Wednesday, October 17, 2018 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 05.30 PM

തിരിച്ചറിയൂ... മരണം നിങ്ങള്‍ക്കരികെയെത്തി...; ചില മരണ ശകുനങ്ങള്‍ ഇതാ...

uploads/news/2017/10/160213/butterfly.gif

മരണത്തിന് മുന്നോടിയായി ചില ലക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍, പലരും ഇതിനെ അന്ധവിശ്വാസമായി മാത്രമേ കണക്കാക്കൂ... മരണം അടുത്തെത്തിയെന്ന് അറിയിക്കുന്ന ചില ശകുനങ്ങള്‍ ഇതാ..

'ചത്തു കിടക്കുന്ന കാക്ക' ഒരു മരണ ശകുനമാണ്. കാക്ക ചത്തുകിടക്കുകയും അതിന്റെ തൂവല്‍ മരണാസന്നനായി കിടക്കുന്ന ആരുടെയെങ്കിലും ദേഹത്ത് പതിക്കുകയും ചെയ്താല്‍ ഉടന്‍ മരണം സംഭവിക്കുമെന്നാണ് വിശ്വാസം.

'കറുത്ത പൂമ്പാറ്റ'വീടിനു ചുറ്റും സ്ഥിരമായി പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വീട്ടില്‍ വൈകാതെ ഒരു മരണം സംഭവിച്ചേക്കാമെന്നാണ് വിശ്വാസം. വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണിത്.

സ്വപ്നം കാണുന്നതിന് മരണവുമായി ഏറെ ബന്ധമുണ്ടെന്നാണ് പൊതുവേയുള്ള വിശ്വാസം. 'വെള്ളക്കുതിര'യെ സ്വപ്നം കാണുന്നത് മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്. പ്രതീക്ഷിക്കാതെ് എത്തുന്ന മരണമായിരിക്കും അവിടെ കാത്തിരിക്കുന്നത്.

അര്‍ധരാത്രിയില്‍ പൂച്ചകള്‍ ബഹളം വെക്കുകയും നിലവിളിക്കുകയും ചെയ്യുന്നത് മരണത്തിന്റെ സൂചനയാണെന്നാണ് വിശ്വാസം. രോഗശയ്യയില്‍ കിടക്കുന്നവര്‍ക്കുള്ള മരണവിളിയാണ് ഇതെന്നാണ് പലരും പറയുന്നത്. അതുകൊണ്ടു തന്നെ പൂച്ചകള്‍ക്ക് മരണത്തെ മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് വിശ്വാസം.

വവ്വാലും മരംകൊത്തിയും വീട്ടില്‍ സ്ഥിരമായി വരുന്നുണ്ടെങ്കില്‍ അത് മരണലക്ഷണമായാണ് കാണുന്നത്. മൂങ്ങയും ഈ ഗണത്തില്‍ പെടും. അതുകൊണ്ടു തന്നെ പണ്ടു കാലത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം പലപ്പോഴും വിശ്വാസത്തിന്റെ ഭാഗമാണ് എന്നതുകൊണ്ടു തന്നെ ഇവയ്ക്ക് ശാസ്ത്രീയ വശങ്ങള്‍ ഇല്ല.

സൂര്യഗ്രഹണം പലപ്പോഴും പേടിപ്പെടുത്തുന്ന ഒന്നാണ്. സൂര്യഗ്രഹണ സമയത്ത് മരണം വളരെ പെട്ടെന്ന് സംഭവിക്കുമെന്നാണ് പറയപ്പെടുന്നത്.

Ads by Google
Sunday 29 Oct 2017 05.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW