Tuesday, October 31, 2017 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.46 AM

കാസ്‌ട്രോയെ വധിക്കാന്‍ യു.എസ്‌. ക്വട്ടേഷന്‍ കൊടുത്തു , സൗജന്യമായി വധിക്കാമെന്നു മറുപടി

ന്യൂയോര്‍ക്ക്‌: ക്യൂബയുടെ മുന്‍ പ്രസിഡന്റ്‌ ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടന- സി.ഐ.എ. അധോലോക സംഘത്തിന്‌ ഒരു കോടി രൂപയോളം വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ട്‌. 1962 ല്‍ അറ്റോണി ജനറലായിരുന്ന റോബട്ട്‌ കെന്നഡിക്ക്‌ സി.ഐ.എ. നല്‍കിയ റിപ്പോര്‍ട്ടിലാണു പരാമര്‍ശം.
ജോണ്‍ എഫ്‌. കെന്നഡിയുടെ മരണം സംബന്ധിച്ച രഹസ്യരേഖകള്‍ ഡിക്ലാസിഫൈ ചെയ്‌തതിനു പിന്നാലെയാണു കാസ്‌ട്രോയെ വധിക്കാനുള്ള 1962 ലെ നീക്കവും പുറത്തുവന്നത്‌. 1963 നവംബര്‍ 22 നാണു കെന്നഡി വെടിയേറ്റുമരിച്ചത്‌. 1961 ലാണു കെന്നഡി അധികാരത്തിലെത്തിയത്‌.
1961 ല്‍ രണ്ടു തവണ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ. ശ്രമിച്ചിരുന്നു. ഇതു പരാജയപ്പെട്ടപ്പോഴാണ്‌ അധോലോകത്തിന്റെ സഹായം തേടിയത്‌.
അധോലോക തലവന്മാരായ ജോണ്‍ റൊസെല്ലി, സാം ജിയക്കാന എന്നിവരെയാണു കാസ്‌ട്രോ വധത്തിനായി സി.ഐ.എ. സമീപിച്ചത്‌. എന്നാല്‍, പണം വാങ്ങാതെതന്നെ കാസ്‌ട്രോയെ കൊല്ലാമെന്നാണ്‌ ഇവര്‍ മറുപടി നല്‍കിയത്‌. ഈ നീക്കത്തിനായി സി.ഐ.എ. ഏഴര ലക്ഷത്തോളം രൂപ ചെലവിടുകയും ചെയ്‌തു. 1976 ലാണു റൊസെല്ലി കൊല്ലപ്പെട്ടത്‌. 1975 ല്‍ ജിയക്കാനയും മരിച്ചു. അധോലോക സംഘങ്ങളെ ദൗത്യമേല്‍പ്പിച്ചതില്‍ റോബട്ട്‌ കെന്നഡിക്ക്‌ അതൃപ്‌തി ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
നിരവധിത്തവണ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ. ശ്രമിച്ചിട്ടുണ്ട്‌. ഇതിനായി അമേരിക്കയിലെ കുറ്റവാളികളുമായി കൂട്ടുകൂടിയെന്നാണു രേഖകളിലുള്ളത്‌. എന്നാല്‍, കൊലപാതകത്തിനു ശ്രമിച്ചവരില്‍ ഭൂരിപക്ഷവും മരണത്തിനു കീഴടങ്ങിയശേഷം 2016 നവംബര്‍ 25 നായിരുന്നു കാസ്‌ട്രോ(91)യുടെ അന്ത്യം.

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW