Friday, February 23, 2018 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.31 AM

കിഡുംബി ശ്രീകാന്തിന്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സൂപ്പര്‍ സീരിസ്‌ കിരീടം

uploads/news/2017/10/160352/s3.jpg

പാരീസ്‌: ജപ്പാന്റെ കെന്റ നിഷിമോട്ടോയെ തോല്‍പ്പിച്ച്‌ ഇന്ത്യയുടെ കിഡുംബി ശ്രീകാന്ത്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സൂപ്പര്‍ സീരിസ്‌ കിരീടം നേടി.ഇന്തോനീഷ്യ, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്‌ ഓപ്പണുകളിലെ കിരീടനേട്ടത്തിനു പിന്നാലെയാണു ശ്രീകാന്ത്‌ ഫ്രാന്‍സിലും ജേതാവായത്‌. ഒരു സീസണില്‍ നാലു സൂപ്പര്‍ സീരിസ്‌ കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണു ശ്രീകാന്ത്‌.
ഇന്നലെ നടന്ന ഫൈനല്‍ 34 മിനിട്ടു മാത്രമാണു നീണ്ടത്‌. സ്‌കോര്‍: 21-14, 21-13. കഴിഞ്ഞയാഴ്‌ചയാണു ശ്രീകാന്ത്‌ ഡെന്‍മാര്‍ക്കില്‍ ജേതാവായത്‌. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാലു സൂപ്പര്‍ സീരിസ്‌ കിരീടങ്ങള്‍ നേടുന്ന നാലാമത്തെ പുരുഷ താരവും ശ്രീകാന്താണ്‌.
മികച്ച ഫോമില്‍ കളിക്കുന്ന ശ്രീകാന്തിന്‌ നിഷിമോട്ടോ വെല്ലുവിളിയായില്ല. ആദ്യ ഗെയിമില്‍ 9-5 നു ലീഡ്‌ നേടാന്‍ കഴിഞ്ഞതു മാത്രമാണു ജാപ്പനീസ്‌ താരത്തിന്റെ നേട്ടം. തിരിച്ചടിച്ച ശ്രീകാന്ത്‌ സ്‌കോര്‍ 9-9 നു തുല്യനിലയിലാക്കി. തുടര്‍ന്നു മത്സരത്തിന്റെ ഒരുഘട്ടത്തിലും ആധിപത്യം നേടാന്‍ ജാപ്പനീസ്‌ താരത്തിനായില്ല.

Ads by Google
Monday 30 Oct 2017 01.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW