Monday, October 30, 2017 Last Updated 49 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.37 AM

മാര്‍ക്കറ്റ്‌ റിവ്യൂ : നഷ്‌ടത്തിന്റെ വാരം

uploads/news/2017/10/160361/f1.jpg

കറുത്തപൊന്നിന്‌ കനത്ത വിലത്തകര്‍ച്ച
കറുത്തപൊന്നിന്റെ കരുത്ത്‌ ചോര്‍ന്ന്‌ തുടങ്ങിയതോടെ കര്‍ഷകര്‍ക്ക്‌ കടുത്ത സാമ്പത്തിക നഷ്‌ടം. കഴിഞ്ഞ ആഴ്‌ച കുരുമുളക്‌ ക്വിന്റലിന്‌ 800 രൂപ വീതം വിലകുറഞ്ഞാണ്‌ ചെറുകിട കര്‍ഷകര്‍ കുരുമുളക്‌ വിറ്റത്‌. ഇറക്കുമതിയാണ്‌ കറുത്തപൊന്നിന്‌ കാലനായിമാറിയത്‌.
കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ കുരുമുളക്‌ ക്വിന്റലിന്‌ 6000 രൂപ(കിലോയ്‌ക്ക്‌ 60 രൂപ)യാണ്‌ വില തകര്‍ന്നത്‌. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പനയ്‌ക്ക്‌ പ്രതിദിനം 20 ടണ്‍ വീതം കുരുമുളക്‌ കഴിഞ്ഞവാരം വില്‍പനയ്‌ക്കെത്തിയിരുന്നു. ഇതില്‍ 30 ശതമാനത്തോളം ഇറക്കുമതി മുളക്‌ കലര്‍ന്നതുകൊണ്ട്‌ വിലകുറച്ചാണ്‌ വ്യാപാരികള്‍ വാങ്ങിയത്‌.
വിലകൂടുമെന്നുകണ്ട്‌ വന്‍കിട ഇടനിലക്കാര്‍ സ്‌റ്റോക്ക്‌ ചെയ്ുയന്നുണ്ട്‌. കഴിഞ്ഞ ജനുവരി മുതല്‍ സെപ്‌റ്റംബര്‍വരെ 3300 ടണ്‍ കുരുമുളക്‌ ശ്രീലങ്കയില്‍ നിന്ന്‌, മ്യാന്‍മാറില്‍ നിന്ന്‌ 1500 ടണ്‍, നേപ്പാളില്‍ നിന്ന്‌ 500 ടണ്‍, വിയറ്റ്‌നാമില്‍ നിന്ന്‌ 3400 ടണ്‍, നികുതിയില്ലാതെ 2500 ടണ്‍ കുരുമുളകാണ്‌ ഇന്ത്യയിലേക്ക്‌ മാത്രം വിയറ്റ്‌നാം ഇറക്കുമതി ചെയ്‌തത്‌.
വിലത്തകര്‍ച്ചയ്‌ക്ക്‌ പ്രധാനകാരണം ഇറക്കുമതി മുളകാണ്‌. ഉത്തരേന്ത്യയില്‍ നിന്ന്‌ കുരുമുളകിനായി കാര്യമായ അന്വേഷണമില്ല.
രാജ്യാന്തരവിപണിയില്‍ ഇന്ത്യ ഒരു ടണ്‍ കുരുമുളകിന്‌ 7000 ഡോളര്‍ വില രേഖപ്പെടുത്തി. കയറ്റുമതിക്ക്‌ കരാറായില്ല. മറ്റ്‌ ഉല്‍പാദക രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ കുറഞ്ഞ നിരക്കിലാണ്‌ കയറ്റുമതിക്ക്‌ കരാറെടുത്തത്‌.
വിയറ്റ്‌നാം 3800 ഇന്തോനേഷ്യ 4000, ബ്രസീല്‍ 3800 ഡോളറാണ്‌ വില രേഖപ്പെടുത്തിയത്‌. കൊച്ചിയില്‍ കുരുമുളക്‌ വില കുത്തനെ ഇടിഞ്ഞതോടെ കര്‍ണാടകയിലെ ഗൂര്‍ഖിലുള്ള വ്യാപാരികള്‍ ഇടനിലക്കാര്‍ കുരുമുളക്‌ സ്‌റ്റോക്ക്‌ ചെയ്‌ത്‌ തുടങ്ങി. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 42300 രൂപ, ഗാര്‍ബിള്‍ഡ്‌ മുളക്‌ 44300 രൂപ.

അവധിക്കച്ചവടക്കാര്‍ റബര്‍ വില കുറച്ചു

ഉല്‍പാദനം കുറഞ്ഞിട്ടും റബറിന്‌ വിലത്തകര്‍ച്ച തുടരുന്നു. കഴിഞ്ഞ ആഴ്‌ചയില്‍ റബര്‍ ഐ.എസ്‌.എസ്‌. കിലോയ്‌ക്ക്‌ മൂന്നു രൂപയും ആര്‍.എസ്‌.എസ്‌ . നാല്‌ കിലോയ്‌ക്ക്‌ രണ്ടു രൂപയും വില കുറഞ്ഞാണ്‌ വില്‍പന നടന്നത്‌.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ റബര്‍ ഐ.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ ഏഴ്‌ രൂപയും ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ എട്ട്‌ രൂപയുമാന്‌ വിലകുറഞ്ഞത്‌. രാജ്യാന്തര വിലത്തകര്‍ച്ചയാണ്‌ റബര്‍ വിപണിയെ ബാധിച്ചത്‌. അവധി കച്ചവടക്കാര്‍ രാജ്യാന്തര വില തകര്‍ച്ച പ്രചരിപ്പിച്ച്‌ ടയര്‍ കമ്പനികളില്‍ വിലകുറയ്‌ക്കാന്‍ സമ്മര്‍ദം ചെലുത്തിയതാണ്‌ കഴിഞ്ഞവാരം ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 200 രൂപ വിലകുറഞ്ഞത്‌. അവധിക്കച്ചവടങ്ങളില്‍ വരും മാസങ്ങളില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 26 രൂപനിരക്കാണ്‌ അവധിവ്യാപാരികള്‍ രേഖപ്പെടുത്തിയത്‌.
രാജ്യാന്തരവിപണിയില്‍ െചെന ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് 112ലും ടോക്കിയോ മാര്‍ക്കറ്റില്‍ 112ലും ബാങ്കോക്കില്‍ 107 ആയും വിലകുറച്ചതോടെയാണ്‌ ആഭ്യന്തര വിപണിയില്‍ അവധിക്കച്ചവടക്കാര്‍ വില കുറച്ചത്‌. തുലാവര്‍ഷം പടിക്കലെത്തിയിരിക്കെ കനത്ത മഴ റബറിന്റെ ഉല്‍പാദനത്തെ ബാധിക്കും. കടുംവെട്ട്‌ തുടങ്ങിയിട്ടും മരത്തില്‍ നിന്ന്‌ ആവശ്യത്തിന്‌ പാല്‌ കിട്ടുന്നില്ലെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌.
റബറിന്റെ വില തകര്‍ച്ച ചെറുകിട കര്‍ഷകരെയാണ്‌ വലച്ചത്‌. കൊച്ചിയില്‍ ആവശ്യക്കാരായ ടയര്‍ കമ്പനികള്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക്‌ 128 രൂപ നിരക്കില്‍ വാങ്ങി. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്നവര്‍ 1500 ടണ്‍ റബര്‍ വാങ്ങി. കൊച്ചിയില്‍ 150 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 12000-12500 രൂപ. ആര്‍.എസ്‌.എസ്‌. നാല്‌ 12700 രൂപ.

വെളിച്ചെണ്ണ-കൊപ്ര വിലയില്‍ കുതിച്ചുകയറ്റം

വെളിച്ചെണ്ണ, കൊപ്ര ക്വിന്റലിന്‌ 795 രൂപ വില കുതിച്ച്‌ കയറി. നാളികേരത്തിന്റെ ഉല്‍പാദന കുറവാണ്‌ വിലകുതിച്ച്‌ കയറാന്‍ ഇടയാക്കിയത്‌. തമിഴ്‌നാട്ടില്‍ നിന്ന്‌ നാളികേരം, കൊപ്ര വരവിന്റെ തോത്‌ സംസ്‌ഥാനത്ത്‌ കുറഞ്ഞതോടെയാണ്‌ വില കുതിച്ച്‌ കയറാനും വഴിയൊരുക്കിയത്‌.
പാംഓയിലിനും വിലകൂടി. വാരാന്ത്യവില വെളിച്ചെണ്ണ ക്വിന്റലിന്‌ മില്ലിങ്‌ 17400 രൂപ. തയാര്‍ 16600 രൂപ, കൊപ്ര 12200-11100 രൂപ. പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ ക്വിന്റലിന്‌ 2450, റോട്ടറി 2500 രൂപ.

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണം പവന്‌ 160 രൂപ വിലകുറഞ്ഞു. 22160ല്‍ നിന്ന്‌ 22000 രൂപയാണ്‌ വാരാന്ത്യവില. രാജ്യാന്തര വിപണിയില്‍ വില്‍പന കുറഞ്ഞതോടെ സ്വര്‍ണം ഔണ്‍സിന്‌(31.100 മില്ലിഗ്രാം) മൂന്നു ഡോളര്‍ വില കുറഞ്ഞാണ്‌ ലണ്ടനില്‍ വ്യാപാരം നിര്‍ത്തിയത്‌. 1280 ഡോളറില്‍ നിന്ന്‌ സ്വര്‍ണം ഔണ്‍സിന്‌ 1277 ഡോളറായി വിലകുറഞ്ഞു.
രൂപയുടെ മൂല്യം 65 രൂപ മൂന്നു െപെസയില്‍ നിന്ന്‌ 65 രൂപ രണ്ടു െപെസയായി വിലകുറഞ്ഞു. രാജ്യാന്തരവിപണിയില്‍ നിക്ഷേപകരുടെ പിന്‍മാറ്റം വരും നാളുകളില്‍ സ്വര്‍ണ വില കുറയുമെന്നാണ്‌ സൂചന.

മറ്റുള്ളവ
ചുക്ക്‌ മീഡിയം ക്വിന്റലിന്‌ 12500 ബെസ്‌റ്റ്‌ ചുക്ക്‌ 13500 രൂപ, അടക്ക ക്വിന്റലിന്‌ 19500-20500 രൂപ മഞ്ഞള്‍ ക്വിന്റലിന്‌ 11500 രൂപ. വറ്റല്‍മുളക്‌ ഒന്നാംതരം 15000, രണ്ടാംതരം 6800, അരി പച്ച ക്വിന്റലിന്‌ 2100-2600, പുഴുക്കലരി ജയ 3800-3900 രൂപ. ജാതിക്ക തൊണ്ടന്‍ 165, തൊണ്ടില്ലാത്തത്‌ 320 നാടന്‍ ഗ്രാമ്പു 700 രൂപയില്‍ വിലമാറ്റമില്ല. ജാതിപത്രി ചുവപ്പ്‌ 350 ല്‍ നിന്ന്‌ 400 ആയും മഞ്ഞ 475 ല്‍ നിന്ന്‌ 650 രൂപയായിവില കൂടി.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW