Friday, September 21, 2018 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 29 Oct 2017 04.01 PM

കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ കൈക്കലാക്കാന്‍ കുട്ടിക്കുരങ്ങന്റെ കട്ടശ്രമം: ആ പാതി ബര്‍ഗര്‍ കുരങ്ങന് കാറിന്റെ ഉടമ നല്‍കാതിരുന്നതിനു പിന്നിലെ ന്യായം ഇതായിരുന്നു

Baby monkey,  Burger

കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ കൈക്കലാക്കാനുള്ള കുട്ടിക്കുരങ്ങനെ കട്ടശ്രമമാണ് ഇപ്പോള്‍ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇസിമങ്കലിസ്‌റ്റോ വെറ്റ് ലാന്‍ഡ് പാര്‍ക്കിലാണ് കുട്ടിക്കുരങ്ങന്റൈ പെടാപ്പാട്.

പാര്‍ക്കിലെത്തിയ പീറ്റര്‍ കയോണിന്റെ കാറില്‍ ഇരുന്ന ബര്‍ഗറില്‍ കുട്ടിക്കുരങ്ങിന്റെ കണ്ണുടക്കിയതോടെയാണ് സാധനം എങ്ങനേലും പൊക്കണമെന്ന് പുള്ളി ഉറപ്പിച്ചത്. പകുതി കഴിച്ചിട്ട് ഫോണ്‍ വന്നപ്പോളാണ് പീറ്റര്‍ കാറിന്റെ മുന്‍വശത്തെ ാസിനരികില്‍ ബര്‍ഗര്‍ വെച്ചത്. ാസിനപ്പുറത്തിരിക്കുന്ന ബര്‍ഗര്‍ പൊക്കാന്‍ മടുക്കാതെ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.

പീറ്റര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കക്ഷിയ്ക്ക് ഇടയ്ക്ക് നല്ല ദേഷ്യവും വരുന്നുണ്ടായിരുന്നു. ഇതിനിടയില്‍ വേറൊരു കുരങ്ങന്‍ കൂടെ അവിടെ ബര്‍ഗറിനായി എത്തുന്നുണ്ട്. എന്നാല്‍ ആ കുരങ്ങനെ ഓടിച്ച് വീണ്ടും കുട്ടിക്കുരങ്ങന്‍ ശ്രമം തുടര്‍ന്നു. എന്നാല്‍ പീറ്റര്‍ ബര്‍ഗര്‍ തിരിച്ചെടുത്തതോടെ കുരങ്ങന്‍ ഭയന്ന് പിന്മാറുകയായിരുന്നു. കുരങ്ങന് ബര്‍ഗര്‍ നല്‍കണമെന്ന് ആ'ഗ്രഹമുണ്ടായിരുന്നുവെങ്കിലും, പരിചയമില്ലാത്ത ഭക്ഷണം കഴിച്ച് എന്തെങ്കിലും അസുഖം കുരങ്ങന് സംഭവിക്കുമോ എന്ന ആശങ്ക കൊണ്ടാണ് അത് അവയ്ക്ക് നല്‍കാഞ്ഞതെന്നും പീറ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW