Monday, October 30, 2017 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 01.25 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(30)

uploads/news/2017/10/160343/nithyam.jpg

അശ്വതി : കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. ധനസമൃദ്ധി ഫലം.
ഭരണി: സന്താനശ്രേയസ്സും കുടുംബഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. ധനനഷ്‌ടങ്ങള്‍ കാണുന്നു.
കാര്‍ത്തിക: മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴി തുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സ്‌ഥാനപ്രാപ്‌തി ഫലം.
രോഹിണി : കലാരംഗത്തെ പ്രകടനത്തിന്‌ അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. സര്‍വ്വകാര്യസിദ്ധി കൈവരും
മകയിരം: വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകള്‍ ഉണ്ടാകും.
തിരുവാതിര: കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനശാന്തി കൈവരും. ആഗ്രഹിച്ചതു നടക്കും.
പുണര്‍തം: ബന്ധുവിരോധം ഉണ്ടാകും. വാഹനസംബന്ധമായി പണച്ചെലവുണ്ടാകും. കാര്യപ്രാപ്‌തി വര്‍ധിക്കും.
പൂയം: ആരോഗ്യകാര്യത്തിലെ അശ്രദ്ധ മൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാ ഗുണം ഉണ്ടാകും.
ആയില്യം: വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. നൂതന സംരംഭം തുടങ്ങും.
മകം: വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. അപൂര്‍വ്വമായ നേട്ടങ്ങള്‍ ഫലം.
പൂരം: ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. പ്രണയസാഫല്യം കാണുന്നു.
ഉത്രം: യാത്രയ്‌ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.
അത്തം: കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും.
ചിത്തിര: നടപ്പാക്കുമെന്ന്‌ ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന്‌ തടസ്സം ഉണ്ടായേക്കാം. യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത
ചോതി: മാതൃഗുണവും, സാമ്പത്തിക ലാഭവും, കാര്യവിജയവും ഉണ്ടാകും.
വിശാഖം: അകാരണമായ ഭീതി മനസ്സിലുണ്ടാകും. വാഹന നേട്ടത്തിനു സാധ്യത.
അനിഴം: വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.
തൃക്കേട്ട: ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
മൂലം: പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും.
പൂരാടം: സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ്‌ വിപുലീകരിക്കുക. പുതിയ വ്യാപാരം തുടങ്ങും.
ഉത്രാടം: വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപ്പെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.
തിരുവോണം: രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്ക്‌ ശോഭനമായി ഭാവി ഉണ്ടാവും. കര്‍മരംഗത്ത്‌ മാറ്റത്തിനു സാധ്യത.
അവിട്ടം: മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണമാകും. ജോലിയില്‍ സ്‌ഥലംമാറ്റത്തിനു സാധ്യത.
ചതയം: തൊഴില്‍ പ്രതിസന്ധി മാറും. മക്കള്‍ മൂലം സന്തോഷിക്കാനാകും. പുതിയ ഗൃഹനിര്‍മ്മാണം തുടരും.
പൂരുരുട്ടാതി: സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ഉത്‌ക്കണ്‌ഠപ്പെടും. ജോലിയില്‍ സാമ്പത്തിക നേട്ടമുണ്ടാകും.
ഉതൃട്ടാതി: ലഘുവായ ആരോഗ്യപ്രശ്‌നത്തിനു സാധ്യത. ദാനധര്‍മ്മങ്ങള്‍ ചെയ്യണം.
രേവതി: മറ്റുള്ളവര്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കും. കാര്‍ഷിക മേഖലയില്‍ ശോഭിയ്‌ക്കും.

അനില്‍, പെരുന്ന
9847531232

Ads by Google
Advertisement
Advertisement
Monday 30 Oct 2017 01.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW