Sunday, February 18, 2018 Last Updated 26 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.46 AM

നാലുവയസുള്ള ജോര്‍ജ്‌ രാജകുമാരനും ഐ.എസ്‌. ഹിറ്റ്‌ലിസ്‌റ്റില്‍

uploads/news/2017/10/160380/in4.jpg

ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കെയ്‌റ്റ്‌ മിഡില്‍ടണിന്റെയും മകന്‍ നാലുവയസുള്ള ജോര്‍ജ്‌ രാജകുമാരനും ഐ.എസിന്റെ ഹിറ്റ്‌ലിസ്‌റ്റില്‍. ബ്രിട്ടനിലെ മാധ്യമങ്ങളാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സമൂഹമാധ്യമങ്ങളില്‍ ഐ.എസ്‌ പോസ്‌റ്റ്‌ ചെയ്‌ത സന്ദേശത്തിലാണ്‌ കുഞ്ഞുരാജകുമാരനെതിരെയും വധഭീഷണിയുള്ളത്‌.
ബ്രിട്ടനിലെ മൂന്നാമത്തെ കിരീടാവകാശിയായ ജോര്‍ജ്‌ കഴിഞ്ഞമാസമാണ്‌ കെന്‍സിങ്‌ടണ്‍ കൊട്ടാരത്തിനു സമീപമുള്ള സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്‌. ജോര്‍ജിന്റെ ചിത്രം സഹിതമാണ്‌ ഐ.എസ്‌. ഭീഷണിയെന്നു "സ്‌റ്റാര്‍ ഓണ്‍ സണ്‍ഡേ" പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ചിത്രത്തോടൊപ്പമുള്ള അറബി സന്ദേശത്തില്‍ "വെടിയുണ്ടകളുടെ സംഗീതത്തോടെയുള്ള യുദ്ധം ആരംഭിക്കുമ്പോള്‍ വിശ്വാസരാഹിത്യത്തിലൂന്നിയ തിരിച്ചടിയാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നത്‌" എന്നാണ്‌ പറയുന്നതെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ആഴ്‌ചകള്‍ക്കു മുമ്പ്‌ രാജകുമാരന്‍ പഠിക്കുന്ന സ്‌കൂളില്‍നിന്ന്‌ മോഷണശ്രമത്തിന്‌ സ്‌ത്രീയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അതിനുശേഷം സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു മെട്രോപൊളിറ്റന്‍ പോലീസ്‌ അറിയിച്ചു.

Ads by Google
Monday 30 Oct 2017 01.46 AM
YOU MAY BE INTERESTED
TRENDING NOW