൊണ്ടിരുന്നവരാണ്‌ ചെലവഴിക്കുന്ന ഓരോ പൈസയും കൃത്യമായി വിനിയോഗിക്കപ്പെടുന്നു എന്ന്‌ ഉറപ്പാക്കാനുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികളെ വിമര്‍ശിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി.
കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ ചെലവഴിക്കുമ്പോഴും അതില്‍ 15 പൈസ മാത്രമേ ജനങ്ങളില്‍ എത്തുന്നുള്ളൂ എന്ന്‌ നമ്മുടെ ഒരു പ്രധാനമന്ത്രി (രാജീവ്‌ ഗാന്ധി) തുറന്നുപറഞ്ഞിട്ടുണ്ട്‌.
ജനങ്ങളുടെ പണത്തില്‍ കൈയിട്ടുവാരിയിരുന്നത്‌ ആരായിരുന്നു എന്ന ചോദ്യത്തിലൂടെ വിവിധ കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ക്കെതിരേ മോഡി ആഞ്ഞടിച്ചു.ഓരോ വര്‍ഷവും 57,000 കോടി രൂപ സ്വന്തമാക്കിയിരുന്നവര്‍ ഓരോ പൈസയും ലക്ഷ്യത്തിലെത്തുന്നുണ്ടെന്ന്‌ ഉറപ്പാക്കാന്‍ നടപടിയെടുത്ത മോഡിയെ ഇഷ്‌ടപ്പെടുമോ! അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ഈ രാജ്യത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല- ധര്‍മസ്‌ഥല ക്ഷേത്രദര്‍ശനത്തിനു ശേഷം മംഗളുരുവിനടുത്ത്‌ ദക്ഷിണ കന്നഡയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മോഡി പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സിയുടെ ഈ യുഗത്തില്‍ ഇന്ത്യക്കു പിന്നാക്കം പോകാനാകില്ല. അതിലൂടെ ഓരോ പൈസയ്‌ക്കും കണക്കുണ്ടാക്കാന്‍ സാധിച്ചു.
അതിസമര്‍ഥരെന്നും അറിവിന്റെ നിറകുടങ്ങളെന്നും നടിച്ചവര്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പാര്‍ലമെന്റില്‍ ഡിജിറ്റല്‍ പണമിടപാടിനെതിരേ ഉറഞ്ഞുതുള്ളുകയായിരുന്നു. ഡിജിറ്റൈസേഷനെതിരേ സംസാരിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കിയില്ല.
നിരക്ഷരരും ദരിദ്രരും ഏറെയുള്ള രാജ്യത്ത്‌ ഡിജിറ്റൈസേഷന്‍ നടപ്പില്ലെന്നായിരുന്നു അവരുടെ നിലപാട്‌. എന്നാല്‍ വിദ്യാഭ്യാസമുള്ളവരോ ഇല്ലാത്തവരോ ആകട്ടെ, നമ്മുടെ അമ്മമാരും സഹോദരിമാരും സര്‍ക്കാരിന്റെ ലക്ഷ്യത്തോടൊപ്പം നില്‍ക്കുമെന്നു പ്രതിജ്‌ഞ ചെയ്‌തു.
സ്വയംസഹായ സംഘങ്ങളുടെ പണമിടപാടുകള്‍ അവര്‍ റുപേ കാര്‍ഡുകള്‍ വഴിയാക്കി- പ്രധാനമന്ത്രി പറഞ്ഞു.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.52 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW