Thursday, December 13, 2018 Last Updated 37 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.46 AM

ഒബാമയ്‌ക്ക് 'പുതിയ' ജോലി! 'ശമ്പളം' പ്രതിദിനം 1,173 രൂപ

uploads/news/2017/10/160382/in3.jpg

ന്യൂയോര്‍ക്ക്‌: യു.എസ്‌. മുന്‍ പ്രസിഡന്റ ബരാക്‌ ഒബാമ ഇല്ലിനോയ്‌സ്‌ സംസ്‌ഥാനത്തെ കോടതിയില്‍ ജൂറി അംഗമാകാന്‍ ഒരുങ്ങുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കുക്ക്‌ കൗണ്ടിയില്‍ അടുത്ത മാസം മുതലാണ്‌ ഒബാമ പുതിയ റോളിലെത്തുക. 56 വയസുകാരനായ ഒബാമയ്‌ക്ക്‌ വാഷിങ്‌ഡണ്‍ ഡിസിയിലും ഷിക്കാഗോയിലും വസതികളുണ്ട്‌.
ഒബാമയുടെ മുന്‍ഗാമികളായ ബില്‍ ക്ലിന്റണും ജോര്‍ജ്‌ ഡബ്ല്യു. ബുഷും വൈറ്റ്‌ഹൗസ്‌വിട്ട ശേഷം കോടതിയില്‍ ജൂറി അംഗമായിരുന്നിട്ടുണ്ട്‌. ഹാര്‍വാഡ്‌ ലോ സ്‌കൂളിലും യൂണിവേഴ്‌സിറ്റി ഓഫ്‌ ഷിക്കാഗോയിലെ ലോ സ്‌കൂളിലും അധ്യാപകനായിരിക്കേയാണ്‌ ഒബാമ സെനറ്റിലെത്തിയത്‌.
പൗരാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. പൗരനെന്ന നിലയിലുള്ള കടമ ചെയ്യാന്‍ ജൂറിയില്‍ അംഗമാകാന്‍ ഒരുക്കമാണെന്ന്‌ ഒബാമ പറഞ്ഞതായി കുക്ക്‌ കൗണ്ടി ചീഫ്‌ ജഡ്‌ജ്‌ തിമോത്തി ഇവാന്‍സ്‌ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. പോപ്‌ ഗായികയും നടിയുമായ ഓപ്‌റ വിന്‍ഫ്രെയും കുക്ക്‌ കൗണ്ടിയില്‍ ജൂറി അംഗമായിരുന്നിട്ടുണ്ട്‌.
2004 ലെ ഒരു കൊലക്കേസിലെ വിചാരണയ്‌ക്കു വേണ്ടിയാണ്‌ ഓപ്‌റ വിന്‍ഫ്രെ ജഡ്‌ജി കുപ്പായമിട്ടത്‌. ജൂറി അംഗങ്ങള്‍ക്ക്‌ പ്രതിദിനം 1,173 രൂപയാണു പ്രതിഫലം.

Ads by Google
Monday 30 Oct 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW