Tuesday, October 31, 2017 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.52 AM

എനിക്കുവേണ്ടി ട്വീറ്റ്‌ ചെയ്യുന്നത്‌.... പരിഹാസത്തിന്‌ പട്ടിക്കുട്ടിയെ കൂട്ടുപിടിച്ച്‌ രാഹുല്‍

uploads/news/2017/10/160397/d2.jpg

ന്യൂഡല്‍ഹി: മൂര്‍ച്ചയേറിയ വാക്കുകള്‍, സിനിമാ ഡയലോഗുകള്‍... കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ ട്വിറ്ററില്‍ ആരാധകര്‍ കൂടിയത്‌ ഈയടുത്ത കാലത്താണ്‌. ജി.എസ്‌.ടിയെ "ഗബ്ബര്‍ സിങ്‌ ടാക്‌സെ"ന്നു വിശേഷിപ്പിച്ചും ജയ്‌ ഷാ വിഷയത്തില്‍ "വൈ ദിസ്‌ കൊലവെറി ഡാ" എന്നുമൊക്കെയുള്ള രാഹുലിന്റെ ട്വീറ്റുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇതേത്തുടര്‍ന്നാണു സന്ദേശങ്ങള്‍ തയാറാക്കുന്ന വ്യക്‌തിയെക്കുറിച്ചു ചിലര്‍ "സംശയം" പ്രകടിപ്പിച്ചത്‌. ഇതിനാണു പിഡിയിലൂടെ രാഹുലിന്റെ മറുപടി. രാഹുലിന്റെ പോസ്‌റ്റിലുള്ളത്‌ ഒരു പട്ടിക്കുട്ടിയാണ്‌. പേര്‌ പിഡി. പട്ടിക്കുട്ടിയുടേതായി പ്രത്യക്ഷപ്പെട്ട വിശദീകരണമിങ്ങനെ...
"ആളുകള്‍ ചോദിക്കാറുണ്ട്‌. ആരാണ്‌ ഇദ്ദേഹത്തിനു വേണ്ടി ട്വീറ്റ്‌ ചെയ്യുന്നതെന്ന്‌. അത്‌ ഞാനാണ്‌- പിഡി". എന്തായാലും പിഡിയെ രാഹുല്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 12,000 ലൈക്കുകളാണു പിഡിക്കു ലഭിച്ചത്‌. 5,100 റീ ട്വീറ്റുകളും ലഭിച്ചു.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.52 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW