Monday, July 02, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 07.59 PM

കളിക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ എന്തുചെയ്യും?..ഗോള്‍കീപ്പര്‍ അവസാനം അത് ചെയ്തു

football, max crocombe, goalkeeper

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിനിടെ കക്കൂസില്‍ പോയതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് ഓസീസ് ബാറ്റ്‌സ്മാന്‍ മാറ്റ് റെന്‍ഷാ. ഫെബ്രുവരിയില്‍ നടന്ന ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റിങ്ങിനിടെയായിരുന്നു ടോയ്‌ലറ്റില്‍ പോകണമെന്ന് പറഞ്ഞ് റെന്‍ഷാ ക്രീസ് വിട്ടത്.

അത്തരത്തില്‍ ഒരു സംഭവത്തിന് കൂടി ശനിയാഴ്ച്ച കായികലോകം സാക്ഷിയായി. പക്ഷേ അത് ക്രിക്കറ്റായിരുന്നില്ല, ഫുട്‌ബോളിലായിരുന്നുവെന്ന് മാത്രം.

ഇംണ്ടില്‍ നടന്ന നാഷണല്‍ ലീഗിനിടെ സാള്‍ഫോഡ് സിറ്റിയുടെ ഗോള്‍കീപ്പര്‍ മാക്‌സ് ക്രൊകൊംബെയാണ് അത്തരത്തിലൊരു പണി പറ്റിച്ചത്. റെന്‍ഷാ ഗ്രൗണ്ട് വിട്ടു പോയെങ്കില്‍ മാക്‌സ് ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിച്ചു.

കളിക്കിടെ ഗോള്‍പോസ്റ്റിനരികില്‍ മൂത്രമൊഴിക്കുകയായിരുന്നു മാക്‌സ്. അതിനുള്ള ശിക്ഷ ചൂടോടെ തന്നെ കിട്ടി. റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചതോടെ 87-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ക്ക് ഗ്രൗണ്ട് വിടേണ്ടി വന്നു.

സോഷ്യല്‍ മീഡിയ ഗോള്‍കീപ്പറുടെ ഈ മൂത്രമൊഴിക്കല്‍ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണിപ്പോള്‍. നിരവധി ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വരുന്നത്. ഒരാളുടെ മൂത്രമൊഴിക്കാനുള്ള അവകാശത്തെ തടഞ്ഞു എന്നൊക്കെയാണ് രസകരമായ ട്വീറ്റുകള്‍.

സംഭവത്തില്‍ മാപ്പ് ചോദിച്ച് മാക്‌സ് തന്നെ ഇപ്പോള്‍ രംഗത്തെത്തി. മൂത്രശങ്ക പിടിച്ചുവെയ്ക്കാനാവില്ലെന്നും അതിനാലാണ് ഗ്രൗണ്ടില്‍ കാര്യം സാധിച്ചതെന്നും മാക്‌സ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW