Tuesday, October 31, 2017 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.52 AM

ഗുജറാത്തിലും ശിശുമരണം : അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിെട ഒമ്പത്‌ മരണം

uploads/news/2017/10/160396/d1.jpg

അഹമ്മദാബാദ്‌: ഗുജറാത്തില്‍ 24 മണിക്കൂറിനിടെ മരിച്ചത്‌ ഒമ്പതു നവജാത ശിശുക്കള്‍. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണു ശിശുക്കള്‍ മരിച്ചത്‌. തൂക്കക്കുറവ്‌, കടുത്ത ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം ഗുരുതരാവസ്‌ഥയിലായ കുട്ടികളാണു മരിച്ചതെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു.
മരിച്ച നാലു കുട്ടികള്‍ സിവില്‍ ആശുപത്രിയില്‍ ജനിച്ചവരാണ്‌. അഞ്ചുകുട്ടികളെ തൂക്കക്കുറവിനെത്തുടര്‍ന്ന്‌ വിദൂരഗ്രാമങ്ങളില്‍നിന്ന്‌ ആശുപത്രിയില്‍ എത്തിച്ചതാണെന്ന്‌ അധികൃതര്‍ പറഞ്ഞു. ലുനാവാഡ, സുരേന്ദ്രനഗര്‍, മന്‍സ, ഹിമ്മത്‌നഗര്‍ എന്നിവിങ്ങളില്‍നിന്നാണ്‌ ഈ കുട്ടികളെ കൊണ്ടുവന്നത്‌. വെള്ളിയാഴ്‌ച അര്‍ധരാത്രി മുതലുള്ള 24 മണിക്കൂറിനിടെയാണു കുഞ്ഞുങ്ങള്‍ മരിച്ചത്‌. ശ്വാസംമുട്ടല്‍ അടക്കമുള്ള അസുഖങ്ങളാണു മരണകാരണമെന്നും ഡോക്‌ടര്‍മാര്‍ക്കു വീഴ്‌ച പറ്റിയിട്ടില്ലെന്നും അധികൃതര്‍ അവകാശപ്പെട്ടു.
സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ ആര്‍.കെ. ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സമിതി ശിശുമരണങ്ങളെപ്പറ്റി അന്വേഷിക്കും. സ്‌ഥിതി വിലയിരുത്താനായി മുഖ്യമന്ത്രി വിജയ്‌ രൂപാണി ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു.
അതിനിടെ, ശിശുമരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേയുള്ള ആയുധമാക്കാനൊരുങ്ങുകയാണു കോണ്‍ഗ്രസ്‌.
ബി.ജെ.പി. ഭരിക്കുന്ന യു.പിയിലുണ്ടായ ശിശുമരണങ്ങള്‍ക്കു പിന്നാലെയാണു ഗുജറാത്തിലും നവജാതശിശുക്കള്‍ മരിച്ചത്‌.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.52 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW