Saturday, April 21, 2018 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.52 AM

കശ്‌മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നെന്ന്‌: കോണ്‍ഗ്രസിനെ വെട്ടിലാക്കി ചിദംബരം

uploads/news/2017/10/160393/d5.jpg

ന്യഡല്‍ഹി: ജമ്മു കശ്‌മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുകയാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി.ചിദംബരത്തിന്റെ പ്രസ്‌താവന വിവാദമായി.
അദ്ദേഹത്തിനെതിരേ ബി.ജെ.പി. രംഗത്തെത്തിയതോടെ തിരുത്തലുമായി കോണ്‍ഗ്രസും രംഗത്തെത്തി.
വിഘടനവാദികളും പാകിസ്‌താനും ഉപയോഗിക്കുന്ന ഭാഷയാണു കോണ്‍ഗ്രസിനെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഇത്‌ ഇന്ത്യന്‍ സൈനികരെ അപമാനിക്കുന്നതാണെന്നും മോഡി പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി കശ്‌മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത്‌ സ്വയം ഭരണമാണെന്നായിരുന്നു പി.ചിദംബരം രാജ്‌കോട്ടില്‍ പറഞ്ഞത്‌. ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണു കശ്‌മീര്‍ ജനത.
അവരോടു സംസാരിച്ചതില്‍നിന്നു സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞിരുന്നു.ചിദംബരത്തെ പിന്തുണച്ച്‌ രംഗത്തെത്തിയ നാഷണല്‍ കോണ്‍ഫറന്‍സ്‌, സംസ്‌ഥാനത്തിനു സ്വയംഭരണം വേണമെന്ന്‌ ആവശ്യപ്പെട്ടു.
എന്നാല്‍, ചിദംബരത്തിന്റെ പ്രസ്‌താവനയെ കോണ്‍ഗ്രസ്‌ തള്ളി. ചിദംബരത്തിന്റേത്‌ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ റണ്‍ദീപ്‌ സിങ്‌ സുര്‍ജേവാല പറഞ്ഞു. ജമ്മു- കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്‌. അത്‌ ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കും. ഒരാളുടെ മാത്രം അഭിപ്രായം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമാകണമെന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Monday 30 Oct 2017 01.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW