Tuesday, October 31, 2017 Last Updated 7 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.52 AM

പ്രധാനമന്ത്രിയുടെ ബിരുദം , വിവരാവകാശ അപേക്ഷയോടു മുഖംതിരിച്ച്‌ കമ്മിഷന്‍

uploads/news/2017/10/160392/d4.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്ന വിവരാവകാശ അപേക്ഷയ്‌ക്ക്‌ ഉത്തരം നല്‍കാതെ കേന്ദ്ര വിവരവകാശ കമ്മിഷന്‍. വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു മറുപടി.
ഡല്‍ഹി സ്വദേശിയായ രാജേന്ദര്‍ സിങ്ങാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദ മാര്‍ക്ക്‌ ലിസ്‌റ്റുകളുടെയും ഡിഗ്രി പ്രവേശന രജിസ്‌റ്ററിലെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഒപ്പിട്ടു വാങ്ങിയ രജിസ്‌റ്ററിലെയും ബന്ധപ്പെട്ട പേപ്പറുകളുടെയും പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ കമ്മീഷന്‌ അപ്പീല്‍ നല്‍കിയിരിക്കുന്നത്‌. 1979 ലെ ബിരുദദാന പട്ടികയുടെ പകര്‍പ്പും ഇതോടൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍, സമാന വിഷയത്തില്‍ ഹൈക്കോടതിക്കു മുന്നില്‍ കേസുണ്ടെന്നും അതില്‍ ജനുവരി 23 ന്‌ സ്‌റ്റേ അനുവദിച്ചിട്ടുണ്ടെന്നുമാണു ഡല്‍ഹി സര്‍വകലാശാലയുടെ വിശദീകരണമെന്ന്‌ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ മഞ്‌ജുള പ്രശേര്‍ വ്യക്‌തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കമ്മിഷന്‍ ഇടപെടല്‍ ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.മോഡിയുടെ വിദ്യാഭ്യാസ രേഖകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ കഴിഞ്ഞവര്‍ഷം കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ഡല്‍ഹി, ഗുജറാത്ത്‌ സര്‍വകലാശാലകളോട്‌ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ കത്ത്‌ അപേക്ഷയായി പരിഗണിച്ച്‌ മോഡിയുടെ സര്‍വകലാശാലാ പഠനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസി(പി.എം.ഒ.)നോടും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
1978 ലെ ബിരുദപഠനത്തിന്റെ സാധ്യമായ രേഖകള്‍ നല്‍കാന്‍ ഡല്‍ഹി സര്‍വകലാശാലയോടും 1983 ലെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്‌ പഠനത്തിന്റെ രേഖകള്‍ നല്‍കാന്‍ ഗുജറാത്ത്‌ സര്‍വകലാശാലയോടും നിര്‍ദേശിക്കുകയും ചെയ്‌തു.റെക്കോര്‍ഡുകള്‍ പരിശോധിച്ചെന്നും ഡിഗ്രി യഥാര്‍ഥമാണെന്നുമായിരുന്നു പിന്നീടു ഡല്‍ഹി സര്‍വകലാശാലയുടെ മറുപടി.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.52 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW