Friday, September 21, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.31 AM

ചരിത്രത്തിലേക്ക്‌ ആ ഗോള്‍

uploads/news/2017/10/160353/s4.jpg

ലോകകപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം എന്ന ഏറെക്കാലമായുള്ള സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടത്‌ ഇക്കുറി കൗമാര ലോകകപ്പിലാണ്‌. ഫിഫ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അരങ്ങേറ്റമായിരുന്നു ഇത്‌. അതിനാല്‍ തന്നെ ഇന്ത്യക്കായി ആദ്യ ഗോള്‍ നേടുന്നത്‌ ആരുമാകട്ടെ അവരുടെ പേര്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ അടയാളപ്പെടുത്തപ്പെടും.
ആ നേട്ടം കൈവരിച്ചത്‌ മണിപ്പൂരുകാരനായ ഇന്ത്യന്‍ മധ്യനിര താരം ജീക്‌സണ്‍ സിങ്‌ തൗനാജമാണ്‌. ഒക്‌ടോബര്‍ ഒമ്പതിന്‌ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ്‌ മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരേ 82-ാം മിനിറ്റിലാണ്‌ ചരിത്രത്തിലേക്ക്‌ ജീക്‌സണ്‍ ആ ഷോട്ടുതിര്‍ത്തത്‌. ലോകകപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഗോള്‍!
ഇന്ത്യയുടെ ആഹ്‌ളാദം അധികം നീണ്ടില്ല. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോള്‍ നേടി കൊളംബിയ ഇന്ത്യയെ തോല്‍പിച്ചെങ്കിലും ഇന്ത്യന്‍ മണ്ണില്‍ ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം ആ ഗോളും ജീക്‌സണ്‍ എന്ന പേരും ഓര്‍മിക്കപ്പെടും.

Ads by Google
Monday 30 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW